മലപ്പുറം: രാജ്യത്ത് പൗരത്വനിയമം നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും ഇക്കാര്യത്തില്‍ ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. നിയമം നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ ശ്രമങ്ങളെ ശക്തമായ പ്രതിഷേധങ്ങളുയര്‍ത്തി പ്രതിപക്ഷം നേരിടും. അസമിലെ ജനങ്ങള്‍ക്കും ഇതേ ഉറപ്പ് താന്‍ നല്‍കിയിട്ടുണ്ടെന്നും അരീക്കോട് നടന്ന റോഡ് ഷോയ്ക്കിടെ രാഹുല്‍ പറഞ്ഞു.