ലണ്ടന്‍: ചാമ്പ്യന്‍സ് ട്രോഫി സന്നാഹ മത്സരത്തില്‍ ഇന്ത്യക്കെതിരെ തകര്‍ന്നടിഞ്ഞ് കിവികള്‍. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ന്യൂസിലന്‍ഡിനെ 38.4 ഓവറില്‍ 189 റണ്‍സിന് ഇന്ത്യന്‍ ബൗളര്‍മാര്‍ ചുരുട്ടിക്കെട്ടുകയായിരുന്നു. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ മുഹമ്മദ് ഷമിയുടേയും ഭുവനേശ്വര്‍ കുമാറിന്റെയും ഉജ്ജ്വല ബൗളിങാണ് കിവീസ് ബാറ്റിങ് മുനയൊടിച്ചത്.

ഓപ്പണര്‍ ലൂക്ക് റോഞ്ചിയ്ക്കും (63 പന്തില്‍ 66) ജെയിംസ് നീഷാമിനും (47 പന്തില്‍ 46 നോട്ടൗട്ട്) മാത്രമേ ന്യൂസിലന്‍ഡ് ബാറ്റിങില്‍ പിടിച്ചുനില്‍ക്കാനായുള്ളൂ. കോറി ആന്‍ഡേഴ്സണും (20 പന്തില്‍ 13) കോളില്‍ ദെ ഗ്രാന്‍ഡ്ഹോമും (29 പന്തില്‍ 12) കിവീസ് നിരയില്‍ രണ്ടക്കം കടന്നുള്ളൂ.


രവീന്ദ്ര ജഡേജ നാലോവറില്‍ എട്ടു റണ്‍സിന് രണ്ടു വിക്കറ്റെടുത്തു. അശ്വിനും ഉമേഷ് യാദവിനും ഓരോ വിക്കറ്റുണ്ട്.

മറുപടി ബാറ്റിങ് ഇറങ്ങിയ ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 24 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 127 റണ്‍സോടെ വിജയ പ്രതീക്ഷയിലാണ്. 50 റണ്‍സെടുത്ത ക്യാപ്റ്റന്‍ വിരാട് കോലിയും 17 റണ്‍സുമായി എംഎസ് ധോനിയുമാണ് ഗ്രീസില്‍.