എറണാകുളം: ഓഖി ചുഴലിക്കാറ്റില്‍ പെട്ട് മറ്റ് സംസ്ഥാനങ്ങളിലെ തീരങ്ങളില്‍ എത്തിയവര്‍ കേരളത്തിലേക്ക് മടങ്ങുന്നു. ദുരിതത്തെ തുടര്‍ന്ന് ലക്ഷദ്വീപില്‍ കുടുങ്ങിയ 45 മത്സ്യത്തൊഴിലാളികള്‍ കൊച്ചിയില്‍ എത്തി. ബാക്കി 250 കേരളത്തിലേക്കുള്ള വഴിയിലാണ്. ഗുജറാത്തില്‍ നിന്ന് 150 പേരും സംസ്ഥാനത്തേക്ക് തിരിച്ചിട്ടുണ്ട്.

കേരള സര്‍ക്കാര്‍ നിയോഗിച്ച ഉദ്യോഗസ്ഥര്‍ ദുരിതബാധിതര്‍ക്ക് വേണ്ട സഹായങ്ങള്‍ എത്തിച്ചുകൊടുക്കുന്നുണ്ട്. ബോട്ടുകള്‍ക്ക് ആയിരം ലിറ്റര്‍ ഡീസല്‍ , ഭക്ഷ്യവസ്തുക്കള്‍, ഓരോ തൊഴിലാളികള്‍ക്കും 2000 രൂപ വീതം എന്നിവ നല്‍കി. അതേസമയം ഗോവ, കാര്‍വര്‍, രത്‌നഗിരി , ലക്ഷദ്വീപ്, ഗുജറാത്തിന്റെ വിവിധ പോര്‍ട്ടുകള്‍ എന്നിവിടങ്ങളിലേക്ക് നിയോഗിച്ച ഉദ്യോഗസ്ഥര്‍ കുറെ ദിവസം കൂടി അവിടെ തുടരും.