കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധനവ്. പവന് 280 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണം വാങ്ങാന്‍ 37,800 രൂപ നല്‍കണം. ഗ്രാമിന് 35 രൂപയാണ് കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 4,735 രൂപയായി.

ഡോളറിന്റെ മൂല്യത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ ഉള്‍പ്പെടെ ആഗോളതലത്തില്‍ സമ്പദ്‌വ്യവസ്ഥയില്‍ ഉണ്ടാകുന്ന ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.

ഈ മാസം പത്തിന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയ സ്വര്‍ണവിലയില്‍ പിന്നീടുളള ദിവസങ്ങളില്‍ ചാഞ്ചാട്ടമാണ് ദൃശ്യമായത്. ഈ മാസം അഞ്ചിനാണ് സ്വര്‍ണവില ഏറ്റവും കുറവ് രേഖപ്പെടുത്തിയത്. പവന് 37120 രൂപ. 17 ദിവസത്തിനിടെ 640 രൂപയാണ് വര്‍ധിച്ചത്.