Connect with us

india

നരേന്ദ്ര മോദിക്കും യോഗിക്കുമെതിരെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ്; 42 കാരന്‍ അറസ്റ്റില്‍, രാജ്യദ്രോഹം കുറ്റം ചുമത്തി

ഇയാള്‍ക്കെതിരെ രാജ്യദ്രോഹം (ഐപിസി സെക്ഷന്‍ 124 എ ) ഉള്‍പ്പെടെ വിവിധ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നതെന്ന് കട്ടക്ക് പോലീസ് സൂപ്രണ്ട് ജുഗല്‍ കിഷോര്‍ ബനോത്ത് പറഞ്ഞു. പ്രതിയെ പിടികൂടാന്‍ കട്ടക്ക് ലോക്കല്‍ പോലീസിന്റെ സഹായം തേടിയിരുന്നു.

Published

on

ഭുവനേശ്വര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനുമെതിരെ സോഷ്യല്‍ മീഡിയയില്‍ വിദ്വേഷ സന്ദേശങ്ങള്‍ പോസ്റ്റ് ചെയ്തതിന് 42 കാരന്‍ പിടിയില്‍. ഒഡീഷയിലെ കട്ടക്ക് ജില്ലയില്‍ കുസുമ്പി സ്വദേശിയെയാണ് ഉത്തര്‍പ്രദേശ് പോലീസ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തത്.

ഇയാള്‍ക്കെതിരെ രാജ്യദ്രോഹം (ഐപിസി സെക്ഷന്‍ 124 എ ) ഉള്‍പ്പെടെ വിവിധ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നതെന്ന് കട്ടക്ക് പോലീസ് സൂപ്രണ്ട് ജുഗല്‍ കിഷോര്‍ ബനോത്ത് പറഞ്ഞു. പ്രതിയെ പിടികൂടാന്‍ കട്ടക്ക് ലോക്കല്‍ പോലീസിന്റെ സഹായം തേടിയിരുന്നു. പ്രതികളെ പിടികൂടാന്‍ ഞങ്ങളുടെ ടീം് ആവശ്യമായ സഹകരണം നല്‍കി,”കട്ടക്ക് (സര്‍ദാര്‍) പോലീസ് സൂപ്രണ്ട് ജുഗല്‍ കിഷോര്‍ ബനോത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു.

ഒഡീഷയിലെ സാലിപൂരില്‍ ചെറുകിട ബിസിനസ് നടത്തുന്ന പ്രതിയെ റിമാന്‍ഡ് ചെയ്യാനുള്ള പദ്ധതിയുമായാണ് യുപി പോലീസ് നീങ്ങുന്നത്. വടക്കന്‍ യുപിയിലെ സിംഗബാലി പോലീസ് സ്റ്റേഷനിനാണ് പ്രതിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.

അതേസമയം, വധഭീഷണിയുള്ള ഇ മെയില്‍ സന്ദേശം ലഭിച്ചതിനെത്തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷ ശക്തമാക്കി. ‘മോദിയെ വക വരുത്തുക’ എന്ന സന്ദേശമുള്ള മെയില്‍ ദേശീയ അന്വേഷണ ഏജന്‍സിക്കാണ് ലഭിച്ചത്. ഇന്ത്യയ്ക്കു പുറത്തുനിന്നാണ് മെയില്‍ അയച്ചിരിക്കുന്നത് എന്നാണ് പ്രാഥമിക വിവരം. ഇതിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

സന്ദേശത്തെക്കുറിച്ച് മള്‍ട്ടി ഏജന്‍സി കോഓര്‍ഡിനേഷന്‍ സെന്റര്‍ (എംഎസി) അന്വേഷണം തുടങ്ങിയിട്ടുണ്ട്. റോ, ഇന്റലിജന്‍സ് ബ്യൂറോ, ഡിഫന്‍സ് ഇന്റലിജന്‍സ് ഏജന്‍സികള്‍ എന്നിവയിലെ സീനിയര്‍ ഉദ്യോഗസ്ഥര്‍ അടങ്ങിയ സംവിധാനമാണ് എംഎസി. സംഭവത്തെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് ആഭ്യന്തര വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അതീവ ജാഗ്രത പാലിക്കാന്‍ ആഭ്യന്തര വകുപ്പ് പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള എസ്പിജിക്ക് നിര്‍ദേശം നല്‍കി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

തമിഴ്നാട്ടില്‍ മോഷണക്കുറ്റം ആരോപിച്ച്‌ യുവാവിനെ കെട്ടിയിട്ട് തല്ലിക്കൊന്നു

തൊഴിലാളികളുടെ ക്രൂരമര്‍ദനത്തിനിരയായ യുവാവ് പൊലീസ് സ്ഥലത്തെത്തുന്പോഴേക്കും കൊല്ലപ്പെട്ടു

Published

on

മോഷണക്കുറ്റം ആരോപിച്ച്‌ തമിഴ്നാട്ടില്‍ യുവാവിനെ കെട്ടിയിട്ട് തല്ലിക്കൊന്നു. തമിഴ്‌നാട്ടിലെ മണികണ്ടത്താണ് സംഭവം.ആശാപുര എന്ന തടിമില്ലില്‍ നുഴഞ്ഞുകയറിയ യുവാവിനെ തൊഴിലാളികള്‍ പിടികൂടി കെട്ടിയിട്ട് മര്‍ദിക്കുകയായിരുന്നു.

തൊഴിലാളികളുടെ ക്രൂരമര്‍ദനത്തിനിരയായ യുവാവ് പൊലീസ് സ്ഥലത്തെത്തുന്പോഴേക്കും കൊല്ലപ്പെട്ടു. മില്ലുടമ അടക്കം മൂന്ന് പേര്‍ അറസ്റ്റിലായി.

Continue Reading

india

പൊലീസുകാരനെ തട്ടിക്കൊണ്ടുപോയതിന് 2 വനിതാപൊലീസുകാര്‍ അറസ്റ്റില്‍

പൊലീസുകാരനെ തട്ടിക്കൊണ്ടുപോയതിന്

Published

on

വനിതാപോലീസുകാരിയെ ബലാല്‍സംഗം ചെയ്ത കേസിലെ പ്രതിയായ പൊലീസുകാരനെ തട്ടിക്കൊണ്ടുപോയതിന് ഉത്തര്‍പ്രദേശില്‍ രണ്ട് വനിതാപൊലീസുകാര്‍ അറസ്റ്റില്‍. നിഷുതോമറാണ് പ്രതി. ഇയാള്‍ സസ്‌പെന്‍ഷനെ തുടര്‍ന്ന് മുങ്ങിനടക്കുകയായിരുന്നു. ജൂലൈയില്‍ നടന്ന സംഭവത്തില്‍ സെപ്തംബര്‍ 22ന് നിഷുവിനെ പ്രതിയാക്കി സുല്‍ത്താന്‍പൂര്‍ പോലീസ് കേസെടുത്തിരുന്നു. സുല്‍ത്താന്‍പൂരിലെ മഹിളാതാന പൊലീസ് സ്റ്റേഷനിലാണ ്‌സംഭവം.

നിഷുതോമറിന്റെ ഭാര്യയുടെ പരാതിപ്രകാരമാണ് വനിതാപൊലീസുകാര്‍ക്കെതിരെ കേസെടുത്ത് അറസ്റ്റ്‌ചെയ്തത്.

Continue Reading

india

ഗുജറാത്തില്‍ ബി.ജെ.പിക്ക് ഗുണകരമായി ഉവൈസിയുടെ പാര്‍ട്ടി; എക്‌സിറ്റ് പോള്‍ ഫലം വൈകീട്ട്

മുന്‍ കോണ്‍ഗ്രസ് എം.എല്‍.എയായ സബീര്‍ കഴിഞ്ഞതവണ സ്വതന്ത്രനായി മല്‍സരിച്ചെങ്കിലും വിജയിച്ചിരുന്നില്ല.

Published

on

ഗുജറാത്തില്‍ ബി.ജെ.പിക്ക് ഗുണകരമായി ഉവൈസിയുടെ പാര്‍ട്ടി. എ.ഐ.എം.ഐ.എം നിര്‍ത്തിയ അഹമ്മദാബാദിലെ ജമാല്‍പൂര്‍ ഖാദിവാല സീറ്റില്‍ സബീര്‍ കബീല്‍വാലയുടെ സ്ഥാനാര്‍ത്ഥിത്വം ബി.ജെ.പിക്ക് ഗുണകരമാകും. മുസ്‌ലിംകള്‍ കൂടുതലായി താമസിക്കുന്ന മണ്ഡലമാണിത്. ഇവിടെ ആംആദ്മിപാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയേക്കാള്‍ വോട്ടുകള്‍ പിടിക്കുക കോണ്‍ഗ്രസില്‍നിന്നായിരിക്കും. ഫലത്തില്‍ വിജയം ബി.ജെ.പിക്കാകുമെന്ന് മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. മുന്‍ കോണ്‍ഗ്രസ് എം.എല്‍.എയായ സബീര്‍ കഴിഞ്ഞതവണ സ്വതന്ത്രനായി മല്‍സരിച്ചെങ്കിലും വിജയിച്ചിരുന്നില്ല.

എ.ഐ.എം.ഐ.എം  14 സ്ഥാനാര്‍ത്ഥികളെയാണ് നിര്‍ത്തിയിട്ടുള്ളത്. കോണ്‍ഗ്രസ് ആറും. ആം ആദ്മിപാര്‍ട്ടിയും ഉവൈസിയുടെ പാര്‍ട്ടിയും കോണ്‍ഡഗ്രസ് വോട്ടുകള്‍ ചോര്‍ത്തുമെന്ന ഭീതിയുണ്ടെങ്കിലും അങ്ങനെ പൂര്‍ണമായും മുസ്‌ലിംവോട്ടുകള്‍ ചേരിതിരിഞ്ഞിട്ടില്ല. നിലവില്‍ സംസ്ഥാന നിയമസഭയില്‍ മൂന്ന് മുസ്‌ലിം എം.എല്‍.എമാരാണുള്ളത്. മൂന്നുപേരും കോണ്‍ഗ്രസുകാരും. ബി.ജെ.പിക്ക് ഒരൊറ്റ എം.എല്‍.എയോ സ്ഥാനാര്‍ത്ഥിപോലുമോ ഇല്ല. 42 മണ്ഡലങ്ങളിലെങ്കിലും വിജയത്തെ സ്വാധീനിക്കാനുള്ള ശേഷിയുണ്ട് മുസ്‌ലിംന്യൂനപക്ഷത്തിന്. സംസ്ഥാനത്ത് 10 ശതമാനത്തോളമാണ ്മുസ്‌ലിം ജനസംഖ്യ. അതേസമയം ഏകസിവില്‍കോഡിനെ അനുകൂലിച്ചതും ബില്‍ക്കിസ് ബാനു കേസിലെ പ്രതികളെ വിട്ടയച്ചതില്‍ മൗനം പാലിച്ചതും കാരണം ആംആദ്മിയെ മുസ്‌ലിംകള്‍ കാര്യമായെടുക്കുന്നില്ല. കോണ്‍ഗ്രസിന് തന്നെയാണ് പ്രചാരണത്തില്‍ മുസ്‌ലിംകള്‍ക്കിടയില്‍ കാര്യമായ സ്വാധീനം നേടാനായത്. ബി.ജെ.പിയുടെ ബിടീമെന്ന പ്രചാരണം ആംആദ്മിയുടെ സാധ്യതകള്‍ കുറയ്ക്കാനാണ് സാധ്യത.

ഇന്ന് രണ്ടാം ഘട്ട വോട്ടെടുപ്പ് കൂടി കഴിയുന്നതോടെ വൈകീട്ട് എക്‌സിറ്റ് പോള്‍ ഫലം പുറത്തുവരും. ഇതില്‍ ഏകദേശചിത്രം തെളിയുമെന്നാണ ്കരുതപ്പെടുന്നത്. ഏഴാം തവണയാണ ്ബി.ജെ.പി സംസ്ഥാനത്ത് ഭരണത്തുടര്‍ച്ച കാത്തിരിക്കുന്നത്. മോദിയുടെ പ്രഭാവത്തിന് ഇടിവ് തട്ടിയോ എന്നതും ഈ തെരഞ്ഞെടുപ്പ് വിലയിരുത്തും.

Continue Reading

Trending