മലപ്പുറത്തും കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ സ്ഥിരീകരിച്ചു. 36 കാരനായ മംഗളുരു സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഒമാനില്‍ നിന്നും ഈ മാസം 14 നാണ് അദ്ദേഹം എത്തിയത്. ഒമിക്രോണ്‍ സ്ഥിരീകരിച്ചത് കരിപ്പൂര്‍ വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയിലാണ്. മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികില്‍സയില്‍ തുടരുകയാണ് ഇദ്ദേഹം. ആരോഗ്യ പ്രശ്‌നങ്ങളൊന്നും ഇദ്ദേഹത്തിനില്ലെന്ന്  അധികൃതര്‍ അറിയിച്ചു.

അതേസമയം, ഇന്ത്യയില്‍ ഒമിക്രോണ്‍ വ്യാപനം രൂക്ഷമാവാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഫ്രാന്‍സ്, യു.കെ എന്നീ രാജ്യങ്ങളിലെ രോഗവ്യാപന കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ പ്രതിദിന രോഗബാധിതരുടെ സംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നും കോവിഡ് ടാസ്‌ക് ഫോഴ്‌സ് മേധാവി പറഞ്ഞു.