തൃശൂര്‍: യുഡിഎഫ് നേതാക്കള്‍ക്കെതിരെയുള്ള വിജിലന്‍സ് അന്വേഷണങ്ങള്‍ക്കെതിരെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തെരഞ്ഞെടുപ്പ് അടുത്തതു കൊണ്ടാണ് ഇപ്പോള്‍ തിടുക്കപ്പെട്ട് അന്വേഷണം പ്ര്ഖ്യാപിക്കുന്നത് എന്നും അദ്ദേഹം ആരോപിച്ചു. തൃശൂര്‍ പ്രസ് ക്ലബിലെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മുന്‍ മുഖ്യമന്ത്രി.

‘പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ ഇതുവരെ അന്വേഷണം നടന്നിട്ടില്ലെങ്കില്‍ കേസ് ഇല്ല എന്നാണ് അര്‍ത്ഥം. അഞ്ചു വര്‍ഷക്കാലത്തോളം സര്‍ക്കാര്‍ എവിടെയായിരുന്നു. ഇപ്പോള്‍ തിടുക്കപ്പെട്ട് അന്വേഷണം നടത്തുന്നത് തെരഞ്ഞെടുപ്പ് കാലമായതിനാലാണ്. ബാര്‍ കോഴ ആരോപണം രമേശ് ആഭ്യന്തരമന്ത്രിയായിരുന്ന കാലത്തെക്കുറിച്ചല്ല്’ – അദ്ദേഹം ചൂണ്ടിക്കാട്ടി.

സോളാര്‍ കേസുമായി ബന്ധപ്പെട്ടും അദ്ദേഹം നിലപാട് വ്യക്തമാക്കി. ‘ സോളാര്‍ കേസ് പരാതികളില്‍ നിയമപരമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. സത്യം ആര്‍ക്കും മൂടി വെക്കാനാവില്ല, വിവാദങ്ങള്‍ സത്യവുമായി ബന്ധം ഇല്ലാത്തവയാണ്’ – എന്നായിരുന്നു പ്രതികരണം. 118 എ പോലെയൊരു നിയമം ചിന്തിച്ചത് തന്നെ തെറ്റാണെന്നും നമ്മുടെ പാരമ്പര്യത്തിന് കളങ്കം ചാര്‍ത്തുന്ന നടപടിയായിരുന്നു അതെന്നും അദ്ദേഹം വിമര്‍ശിച്ചു.