kerala

ഉമ്മൻ ചാണ്ടി സ്മരണിക “ആർദ്രമനസ്സ്“ പ്രകാശനം ഇന്ന്

By webdesk15

October 05, 2023

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ കുറിച്ച് കെപിസിസി തയ്യാറാക്കിയ “ആർദ്രമനസ്സ്“ എന്ന പേരിലുള്ള സ്മരണികയുടെ പ്രകാശനം ഒക്ടോബർ 5 ന് രാവിലെ 10 ന് കെപിസിസി ഓഫീസിൽ നടക്കും.കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എം പി യുടെ അധ്യക്ഷതയിൽ മുൻ മുഖ്യമന്ത്രി എ കെ ആന്റണി എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എം പിക്ക് നൽകി പ്രകാശനം കർമ്മം നിർവഹിക്കും.പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മുഖ്യാഥിതി ആയിരിക്കും.

ഉമ്മൻ‌ചാണ്ടിയുടെ സഹധർമ്മിണി മറിയാമ്മ ഉമ്മൻ‌ചാണ്ടി, കോൺഗ്രസ് പ്രവർത്തകസമിതി അംഗങ്ങളായ രമേശ്‌ ചെന്നിത്തല,ശശി തരൂർ എം പി, കൊടിക്കുന്നിൽ സുരേഷ് എം പി,യുഡിഎഫ് കൺവീനർ എം എം ഹസ്സൻ,കെ മുരളീധരൻ എം പി,ജോർജ് ഓണക്കൂർ,പി സി വിഷ്ണുനാഥ്‌ എം എൽ എ,റോജി എം ജോൺ എം എൽ എ,മുതിർന്ന നേതാക്കൾ,എം പി മാർ എം എൽ എ മാർ എന്നിവർ പങ്കെടുക്കും.