Culture
കാമരാജ്, ഖാഇദേമില്ലത്ത്, അണ്ണാദുരൈ, എം.ജി.ആര്‍, കരുണാനിധി, ജയലളിത തലൈവര്‍കളില്ലാത്ത തമിഴകം
കെ.പി ജലീല്‍
‘എന്‍.അന്‍പുക്കൂറിയ രത്തത്തിന്‍ രത്തമാന തമിഴ് മക്കളേ…’എന്ന അഭിസംബോധനക്ക് ഇന്ന് പഴയ ശ്രുതിഭംഗിയില്ല. അതെങ്ങോ വാനിലലിഞ്ഞുപോയിരിക്കുന്നു. നാല്‍പത് ദശകത്തെ മെഗാതാരപ്രൗഢിയില്‍നിന്ന് തമിഴകരാഷ്ട്രീയം രക്ഷപ്പെടുകയോ താഴ്ത്തപ്പെടുകയോ ? സി. രാജഗോപാലാചാരി, കെ. കാമരാജ്, ഇ.വി രാമസ്വാമിനായ്ക്കര്‍, സി.എന്‍ അണ്ണാദുരൈ, ഖാഇദേമില്ലത്ത്, മുത്തുവേല്‍കരുണാനിധി, എം.ജി രാമചന്ദ്രന്‍, ശിവാജി ഗണേശന്‍, ജയലളിത… ഈ നാമങ്ങളെല്ലാം ഇന്ന് ചരിത്രത്തിലെ സ്മരണകളില്‍മാത്രം. തമിഴക-ദ്രാവിഡരാഷ്ട്രീയത്തിന്റെ തലതൊട്ടപ്പന്മാരായിരുന്ന നേതാക്കള്‍ ഇല്ലാത്ത ആദ്യ പൊതുെതരഞ്ഞെടുപ്പിനെയാണ് 2019ലെ പത്തൊമ്പതാം ലോക്‌സഭാവോട്ടെടുപ്പില്‍ തമിഴ്ജനത അഭിമുഖീകരിക്കുന്നത്.
1967ല്‍ കോണ്‍ഗ്രസ് അധ്യക്ഷനായ കാമരാജ് മദിരാശി സംസ്ഥാനത്തെ മുഖ്യമന്ത്രിയായിരുന്നു. തമിഴ്‌നാട് സംസ്ഥാനമായപ്പോള്‍ അണ്ണാദുരൈയും എം.ജി.ആറും കരുണാനിധിയും ജയലളിതയും ആ പദവികള്‍ അലങ്കരിച്ചു. വെറും മുഖ്യമന്ത്രിമാര്‍ മാത്രമായിരുന്നില്ല അവര്‍. തമിഴകം ഇന്നുമെന്നും നെഞ്ചോട് ചേര്‍ത്തുപിടിക്കുന്ന അന്‍പുക്കൂറിയ (സ്‌നേഹഭരിതരായ) തലൈവരുകളാണ് മേല്‍പറഞ്ഞവരെല്ലാം. മുസ്്‌ലിംലീഗിന്റെ അഖിലേന്ത്യാഅധ്യക്ഷനും മലപ്പുറത്തുനിന്ന് ലോക്‌സഭാംഗവുമായ മുഹമ്മദ് ഇസ്്മാഈല്‍സാഹിബിനെ തമിഴ്‌നാട്ടുകാര്‍ സ്‌നേഹബഹുമാനത്തോടെ വിളിച്ച പേരായിരുന്നു ഖാഇദേമില്ലത്ത് അഥവാ സമൂഹത്തിന്റെ പ്രിയപ്പെട്ടവന്‍. തലൈവര്‍ എന്നതിന് നേതാവെന്നാണ് അര്‍ത്ഥമെങ്കിലും അതിലുമപ്പുറമുള്ള അര്‍ത്ഥവ്യാപ്തി അതിനുണ്ടായിരുന്നു. കാമരാജിനെയും എം.ജി.ആറിനെയും തമിഴ്ജനത വിളിച്ചത് ആ പേരിലായിരുന്നു. ഏഴൈതോഴനെന്നും എം.ജി രാമചന്ദ്രനെ അവര്‍ സ്‌നേഹത്തോടെ വിളിച്ചു. തമിഴ് സിനിമകളിലൂടെയായിരുന്നു സംസ്ഥാനത്തെ നാലുമുഖ്യമന്ത്രിമാരുടെയും ഉയര്‍ച്ചയെങ്കില്‍ അതിന് കാരണമാക്കിയത് തമിഴരുടെ ഇന്നും അടങ്ങാത്ത സിനിമാപ്രേമം തന്നെ.
സമൂഹസംബന്ധിയായ ഇതിവൃത്തങ്ങളാണ് ആദ്യം മുതല്‍ തന്നെ തമിഴ് വെള്ളിത്തിരയെ വേറിട്ടുനിര്‍ത്തിയിരുന്നത്. മുത്തുവേല്‍ കരുണാനിധി അഭിനയിച്ചത് വിരലില്ലെണ്ണാവുന്ന സിനിമകളിലായിരുന്നു. അദ്ദേഹം അറിയപ്പെട്ടത് കലൈഞ്ജര്‍ (കലാകാരന്‍) എന്ന പേരിലും. എഴുപതോളം സിനിമകള്‍ക്ക് കലൈഞ്ജര്‍ തിരക്കഥകെളഴുതി. അതില്‍ അഭിനയിച്ചത് അധികവും എം.ജി.ആറും. പാലക്കാട്ട് വേരുകളുള്ള കുടുംബമാണ് എം.ജി ആറിനെങ്കില്‍ ജയലളിതക്കുണ്ടായിരുന്നത് കര്‍ണാടകയിലും. എന്നിട്ടും ആ പ്രാദേശികതയൊന്നും തമിഴകം കാര്യമാക്കിയില്ല. രാമസ്വാമി നായ്ക്കരുടെ ദ്രാവിഡ കഴകമാണ് തമിഴന്റെ ദ്രാവിഡ രാഷ്ട്രീയത്തെ കൊത്തിയെടുത്തത്. പെരിയാരുടെ ശിഷ്യനായ അണ്ണാദുരൈയായിരുന്നു പിന്നീട് ദ്രാവിഡ മുന്നേറ്റകഴകം (ഡി.എം.കെ) രൂപീകരിച്ചത്. 1972ല്‍ പാര്‍ട്ടി പിളര്‍ന്ന് അഖിലേന്ത്യാ അണ്ണാ ഡി.എം.കെയും ഡി.എം.കെയുമായി. ഇവയുടെ തലപ്പത്ത് യഥാക്രമം എം.ജി.ആറും കരുണാനിധിയും. ഒരേരംഗത്ത് പ്രവര്‍ത്തിക്കവെ തന്നെയാണ് ഇരുനേതാക്കളും തെറ്റിപ്പിരിഞ്ഞത്. ഇതോടെ എം.ജി.ആറിനെയാണ് കൂടുതല്‍ ജനത വരിച്ചത്. അദ്ദേഹത്തിന്റെ താരപരിവേഷം അതീവ ആകര്‍ഷകമായിരുന്നു. കവിതയിലും കഥയിലും തിരക്കഥയിലും ശ്രദ്ധകേന്ദ്രീകരിച്ച കരുണാനിധിക്ക് എം.ജി.ആറിന് ശേഷമാണ് മുഖ്യമന്ത്രിക്കസേരയില്‍ ഇരിക്കാന്‍ കഴിഞ്ഞത്. ജയലളിതയുടെ സിനിമാരംഗത്തേതുപോലെ രാഷ്ട്രീയ പ്രവേശവും എം.ജി.ആറിന്റെ അനുഗ്രഹാശിസ്സുകളോടെയായിരുന്നു. എ.ഐ.ഡി.എം.കെയുടെ പ്രചാരണത്തിന്റെ ചുമതലയാണ് പാര്‍ട്ടിയില്‍ ആദ്യം ജയക്ക് നല്‍കിയിരുന്നത്. പിന്നീട് രാജ്യസഭാംഗമാക്കി. അന്ന് നടത്തിയ പൊതുപ്രസംഗങ്ങള്‍ ജയലളിതയെ തമിഴരുടെ തലൈവിയാക്കിമാറ്റി. ഇതോടെ കരുണാനിധിയും കുടുംബവുമായി നേരിട്ടേറ്റുമുട്ടാന്‍വരെ ജയ തയ്യാറായി. അഴിമതിക്കഥകള്‍ മൂടിയെങ്കിലും ജയലളിത മരിക്കുംവരെ മുതലമൈച്ചര്‍ കസേര തമിഴകം കരുണാനിധിക്ക് വിട്ടുകൊടുത്തില്ല. ജയയുടെ കൂടെയുണ്ടായിരുന്ന ഉപജാപക സംഘമാണ് അവരെ വഷളാക്കിയതെന്ന് ശക്തമായ ആരോപണമുണ്ട്. മരണംവരെ ആ വിവാദം അവരെ പിന്തുടര്‍ന്നു.
കോണ്‍ഗ്രസുകാരനായിരുന്ന നടികര്‍തിലകം ശിവാജി ഗണേശനായിരുന്നു യഥാര്‍ത്ഥത്തില്‍ തമിഴ് വെള്ളിത്തിരയിലെ യഥാര്‍ത്ഥ ഭാവാഭിനേതാവ്. നിരവധി ദേശീയ-അന്തര്‍ദേശീയ അവാര്‍ഡുകള്‍ ശിവാജിയെ തേടിയെത്തി. പക്ഷേ മറ്റുള്ളവരെപോലെ മുഖ്യമന്ത്രിയായി ഉയരാന്‍ കോണ്‍ഗ്രസിന്റെ തളര്‍ച്ചയും ശിവാജിയുടെ ആദര്‍ശരാഷ്ട്രീയവും അദ്ദേഹത്തെ അനുവദിച്ചില്ല.
സിനിമാരംഗത്ത ്‌നിന്നുള്ള രജനികാന്തും കമല്‍ഹാസനും വിജയകാന്തുമെല്ലാം ഇപ്പോള്‍ താരഗോപുരങ്ങള്‍ കളമൊഴിഞ്ഞ കസേര പിടിക്കാന്‍ കിണഞ്ഞു പരിശ്രമിക്കുന്നുണ്ടെങ്കിലും അതൊന്നും തമിഴ് ജനത കാര്യമായി എടുത്തിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. കമലിന്റെ മക്കള്‍ നീതിമയ്യം കോണ്‍ഗ്രസിനോട് ആഭിമുഖ്യം പുലര്‍ത്തുമ്പോള്‍ 2021ലെ നിയമസഭാ തെരഞ്ഞെടുപ്പ് കാത്തിരിക്കുകയാണ് ലേറ്റാ വന്താലും ലേറ്റസ്റ്റായി വരുന്ന രജനികാന്ത്. രജനിയുടെ കര്‍ണാടകത്തിന്റെ വേരുകള്‍ അദ്ദേഹത്തിന്റെ സാധ്യതകളെ തടസ്സപ്പെടുത്തുന്നുണ്ട്. ഒരു പക്ഷേ കരുണാനിധിയുടെ മകന്‍ എം.കെ.സ്റ്റാലിനിലൂടെ പുതിയ താരരഹിത രാഷ്ട്രീയ സ്വഭാവത്തിലേക്ക് തമിഴകം പുതുചുവടുവെക്കപ്പെടുകയാണിപ്പോഴെന്നുപറയാം.
ഏപ്രില്‍ 18ന് നടക്കുന്ന വോട്ടെടുപ്പില്‍ ഡി.എം.കെ ഇത്തവണ സംസ്ഥാനത്തെ 39ല്‍ ബഹുഭൂരിപക്ഷം സീറ്റുകളിലും വിജയം നേടുമെന്നാണ് സൂചനകളെല്ലാം. 18 നിയമസഭാ ഉപതെരഞ്ഞെടുപ്പ് ഫലങ്ങളും തമിഴ്‌നാടിന്റെ ഭാവിഗതി നിര്‍ണയിക്കും. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയും ഉപമുഖ്യമന്ത്രി ഒ.പി. പനീര്‍ശെല്‍വവും തമിഴരുടെ മനതാരില്‍ നിന്ന് എങ്ങോ പോയ്മറഞ്ഞിരിക്കുന്നു. ജയലളിതയുടെ 2016 ഡിസംബര്‍ അഞ്ചിലെ വിയോഗത്തോടെ തമിഴകം തേങ്ങിയെങ്കില്‍ 2018 ഓഗസ്റ്റ് ഏഴിലെ കരുണാനിധിയുടെ മരണത്തോടെ തമിഴക രാഷ്ട്രീയത്തിലെ താരതിരശ്ശീല ഏതാണ്ട് പൂര്‍ണമായും അഴിഞ്ഞുവീണിരിക്കുന്നു. പുതിയ താരോദയത്തിന് കാതോര്‍ക്കുകയാണോ തമിഴ് രാഷ്ട്രീയമെന്നറിയാന്‍ ഇനി ദിനങ്ങള്‍ മാത്രം .
Film
വാരണാസിയുടെ ബ്രഹ്‌മാണ്ഡ ട്രെയിലര്‍ റിലീസ്; മഹേഷ് ബാബുവിനെ രുദ്രയായി കാണിച്ച് രാജമൗലി
ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ നടന്ന അതിവിശാലമായ ചടങ്ങിലാണ് ട്രെയിലര്‍ റിലീസ് ചെയ്തത്.
പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരുന്ന എസ്.എസ്. രാജമൗലിമഹേഷ് ബാബു ചിത്രം ‘വാരണാസി’യുടെ ഭര്തൃസന്ദര്‍ശനം നിറഞ്ഞ ട്രെയിലര്‍ വിസ്മയമായി പുറത്തുവന്നു. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ നടന്ന അതിവിശാലമായ ചടങ്ങിലാണ് ട്രെയിലര്‍ റിലീസ് ചെയ്തത്.
ചിത്രത്തില്‍ രുദ്ര എന്ന കഥാപാത്രമായി മഹേഷ് ബാബു എത്തുന്നു. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ശ്രീ ദുര്ഗ ആര്‍ട്‌സ്, ഷോവിങ് ബിസിനസ് ബാനറുകളില്‍ കെ. എല്‍. നാരായണ, എസ്.എസ്. കര്‍ത്തികേയ എന്നിവര്‍ നിര്‍മ്മിക്കുന്നു.
കീരവാണിയാണ് സംഗീതം ഒരുക്കുന്നത്. പുറത്തിറങ്ങിയ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ 5 മില്യണിലധികം കാഴ്ചകളുമായി ട്രെയിലര്‍ ലോകവ്യാപകമായി ട്രെന്‍ഡിങ് പട്ടികയില്‍ മുന്നിലാണ്. 130ണ്മ100 അടി വലുപ്പത്തിലുള്ള പ്രത്യേക സ്‌ക്രീനില്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ ട്രെയിലര്‍ പ്രദര്‍ശിപ്പിച്ചു.
ട്രെയിലര്‍ സി.ഇ. 512-ലെ വാരണാസിയുടെ ദൃശ്യങ്ങളോടെ തുടങ്ങുന്നു. തുടര്‍ന്ന് 2027ല്‍ ഭൂമിയിലേക്ക് വരുന്നു എന്നു കാണിക്കുന്ന ‘ശാംഭവി’ എന്ന ഛിന്നഗ്രഹം, അന്റാര്‍ട്ടിക്കയിലെ റോസ് ഐസ് ഷെല്‍ഫ്, ആഫ്രിക്കയിലെ അംബോസെലി വനം, ബി.സി.ഇ 7200-ലെ ലങ്കാനഗരം, വാരണാസിയിലെ മണികര്‍ണികാ ഘട്ട് തുടങ്ങിയ ഭീമാകാര ദൃശ്യവിശേഷങ്ങള്‍ അതിശയത്തോടെ അവതരിപ്പിക്കുന്നു.
കയ്യില്‍ ത്രിശൂലം പിടിച്ച് കാളയുടെ പുറത്ത് സവാരിയുമായി എത്തുന്ന രുദ്രയായി മഹേഷ് ബാബുവിന്റെ എന്‍ട്രിയാണ് ട്രെയിലറിന്റെ ഹൈലൈറ്റ്. അതേപോലെ, വേദിയിലേക്കും മഹേഷ് ബാബു കാളപ്പുറത്ത് സവാരിയായി എത്തിയപ്പോള്‍ 60,000-ത്തിലധികം പ്രേക്ഷകര്‍ കൈയ്യടി മുഴക്കി വരവേറ്റു.
ഐമാക്‌സ് ഫോര്‍മാറ്റിലാണ് ഈ ചിത്രം ഒരുക്കുന്നത്. അതിനാല്‍ തന്നെ തിയേറ്ററുകളില്‍ അത്ഭുതകരമായ കാഴ്ചാനുഭവം സമ്മാനിക്കുമെന്നുറപ്പ്. ബാഹുബലി, ഞഞഞ എന്നിവയുടെ സംവിധായകന്‍ രാജമൗലിയുടെ ഈ ബ്രഹ്‌മാണ്ഡ പ്രോജക്റ്റ് 2027-ല്‍ തിയേറ്ററുകളിലേക്ക് എത്തും.
Film
RRR കാണാത്ത അമേരിക്കക്കാര്‍ ഇല്ല; രാജമൗലിയെ പ്രശംസിച്ച് ഹോളിവുഡ് താരം ജെസി ഐസന്‍ബെര്‍ഗ്
പുതിയ ചിത്രം ‘നൗ യു സീ മീ: നൗ യു ഡോണ്ട്’ എന്നതിന്റെ പ്രമോഷന്റെ ഭാഗമായി ബോംബെ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് ജെസി ഐസന്‍ബെര്‍ഗ് രാജമൗലിയെയും ചിത്രത്തെയും കുറിച്ച് അഭിപ്രായം പ്രകടിപ്പിച്ചത്.
ഹോളിവുഡ് താരം ജെസി ഐസന്‍ബെര്‍ഗ് എസ്.എസ്. രാജമൗലിയുടെ സംവിധാനത്തില്‍ റാം ചരണ്‍, ജൂനിയര്‍ എന്‍.ടി.ആര്‍ എന്നിവര്‍ അഭിനയിച്ച RRR ചിത്രത്തെ പുകഴ്ത്തി. ‘RRR കാണാത്ത അമേരിക്കക്കാര്‍ ഇല്ല” എന്നാണ് താരം പറഞ്ഞത്.
തന്റെ പുതിയ ചിത്രം ‘നൗ യു സീ മീ: നൗ യു ഡോണ്ട്’ എന്നതിന്റെ പ്രമോഷന്റെ ഭാഗമായി ബോംബെ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് ജെസി ഐസന്‍ബെര്‍ഗ് രാജമൗലിയെയും ചിത്രത്തെയും കുറിച്ച് അഭിപ്രായം പ്രകടിപ്പിച്ചത്.
‘അവിശ്വസനീയമായ മേക്കിങ്ങാണ് RRR ന്റെത്. ഹോളിവുഡിന്റെയും ഇന്ത്യന്‍ സിനിമയുടെയും ശൈലിയുടെ അതുല്യമായ സംയോജനമാണ് ആ ചിത്രം. RRR കാണാത്ത അമേരിക്കക്കാര്‍ ഇല്ലെന്നതാണ് എന്റെ വിശ്വാസം,” – ജെസി ഐസന്‍ബെര്‍ഗ് പറഞ്ഞു.
താന്‍ ഇതുവരെ ഇന്ത്യ സന്ദര്‍ശിച്ചിട്ടില്ല എങ്കിലും നേപ്പാളില്‍ എത്തിയിട്ടുണ്ടെന്നും, നേപ്പാളിന് ഇന്ത്യയോട് സാമ്യമുണ്ടെന്ന് തോന്നിയെന്നും താരം കൂട്ടിച്ചേര്‍ത്തു.
രാജമൗലിയുടെ മുമ്പത്തെ ഹിറ്റ് ചിത്രങ്ങളായ ബാഹുബലി 1, 2 എന്നിവ ഇന്ത്യന്‍ സിനിമയുടെ പുതിയ ചരിത്രം രചിച്ചതാണ്. എന്നാല്‍ RRR അതിനെ മറികടന്ന് ലോകമൊട്ടാകെ ഇന്ത്യന്‍ സിനിമയുടെ മാനം ഉയര്‍ത്തിയ ചിത്രമായി മാറി. ജെയിംസ് കാമറൂണ്‍, സ്റ്റീഫന്‍ സ്പില്‍ബെര്‍ഗ്, ക്രിസ് ഹെംസ്വര്‍ത്ത് തുടങ്ങിയ ഹോളിവുഡ് പ്രതിഭകളും ചിത്രത്തെ പുകഴ്ത്തിയിരുന്നു.
ഇതിനിടെ, രാജമൗലി ഇപ്പോള്‍ മഹേഷ് ബാബു നായകനായും പൃഥ്വിരാജ് സുകുമാരന്‍ വില്ലനായും എത്തുന്ന പുതിയ ചിത്രത്തിന്റെ ഒരുക്കങ്ങളിലാണ്. അതേസമയം, ബാഹുബലി ഒന്നും രണ്ടും ഭാഗങ്ങളും ചേര്‍ത്ത ‘ദി എപ്പിക്ക്’ തിയറ്ററുകളില്‍ ആവേശം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്.
Film
“നിലാ കായും”; മമ്മൂട്ടി ചിത്രം കളങ്കാവലിലെ ആദ്യ ഗാനം പുറത്ത്, ചിത്രം നവംബർ 27ന്…
ഏഴു മാസത്തെ ഇടവേളക്ക് ശേഷം തീയേറ്ററുകളിൽ എത്തുന്ന മമ്മൂട്ടി ചിത്രമെന്ന നിലയിൽ വലിയ ആവേശത്തോടെയാണ് ആരാധകരും സിനിമാ പ്രേമികളും കളങ്കാവൽ കാത്തിരിക്കുന്നത്.
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവൽ എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്ത്. “നിലാ കായും” എന്ന വരികളോടെ ആരംഭിക്കുന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ആണ് റിലീസ് ചെയ്തത്. മുജീബ് മജീദ് സംഗീതം നൽകിയ ഈ ഗാനം രചിച്ചത് വിനായക് ശശികുമാറാണ്. ഗാനം ആലപിച്ചത് സിന്ധു ഡെൽസൺ. അന്ന റാഫിയാണ് ഈ ലിറിക്കൽ വീഡിയോ ഒരുക്കിയത്. നവംബർ 27 നാണ് ചിത്രം ആഗോള റിലീസായി എത്തുന്നത്. മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ഈ ചിത്രം വേഫറർ ഫിലിംസാണ് കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. ഏഴു മാസത്തെ ഇടവേളക്ക് ശേഷം തീയേറ്ററുകളിൽ എത്തുന്ന മമ്മൂട്ടി ചിത്രമെന്ന നിലയിൽ വലിയ ആവേശത്തോടെയാണ് ആരാധകരും സിനിമാ പ്രേമികളും കളങ്കാവൽ കാത്തിരിക്കുന്നത്. ജിഷ്ണു ശ്രീകുമാറും ജിതിൻ കെ ജോസും ചേർന്ന് തിരക്കഥ രചിച്ച കളങ്കാവൽ മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ഏഴാമത്തെ ചിത്രമാണ്.
ചിത്രത്തിന്റെ ട്രെയ്‌ലർ ഉടൻ പുറത്തു വരുമെന്നാണ് സൂചന. ഒരു ക്രൈം ഡ്രാമയായി ഒരുക്കിയ ചിത്രത്തിന്റെ ടീസറിന്, വമ്പൻ പ്രേക്ഷക പ്രതികരണമാണ് സമൂഹ മാധ്യമങ്ങളിൽ നിന്ന് ലഭിച്ചത്. ചിത്രത്തിന്റെ പോസ്റ്ററുകളും പ്രേക്ഷകർക്കിടയിൽ സൂപ്പർ ഹിറ്റാണ്. ദുൽഖർ സൽമാൻ നായകനായെത്തിയ സൂപ്പർഹിറ്റ് ചിത്രം ‘കുറുപ്പ്’ന്റെ കഥ ഒരുക്കി ശ്രദ്ധ നേടിയ ജിതിൻ കെ ജോസ് ആദ്യമായ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കളങ്കാവൽ.
മമ്മൂട്ടി എന്ന മഹാനടൻ്റെ ഗംഭീര അഭിനയ മുഹൂർത്തങ്ങൾ നിറഞ്ഞ ചിത്രമായിരിക്കും കളങ്കാവൽ എന്നാണ് ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റുകളും നൽകുന്ന സൂചന. സെൻസറിങ് പൂർത്തിയാക്കിയ ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റ് ആണ് ലഭിച്ചത്. ഒരിടവേളക്ക് ശേഷം മമ്മൂട്ടിയെ ബിഗ് സ്‌ക്രീനിൽ വരവേൽക്കാനുള്ള ആവേശത്തിലാണ് ആരാധകരും സിനിമാ പ്രേമികളും. വലിയ പ്രതീക്ഷയും ആകാംഷയുമാണ് ചിത്രത്തെ കുറിച്ച് പ്രേക്ഷകർക്കുള്ളത്.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – ജോർജ് സെബാസ്റ്റ്യൻ, ഛായാഗ്രഹണം- ഫൈസൽ അലി, സംഗീതം – മുജീബ് മജീദ്, എഡിറ്റർ – പ്രവീൺ പ്രഭാകർ, ലൈൻ പ്രൊഡ്യൂസർ- സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ- അരോമ മോഹൻ, പ്രൊഡക്ഷൻ ഡിസൈനർ- ഷാജി നടുവിൽ, ഫൈനൽ മിക്സ് – എം ആർ രാജാകൃഷ്ണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ബോസ്, മേക്കപ്പ്- അമൽ ചന്ദ്രൻ, ജോർജ് സെബാസ്റ്റ്യൻ, വസ്ത്രാലങ്കാരം- അഭിജിത്ത് സി, വരികൾ – വിനായക് ശശികുമാർ, ഹരിത ഹരി ബാബു, കളറിസ്റ്റ് – ലിജു പ്രഭാകർ, സംഘട്ടനം – ആക്ഷൻ സന്തോഷ്, സൗണ്ട് ഡിസൈൻ – കിഷൻ മോഹൻ, വിഎഫ്എക്സ് സൂപ്പർവൈസർ – എസ് സന്തോഷ് രാജു, വിഎഫ്എക്സ് കോഓർഡിനേറ്റർ – ഡിക്സൻ പി ജോ, വിഎഫ്എക്സ് – വിശ്വ എഫ് എക്സ്, സിങ്ക് സൗണ്ട് – സപ്ത റെക്കോർഡ്സ്, സ്റ്റിൽസ്- നിദാദ്, ടൈറ്റിൽ ഡിസൈൻ – ആഷിഫ് സലീം, പബ്ലിസിറ്റി ഡിസൈൻസ്- ആൻ്റണി സ്റ്റീഫൻ, ആഷിഫ് സലീം, ഡിജിറ്റൽ മാർക്കറ്റിംഗ്- വിഷ്ണു സുഗതൻ, ഓവർസീസ് ഡിസ്ട്രിബൂഷൻ പാർട്ണർ- ട്രൂത് ഗ്ലോബൽ ഫിലിംസ്, പിആർഓ – വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.
-
GULF10 hours agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
india2 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala2 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala2 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala2 days agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
kerala2 days agoപ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
-
Video Stories22 hours agoജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
-
News2 days agoസൂപ്പര്‍ ലീഗ് കേരള: കൊച്ചിക്ക് തുടര്‍ച്ചയായ ഏഴാം തോല്‍വി; തിരുവനന്തപുരം കൊമ്പന്‍സ് ഏക ഗോളിന് വിജയം

