ലഖ്‌നോ: യു.പി നിയമസഭക്ക് മുന്നിലെ തിരക്കേറിയ റോഡില്‍ നിസ്‌കാരം നടത്തിയതിന് ഒരാളെ അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച വൈകീട്ടാണ് യു.പി നിയമസഭക്ക്് മുന്നില്‍ ഇയാള്‍ നിസ്‌കാരം നടത്തിയത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിയമസഭയില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച സമയത്താണ് റഫീഖ് അഹമ്മദ് എന്നയാള്‍ റോഡിന് നടുവില്‍ നിസ്‌കാരം നടത്തിയത്.

പൊലീസ് നിര്‍ദേശ പ്രകാരം റഫീഖിനെ അറസ്റ്റ് ചെയ്യുകയും കലാപം ഉണ്ടാക്കാന്‍ ശ്രമിച്ചുവെന്ന കുറ്റം ചുമത്തി കേസ് എടുക്കുകയുമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ മുദ്രവാക്യങ്ങള്‍ വിളിച്ചും അരയില്‍ കത്തിയുമായാണ് ഇയാള്‍ നിസ്‌കാരം നടത്തിയതെന്നും പൊലീസ് അറിയിച്ചു

റഫീഖ് നിസ്‌കാരം നടത്തുമ്പോള്‍ റോഡില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. റഫീഖിനെ തടയുന്നതില്‍ വീഴ്ച വരുത്തിയതിനാണ് ഇവര്‍ക്ക് സസ്‌പെന്‍ഷന്‍ നല്‍കിയത്.