gulf
ദാകര്‍ റാലി ഒരാഴ്ച്ച പിന്നിട്ടു;സഊദി മരുഭൂമിയെ മറികടക്കാന്‍ മലയാളിയും
റാലിയില്‍ ഇന്ത്യയില്‍ ഇന്ന് ഇത്തവണ രണ്ട് പേര്‍ പങ്കെടുക്കുന്നതില്‍ മലയാളിയായ ഹാരിത് നോഹയുമുണ്ട്. പാലക്കാട് ജില്ലയിലെ ഷൊര്‍ണൂര്‍ വാടാനംകുര്‍ശിക്കടുത്ത കണയം സ്വദേശിയാണ് ഹാരിത്. മുംബൈ സ്വദേശിയായ ആശിഷ്റാവുവാണ് മറ്റൊരു ഇന്ത്യക്കാരന്‍.
അഷ്റഫ് വേങ്ങാട്ട്
റിയാദ്: 44 മത് ദാകര്‍ റാലി സഊദിയുടെ മരുഭൂമികള്‍ താണ്ടി ആറാം ഘട്ടത്തില്‍. പുതുവത്സര ദിനമായ ശനിയാഴ്ച്ച ജിദ്ദയില്‍ നിന്ന് തുടങ്ങിയ ദാക്കര്‍ റാലി ആറാം ഘട്ടം വരെ പൂര്‍ത്തിയാക്കി റിയാദിലെത്തി. 14 ദിവസം നീണ്ടു നില്‍ക്കുന്ന റാലി ഈ മാസം 15 ന് ജിദ്ദയില്‍ തന്നെ സമാപിക്കും . റാലിയില്‍ ഇന്ത്യയില്‍ ഇന്ന് ഇത്തവണ രണ്ട് പേര്‍ പങ്കെടുക്കുന്നതില്‍ മലയാളിയായ ഹാരിത് നോഹയുമുണ്ട്. പാലക്കാട് ജില്ലയിലെ ഷൊര്‍ണൂര്‍ വാടാനംകുര്‍ശിക്കടുത്ത കണയം സ്വദേശിയാണ് ഹാരിത്. മുംബൈ സ്വദേശിയായ ആശിഷ്റാവുവാണ് മറ്റൊരു ഇന്ത്യക്കാരന്‍.
മൂന്നാം തവണയാണ് ദാകര്‍ റാലിക്ക് സഊദി ആതിഥ്യം വഹിക്കുന്നത്. സഊദി സ്പോര്‍ട്‌സ് മന്ത്രാലയമാണ് റാലിയുടെ സംഘാടകര്‍. വിഷന്‍ 2030 പദ്ധതിയുടെ ഭാഗമായി നടക്കുന്ന അന്താരാഷ്ട്ര മത്സരം സഊദി ഓട്ടോമൊബൈല്‍ കമ്പനിയുടെയും ദാകര്‍ റാലി അസോസിയേഷന്റെയും സഹകരണത്തോടെയാണ് സംഘടിപ്പിക്കുന്നത്. പന്ത്രണ്ട് ഘട്ടങ്ങളായി സഊദിയുടെ പത്ത് നഗരങ്ങളുടെ പരിധിയില്‍ പെടുന്ന 8375 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മരുഭൂമിയിലൂടെയാണ് റാലിയുടെ യാത്ര.
ആറ് വിഭാഗങ്ങളിലായി നടക്കുന്ന ദാക്കര്‍ റാലിയില്‍ 68 രാജ്യങ്ങളില്‍ നിന്ന് 578 വാഹനങ്ങളിലായി 1065 മത്സരാര്‍ത്ഥികളാണ് പങ്കെടുക്കുന്നത്. ആദ്യ വര്‍ഷം ദാകര്‍ റാലിക്കിടെ അപകടത്തില്‍ പരിക്കേറ്റ് പോര്‍ച്ചുഗീസ് ബൈക്കോട്ടക്കാരന്‍ പൗലോ ഗോണ്‍സാല്‍വസ് മരിച്ചിരുന്നു . ഒമ്പതിനായിരം കിലോമീറ്ററില്‍ പകുതിയിലധികം ദൂരം പിന്നിട്ടപ്പോഴാണ് എല്ലാവരെയും ദുഃഖത്തിലാഴ്ത്തിയ ദുരന്തം നടന്നത്. രണ്ടാം ദാക്കറില്‍ ഇന്ത്യന്‍ ബൈക്ക് റേസിങ് താരമായ സി എസ് സന്തോഷിന് നാലാം സ്റ്റേജില്‍ വെച്ച് ഗുരുതരമായ പരിക്കേറ്റിരുന്നു.
gulf
കളഞ്ഞുകിട്ടിയ പണം കൈമാറി; സമൂഹബോധം തെളിയിച്ച ബാലികക്ക് അഭിനന്ദനം
വഴിയില്‍ കണ്ടെത്തിയ പണം സുരക്ഷിതമായി കൈമാറുന്നതിനായി മൂത്ത സഹോദരിയുടെ സഹായം തേടിയ ഷൈമ എന്ന ബാലിക മുശരീഫ് പൊലീസ് സ്‌റ്റേഷനില്‍ തന്നെയാണ് പണം ഏല്‍പിച്ചത്.
അജ്മാന്‍: പൊതുസ്ഥലത്ത് കളഞ്ഞുകിടന്ന പണം കണ്ടെത്തി പൊലീസിന് ഏല്‍പിച്ച ബാലികയെ അജ്മാന്‍ പൊലീസ് ആദരിച്ചു. വഴിയില്‍ കണ്ടെത്തിയ പണം സുരക്ഷിതമായി കൈമാറുന്നതിനായി മൂത്ത സഹോദരിയുടെ സഹായം തേടിയ ഷൈമ എന്ന ബാലിക മുശരീഫ് പൊലീസ് സ്‌റ്റേഷനില്‍ തന്നെയാണ് പണം ഏല്‍പിച്ചത്.
കുട്ടിയുടെ സത്യസന്ധതയും ഉത്തരവാദിത്വബോധവും പ്രശംസിച്ച് ബ്രിഗേഡിയര്‍ ജനറല്‍ അല്‍ മുഹൈരി അഭിനന്ദനം അറിയിച്ചു. പിതാവടക്കമുള്ള കുടുംബാംഗങ്ങളുടെ സാന്നിധ്യത്തില്‍ പൊലീസ് ഷൈമയ്ക്ക് അഭിനന്ദന സര്‍ട്ടിഫിക്കറ്റും സമ്മാനവും നല്‍കി. കുട്ടികളില്‍ മൂല്യബോധം വളര്‍ത്തുന്നതിനുള്ള കുടുംബത്തിന്റെ പങ്ക് പ്രശംസനീയമാണെന്നും, സമൂഹത്തിലെ പൊതുസ്വത്ത് സംരക്ഷണവും നഷ്ടപ്പെട്ട വസ്തുക്കള്‍ തിരികെ നല്‍കുന്ന സംസ്‌കാരവും പ്രോത്സാഹിപ്പിക്കുന്ന മാതൃകാപരമായ പെരുമാറ്റമാണിതെന്ന് അല്‍ മുഹൈരി പറഞ്ഞു.
gulf
സൗദിയില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളി യുവാവ് മരിച്ചു.
പ്രശാന്ത് താമസിക്കുന്ന കെട്ടിടത്തിന്റെ മുകളില്‍നിന്നാണ് വീണത്. അപകടം എങ്ങനെ ഉണ്ടായതാണെന്ന് വ്യക്തമല്ല.
സൗദിയില്‍ കൊല്ലം സ്വദേശിയായ യുവാവ് ആറുനില കെട്ടിടത്തില്‍നിന്ന് വീണ് മരിച്ചു. സൗദിയിലെ ജുബൈല്‍ റെഡിമിക്‌സ് കമ്പനി സൂപ്പര്‍വൈസറായിരുന്ന കടയ്ക്കല്‍ സ്വദേശി പ്രശാന്താണ് മരിച്ചത്. പ്രശാന്ത് താമസിക്കുന്ന കെട്ടിടത്തിന്റെ മുകളില്‍നിന്നാണ് വീണത്. അപകടം എങ്ങനെ ഉണ്ടായതാണെന്ന് വ്യക്തമല്ല.
15 വര്‍ഷത്തിലേറെയായി ഈ കമ്പനിയില്‍ ജോലി ചെയ്യുന്ന പ്രശാന്ത് നാട്ടില്‍ പോയിട്ട് നാലു വര്‍ഷമായി. കഴിഞ്ഞ വര്‍ഷം ഭാര്യയെയും മക്കളെയും സന്ദര്‍ശക വിസയില്‍ സൗദിയില്‍ കൊണ്ടുവന്നിരുന്നു. പരേതനായ ബാബുരമണി ദമ്പതികളുടെ മകനാണ്.
ഭാര്യ: ബിന്ദു. മക്കള്‍: വൈഗ, വേധ. സഹോദരങ്ങള്‍: നിഷാന്ത് (അല്‍ അഹ്‌സ), നിഷ. ജുബൈല്‍ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകും.
gulf
മദീന ബസ് ദുരന്തം: മരിച്ച 46 തീർഥാടകരുടെ ഖബറടക്കം പൂർത്തിയായി
ഉംറ തീർഥാടനത്തിന് എത്തിയ 45 ഹൈദരാബാദ് സ്വദേശികളടക്കമുള്ളവരുടെ മൃതദേഹങ്ങളാണ് അടക്കം ചെയ്തത്.
മദീന: മദീനയിൽ നടന്ന ഭീകര ബസ് അപകടത്തിൽ മരണപ്പെട്ട 46 പേരുടെ ഖബറടക്ക ചടങ്ങുകൾ ജന്നതുൽ ബഖീഇൽ നടന്നു. ഉംറ തീർഥാടനത്തിന് എത്തിയ 45 ഹൈദരാബാദ് സ്വദേശികളടക്കമുള്ളവരുടെ മൃതദേഹങ്ങളാണ് അടക്കം ചെയ്തത്. മദീന പ്രവാചക പള്ളിയിൽ നടന്ന നമസ്‌കാരത്തിൽ ആയിരക്കണക്കിന് ഇന്ത്യക്കാർ പങ്കെടുത്തു. കൂടാതെ സൗദി സർക്കാരിന്റെ മന്ത്രാലയ ഉദ്യോഗസ്ഥരും ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.
മക്കയിൽ നിന്ന് ഉംറ തീർഥാടകരുമായി പുറപ്പെട്ട ബസ് ഡീസൽ ടാങ്കറുമായി കൂട്ടിയിടിച്ചതിനെ തുടർന്ന് ഉടൻ തീപിടിച്ച് കത്തിനശിക്കുകയായിരുന്നു. അപകടം നടന്നത് ബദ്‌റിനും മദീനക്കും ഇടയിലുള്ള മുഫറഹാത്ത് എന്ന പ്രദേശത്താണ്.
ദുരന്തത്തിൽ ഹൈദരാബാദ് രാംനഗറിലെ നസീറുദ്ദീൻ ഉൾപ്പെടെയുള്ള ഒരു കുടുംബത്തിലെ 18 പേർ മരിച്ചിരുന്നു. ഒരു അത്ഭുതമായി, 25 കാരനായ അബ്ദുൽ ശുഐബ് മുഹമ്മദ് മാത്രമാണ് ജീവൻ രക്ഷിച്ചത്. ഇയാളെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
ഏകദേശം ഒരു കുടുംബം മുഴുവൻ നഷ്ടമായ ഈ വലിയ 사고 സൗദി അറേബ്യയിലെയും ഇന്ത്യയിലെയും സമൂഹങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്.
-
News2 days agoമുന്‍ പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് കൊല്ലപ്പെട്ടെന്ന് അഭ്യൂഹം; പ്രതികരിക്കാതെ ജയില്‍ അധികൃതര്‍
-
kerala2 days agoആരോഗ്യ പ്രശ്നം; വേടനെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു
-
kerala20 hours agoലേബര്‍ കോഡും പിഎം ശ്രീ പോലെ എല്‍ഡിഎഫിലറിയിക്കാതെ ഒളിച്ചുകടത്തി; വി.ഡി സതീശന്
-
kerala21 hours agoപാലക്കാട് തെരുവുനായ ആക്രമണത്തില്‍ നാലുവയസ്സുകാരന് ഗുരുതര പരിക്ക്
-
india3 days agoപരീക്ഷാഫലത്തെ തുടര്‍ന്ന് ഹൈദരാബാദില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു
-
india3 days agoഉത്തര്‍പ്രദേശില്‍ വീണ്ടും ബിഎല്‍ഒ ആത്മഹത്യ; രണ്ടാഴ്ചയ്ക്കിടെ ആറാമത്തെ സംഭവം
-
kerala2 days ago‘തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഐപിഎസ് വേണ്ട’; ബിജെപി സ്ഥാനാർഥി ആർ ശ്രീലേഖക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ
-
kerala21 hours agoഅറസ്റ്റിലായ യുവതിയെ പീഡിപ്പിച്ചു; ഡിവൈഎസ്പിക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് സിഐയുടെ ആത്മഹത്യാക്കുറിപ്പ്

