Connect with us

kerala

ഓണ്‍ലൈന്‍ വിദ്യാഭ്യാസം ഉറപ്പു വരുത്തണം; ഹര്‍ജിയില്‍ 14 ദിവസത്തിനകം സര്‍ക്കാര്‍ മറുപടി നല്‍കണമെന്ന് ഹൈക്കോടതി

ഓണ്‍ലൈന്‍ വിദ്യാഭ്യാസ അവകാശസംരക്ഷണം ഉറപ്പ് വരുത്തണമെന്ന ഹര്‍ജിയില്‍ 14 ദിവസത്തിനകം മറുപടി ഫയല്‍ ചെയ്യാന്‍ സര്‍ക്കാരിന് ഹൈകോടതി നിര്‍ദേശം

Published

on

കൊച്ചി: ഓണ്‍ലൈന്‍ വിദ്യാഭ്യാസ അവകാശസംരക്ഷണം ഉറപ്പ് വരുത്തണമെന്ന ഹര്‍ജിയില്‍ 14 ദിവസത്തിനകം മറുപടി ഫയല്‍ ചെയ്യാന്‍ സര്‍ക്കാരിന് ഹൈകോടതി നിര്‍ദേശം.ശാസ്ത്രസാഹിത്യ പരിഷത്തിന്റെത് ഉള്‍പ്പെടെ ഓണ്‍ലൈന്‍ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട നിരവധി പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ച് കൃത്യമായ പഠനങ്ങള്‍ പുറത്ത് വന്നിട്ടും യാതൊരു നടപടിയും സ്വീകരിക്കാത്ത സര്‍ക്കാറിന്റെ നിരുത്തരവാദിത്വ സമീപനത്തിനെതിരെ ആണ് കോടതി ഉത്തരവ്.

ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍21, 21എ കൂടാതെ വിദ്യാഭ്യാസ അവകാശ നിയമപ്രകാരവും വിദ്യാര്‍ത്ഥികളുടെ അവകാശം ഉറപ്പു വരുത്തണമെന്നാണ് ഹര്‍ജിയുടെ ആവശ്യം.

ഒന്നു മുതല്‍ എട്ടാം ക്ലാസ് വരെ അതല്ലെങ്കില്‍ അഞ്ചു വയസ്സു മുതല്‍ 14 വയസു വരെയുള്ള വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസം ഗവണ്‍മെന്റിന്റെ പൂര്‍ണ ഉത്തരവാദിത്വം ആണെന്ന് ഹൈക്കോടതിയില്‍ ബോധിപ്പിച്ചതിന്റെ പശ്ചാത്തലത്തിലാണ് കോടതി സര്‍ക്കാറിനോട് മറുപടി ആവശ്യപ്പെട്ടത്.

ഓണ്‍ലൈന്‍ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട സര്‍ക്കാരിന്റെ ഇടപെടലുകള്‍ അപര്യാപ്തമാണെന്നും വിവിധ ഏജന്‍സികളും സന്നദ്ധസംഘടനകളും സൗകര്യങ്ങള്‍ ഒരുക്കിയിട്ടും ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന്റെ രണ്ടാം വര്‍ഷത്തിലും ഏകദേശം ഏഴ് ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് പുറത്താണെന്നതടക്കം വിദ്യാര്‍ത്ഥികളുടെ മൗലിക അവകാശം നിഷേധിക്കപ്പെട്ട ഗൗരവകരമായ അവസ്ഥ കോടതിയെ ബോധ്യപ്പെടുത്തി.

വിദ്യാര്‍ത്ഥികള്‍ക്ക് ഫ്രീ എഡ്യൂക്കേഷന്‍ സൗകര്യം ഒരുക്കുന്നതിനായി ‘സ്റ്റുഡന്റ്‌സ് ഡാറ്റ’ പാക്കേജുകള്‍ ആരംഭിക്കുക, ഓണ്‍ലൈന്‍ സൗകര്യമില്ലാത്തവര്‍ക്ക് സൗകര്യങ്ങള്‍ എത്തിക്കുക മൊബൈല്‍ നെറ്റ് വര്‍ക്ക് പ്രതിസന്ധി നേരിടുന്ന മേഖലകളില്‍ പ്രതിസന്ധി പരിഹരിക്കുക എന്നീ ആവശ്യങ്ങള്‍ ഉറപ്പ് വരുത്തി സൗജന്യവും നിര്‍ബന്ധിതവുമായി വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കേണ്ട അവകാശത്തിന്നാണ് നിയപോരാട്ടം.

കേരള സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും ആണ് കേസിലെ എതിര്‍കക്ഷികള്‍. നിയമപോരാട്ടത്തിന് അഡ്വക്കറ്റ് മുഹമ്മദ് ഷാഫി, അനസ് ഷംനാദ് എന്നിവര്‍ കോടതിയില്‍ ഹാജരായി. നിയമ പോരാട്ടത്തിന്ന് കൂടെ നിന്ന സഹപ്രവര്‍ത്തകന്‍ കൂടിയായ അഡ്വക്കേറ്റ് ജാസിമിന്റെ പിന്തുണ അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നതാണ്.

ഇനിയുള്ള നാളുകളിലും വിദ്യാര്‍ത്ഥികളുടെ അവകാശ സംരക്ഷണ പോരാട്ടത്തിന് സഹപ്രവര്‍ത്തകര്‍ കൂടെ ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വരള്‍ച്ചയില്‍ കര്‍ഷകര്‍ക്ക് നഷ്ടം 500 കോടി സര്‍ക്കാര്‍ അടിയന്തര സഹായം നല്‍കണമെന്ന് കെ.സുധാകരന്‍

കഴിഞ്ഞ മൂന്ന് മാസമായി കനത്ത ചൂടിലും വരള്‍ച്ചയിലും 47000 ഹെക്ടര്‍ പ്രദേശത്തെ കൃഷി നശിച്ചു

Published

on

തിരുവനന്തപുരം: കൊടും വരള്‍ച്ചയില്‍ 500 കോടി രൂപയുടെ കനത്ത നഷ്ടം ഉണ്ടായെന്ന വിദഗ്ധസമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കര്‍ഷകര്‍ക്ക് അടിയന്തര ധനസഹായം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍. ഇതില്‍ കാലതാമസം ഉണ്ടായാല്‍ പ്രക്ഷോഭത്തിലേക്കു നീങ്ങും.

കഴിഞ്ഞ മൂന്ന് മാസമായി കനത്ത ചൂടിലും വരള്‍ച്ചയിലും 47000 ഹെക്ടര്‍ പ്രദേശത്തെ കൃഷി നശിച്ചു. ഏതാണ്ട് 257 കോടി രൂപയുടെ നഷ്ടമുണ്ടായിയെന്നാണ് കൃഷിവകുപ്പ് നിയോഗിച്ച വിദഗ്ധസമിതിയുടെ വിലയിരുത്തല്‍. ഉത്പാദന നഷ്ടംകൂടി കണക്കാക്കുമ്പോള്‍ ഏതാണ്ട് 500 കോടിക്ക് മുകളിലായിരിക്കുമത്. വിദഗ്ധസമിതി കണക്ക് കൈമാറിയിട്ടും സര്‍ക്കാര്‍ അതിന്മേല്‍ അടയിരിക്കുകയാണ്.

വന്‍ തുക വായ്പയെടുത്ത് കൃഷിയിറക്കിയ ഏലം, നെല്ല്, വാഴ കര്‍ഷകരാണ് വരള്‍ച്ചയുടെ ദുരിതം കൂടുതല്‍ അനുഭവിക്കുന്നത്. ബാങ്കില്‍നിന്ന് വായ്പയെടുത്ത തുക തിരിച്ചടയ്ക്കാന്‍ കര്‍ഷകര്‍ക്കു കഴിയുന്നില്ല. ബാങ്കുകളുടെ ജപ്തി ഭീഷണിയും വന്യമൃഗശല്യവും കര്‍ഷകരെ വേട്ടയാടുന്നു. ഒന്നും രണ്ടും പിണറായി സര്‍ക്കാരിന്റെ തലതിരിഞ്ഞ കര്‍ഷകനയം കാരണം 43 ഓളം കര്‍ഷകരാണ് സംസ്ഥാനത്ത് ആത്മഹത്യ ചെയ്തത്. കര്‍ഷകപെന്‍ഷന്‍ നിലച്ചിട്ട് നാളേറെയായി. ഇനിയും കര്‍ഷകരെ കുരുതി കൊടുക്കുന്നതിന് പകരം എത്രയും വേഗം കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ കര്‍ഷകര്‍ക്ക് സാമ്പത്തിക സഹായം നല്‍കണമെന്നു സുധാകരന്‍ ആവശ്യപ്പെട്ടു.

Continue Reading

kerala

മഴ തുടരുന്നു, കാലവർഷം ഞായറാഴ്ചയെത്തും; ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലേർട്ട്

നാളെ പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിൽ യെല്ലോ അലർട്ടും ഞായറാഴ്ച 10 ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളിൽ വ്യാപക മഴയ്ക്കു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മഴയുടെ പശ്ചാത്തലത്തിൽ വിവിധ ജില്ലകളിൽ യെല്ലോ അലര്‍ട്ട്‌ പ്രഖ്യാപിച്ചു.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

നാളെ പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിൽ യെല്ലോ അലർട്ടും ഞായറാഴ്ച 10 ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. ഞായറാഴ്ച ഓറഞ്ച് അലേർട്ടിന് സമാനമായ മഴയുണ്ടാകാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു.

Continue Reading

kerala

പൊന്നാനി ബോട്ടപകടം: സര്‍ക്കാറില്‍ നിന്ന് ധനസഹായം ആവശ്യപ്പെട്ട് ബോട്ടുടമ

ഇതിനിടെ ബോട്ടപകടത്തെ കുറിച്ച് അന്വേഷിക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ പൊന്നാനിയില്‍ എത്തും

Published

on

മലപ്പുറം: സര്‍ക്കാരില്‍ നിന്ന് ധനസഹായം വേണമെന്ന ആവശ്യവുമായി പൊന്നാനിയില്‍ കപ്പലിടിച്ച് തകര്‍ന്ന ബോട്ട് ഉടമ നൈനാര്‍. വൃക്ക രോഗ ബാധിതനായ തനിക്ക് ഏക ആശ്രയമായിരുന്നു ബോട്ട്. അപകടത്തില്‍ ബോട്ട് പൂര്‍ണമായും തകര്‍ന്നതോടെ വരുമാനം നിലച്ചുവെന്നും നൈനാര്‍ പറഞ്ഞു.

എട്ടുവര്‍ഷമായി മത്സ്യബന്ധനത്തിന് പോയിരുന്ന ബോട്ടായിരുന്നു എന്നും അപകടത്തില്‍ മരിച്ചവര്‍ ഏഴു വര്‍ഷമായി ബോട്ടില്‍ പ്രവര്‍ത്തിച്ചിരുന്നവരാണന്നും അവരുടെ കുടുംബത്തിന്റെ അവസ്ഥ വളരെ പരിതാപകരമാണന്നും ബോട്ടുടമ പറഞ്ഞു. അപകടം നടന്ന ദിവസം ഒരു ലക്ഷത്തോളം രൂപയുടെ മത്സ്യം പിടിച്ചിരുന്നു. അപകടത്തില്‍ അതെല്ലാം നഷ്ടമായി. അതിനാല്‍ സര്‍ക്കാര്‍ കണ്ണ് തുറക്കണമെന്നും നൈനാര്‍ ആവശ്യപ്പെട്ടു.

പൊന്നാനി സ്വദേശികളായ സലാം (43) ഗഫൂര്‍ (45) എന്നിവരാണ് ബോട്ടപകടത്തില്‍ മരിച്ചത്. ആറ് പേരാണ് ബോട്ടില്‍ ഉണ്ടായിരുന്നത്. നാല് പേരെ രക്ഷപ്പെടുത്തി. രാത്രി ഒരു മണിയോടെയാണ് അപകടം ഉണ്ടായത്. പൊന്നാനിയില്‍ നിന്ന് കഴിഞ്ഞ വെള്ളിയാഴ്ച്ച പോയ ഇസ്ലാഹ് എന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്.

ഇതിനിടെ ബോട്ടപകടത്തെ കുറിച്ച് അന്വേഷിക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ പൊന്നാനിയില്‍ എത്തും. ഡയറക്ടര്‍ ഓഫ് ജനറല്‍ ഷിപ്പിംഗിലെയും മെര്‍ക്കന്റൈല്‍ മറൈന്‍ വിഭാഗത്തിലെയും ഉദ്യോഗസ്ഥരാണ് പൊന്നാനിയില്‍ എത്തുക. അപകടത്തില്‍ മരിച്ചവര്‍ക്കുള്ള ഇന്‍ഷുറന്‍സ് സഹായം നല്‍കുന്നതിനായി കപ്പല്‍ ഇന്‍ഷുറന്‍സ് സര്‍വേയറും എത്തിച്ചെരുന്നതാണ്.

Continue Reading

Trending