kerala
കണ്ണൂരില്‍ ലീഗ് നേതാക്കളെ വേട്ടയാടി പൊലീസ്
കൊലയാളികള്‍ക്ക് സംരക്ഷണവും നിരപരാധികള്‍ക്ക് ജയിലുമൊരുക്കി ആഭ്യന്തര വകുപ്പ്
കൊലയാളികള്‍ക്ക് സംരക്ഷണവും നിരപരാധികള്‍ക്ക് ജയിലുമൊരുക്കി ആഭ്യന്തര വകുപ്പ്. കൂത്ത്പറമ്പ് മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറിയും ജില്ലാ കമ്മറ്റി മെമ്പറുമായ ഇ.എ.നാസറിനെ കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. മന്‍സൂര്‍ കൊലപാതകത്തില്‍ പങ്കുള്ള സിപിഎം ലോക്കല്‍ കമ്മിറ്റി മെമ്പര്‍ എം.കെ നാസറിനെ മര്‍ദിച്ചെന്നാരോപിച്ചാണ് പോലീസിന്റെ കിരാത നീക്കം. മുസ്ലിംലീഗ് പ്രവര്ത്തകന് മന്‍സൂറിനെ അതിക്രൂരമായി കൊലപ്പെടുത്തിയ സി.പി.എം ക്രിമിനലുകളെ സംരക്ഷിക്കുന്ന പോലീസ് പ്രതികളെ പിടികൂടണമെന്ന് ആവശ്യപ്പെടുന്നവരെയാണ് ജയിലില്‍ അടയ്ക്കുന്നത്. കേസില്‍ ഉള്‍പ്പെട്ട പ്രതി സ്വന്തം വീട്ടിലുണ്ടെന്നറിഞ്ഞ നാട്ടുകാര്‍ അന്വേഷിക്കാന്‍ വേണ്ടി പോയതിനെ അക്രമം നടത്തിയെന്ന രീതിയില്‍ ചിത്രീകരിച്ചാണ് ലീഗ് നേതാക്കളെയും പ്രവര്‍ത്തകരെയും പോലീസ് വേട്ടയാടുന്നത്.
സി.പി.എം. സമ്മര്‍ദ്ദത്തിന് വഴങ്ങി പെരിങ്ങത്തൂര്‍, പുല്ലൂക്കര മേഖലയില്‍ പോലീസ് മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ നടത്തുന്ന വേട്ടയുടെ ഒടുവിലത്തെ ഇരയാണ് നാസര്‍ എന്ന് മുസ്ലിംലീഗ് കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. അബ്ദുല്‍ കരീം ചേലേരി പറഞ്ഞു. ദീര്‍ഘകാലം പഞ്ചായത്ത് മെമ്പറും പത്ത് വര്‍ഷം പെരിങ്ങളം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമായിരുന്ന ഒരു പൊതു പ്രവര്‍ത്തകനോട് ഒരു കൊടുംകുറ്റവാളിയോടെന്ന പോലെയാണ് പോലീസ് പെരുമാറിയത്. നെഞ്ച് വേദനയെതുടര്‍ന്ന് മജിസ്ട്രേറ്റ് ചികിത്സ അനുവദിച്ച നാസറിന് കിഡ്നി സംബന്ധമായ പ്രശ്നങ്ങളുണ്ടായിട്ടും പോലീസ് പരിശോധിക്കാന്‍ അനുവദിച്ചില്ല. മന്‍സൂറിന്റെ കൊലപാതകികളെ മുഴുവന്‍ അറസ്റ്റ് ചെയ്യണമെന്നും കള്ളക്കേസില്‍ കുടുക്കി മുസ്ലിം ലീഗ് പ്രവര്‍ത്തകരെ വേട്ടയാടുന്ന സി.പി.എം- പോലീസ് നടപടി അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് കൊണ്ട് മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ ജില്ലയിലുടനീളം സമരം ശക്തിപ്പെടുത്തും. ഇന്ന് കൂത്തുപറമ്പ് മണ്ഡലത്തിലെ 50 കേന്ദ്രങ്ങളില്‍ യു.ഡി.എഫ്.പ്രതിഷേധ സംഗമം സംഘടിപ്പിച്ചിട്ടുണ്ട്.
kerala
സ്വന്തം ജില്ലയില്‍ ജനാധിപത്യവും സ്വാതന്ത്ര്യവും അനുവദിക്കാത്ത പിണറായിയും ഗോവിന്ദനുമാണ് ഫാഷിസ്റ്റു വിരുദ്ധ ക്ലാസെടുക്കുന്നത്; വി.ഡി. സതീശന്
നാധിപത്യത്തെ കശാപ്പ് ചെയ്താണ് തെരഞ്ഞെടുപ്പിന് മുന്‍പേ കണ്ണൂരില്‍ സി.പി.എം സ്ഥാനാര്‍ഥികള്‍ വിജയം ആഘോഷിക്കുന്നത്.
ഗുണ്ടായിസം കാട്ടിയും ഭയപ്പെടുത്തിയും എതിര് സ്ഥാനാര്‍ഥികളെയോ എതിര് രാഷ്ട്രീയത്തെയോ അനുവദിക്കാത്ത ഒരു പാര്‍ട്ടിയുടെ കാടത്തമാണ് സി.പി.എമ്മിന്റെ ആഘോഷങ്ങളിലൂടെ പുറത്തു വരുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. ജനാധിപത്യത്തെ കശാപ്പ് ചെയ്താണ് തെരഞ്ഞെടുപ്പിന് മുന്‍പേ കണ്ണൂരില്‍ സി.പി.എം സ്ഥാനാര്‍ഥികള്‍ വിജയം ആഘോഷിക്കുന്നത്. പഞ്ചായത്തിലും സ്വന്തം വാര്‍ഡിലും ജില്ലയിലും ജനാധിപത്യവും സ്വാതന്ത്ര്യവും അനുവദിക്കാത്ത പിണറായി വിജയനും എം.വി. ഗോവിന്ദനുമാണ് ഫാഷിസ്റ്റു വിരുദ്ധ ക്ലാസെടുക്കുന്നതെന്നും പ്രതിപക്ഷ നേതവ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
‘സംസ്ഥാന സെക്രട്ടറിയുടെ വാര്‍ഡില്‍ പോലും സി.പി.എം ക്രിമിനലുകള്‍ യു.ഡി.എഫ് സ്ഥാനാര്‍ഥികളാകാന്‍ തയാറായവരെ ഭീഷണിപ്പെടുത്തി. ജനാധിപത്യത്തിന് എന്തൊരു അപമാനമാണിത്? ബംഗാളിലും ത്രിപുരയിലും ഇതിനേക്കാള്‍ വിലയ പാര്‍ട്ടി ഗ്രാമങ്ങള്‍ ഉണ്ടായിരുന്നെന്നത് സി.പി.എം മറക്കരുത്. ബംഗാളിലെ അവസാനകാലത്തുണ്ടായിരുന്നതിനേക്കാള്‍ ജനാധിപത്യ വിരുദ്ധമായും മാഫിയാ സംഘമായുമാണ് കേരളത്തില്‍ സി.പി.എം പ്രവര്‍ത്തിക്കുന്നത്.
യു.ഡി.എഫ് സ്ഥാനാര്‍ഥികളുടെ നാമനിര്‍ദ്ദേശ പത്രികകള്‍ സൂക്ഷ്മ പരിശോധനയില്‍ നിയമവിരുദ്ധമായി തള്ളാന്‍ സി.പി.എം ഫാക്ഷന്‍ പോലെ ഒരുസംഘം തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിച്ചു. സി.പി.എം ക്രിമിനല്‍ സംഘത്തിന്റെ ഭീഷണിയുള്ള കണ്ണൂര്‍ ജില്ലയിലെ മലപ്പട്ടത്തും കണ്ണപുരത്തും ആന്തൂരിലും ഇത് വ്യക്തമായിരുന്നു. മലപ്പട്ടം പഞ്ചായത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയുടെ പത്രിക തള്ളാന്‍ വരണാധികാരിക്ക് മുന്നില്‍ സ്ഥാനാര്‍ഥി ഇട്ട ഒപ്പ് വ്യാജമാണെന്ന വിചിത്ര കണ്ടെത്തലാണ് ഉദ്യോഗസ്ഥന് നടത്തിയത്.
എറണാകുളം കടമക്കുടി ജില്ലാപഞ്ചായത്ത് ഡിവിഷനില്‍ തിരുത്തിയ പത്രിക സമര്‍പ്പിക്കാന്‍ എത്തിയ യു.ഡി.എഫ് സ്ഥാനാര്‍ഥി വരണാധികാരിക്ക് മുന്നില്‍ എത്തുന്നത് വൈകിപ്പിക്കാന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ശ്രമിച്ച സംഭവവും ഉണ്ടായി. പാലക്കാട് അട്ടപ്പാടിയില്‍ എതിര് സ്ഥാനാര്‍ഥിയെ തട്ടിക്കളയുമെന്നാണ് സി.പി.എം ലോക്കല്‍ സെക്രട്ടറിയുടെ ഭീഷണി. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഖാദി ബോര്‍ഡിലെ താല്‍ക്കാലിക ജീവനക്കാരായ നാല് സി.പി.എം സ്ഥാനാര്‍ഥികളുടെ പത്രിക അംഗീകരിച്ച തെരഞ്ഞെടുപ്പ് കമീഷന്, എറണാകുളം ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാര്‍ഥിയുടെ പത്രിക ഖാദി ബോര്‍ഡ് താല്‍ക്കാലിക ജീവനക്കാരിയാണെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് തള്ളിയത്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പക്ഷപാതപരമായ നടപടിയെ യു.ഡി.എഫ് നിയമപരമായി നേരിടും’ വി.ഡി. സതീശന് വ്യക്തമാക്കി.
kerala
ആലപ്പുഴ പുന്നമടയില്‍ ഹൗസ് ബോട്ടിന് തീപിടിച്ചു
ബോട്ടിലുണ്ടായിരുന്ന രണ്ട് വിനോദ സഞ്ചാരികളെ സുരക്ഷിതമായി കരയില്‍ ഇറക്കി.
ആലപ്പുഴ പുന്നമടയില്‍ ഹൗസ് ബോട്ടിന് തീപിടിച്ച് അപകടം. പുന്നമട സ്റ്റാര്‍ട്ടിങ്ങ് പോയന്റിന് സമീപം ഓള് സീസണ് എന്ന ഹൗസ് ബോട്ടിനാണ് തീപിടിച്ചത്. ബോട്ടിലുണ്ടായിരുന്ന രണ്ട് വിനോദ സഞ്ചാരികളെ സുരക്ഷിതമായി കരയില്‍ ഇറക്കി. ഇന്നുച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭംവം.
അവധി ദിവസമായതുകൊണ്ട് നിരവധി വിനോദ സഞ്ചാരികളാണ് ഇവിടെ എത്തിയത്. ബോട്ടിലുണ്ടായിരുന്നവരെ മെഡിക്കല്‍ കോളജില്‍ എത്തിച്ച് പരിശോധന നടത്തി.
kerala
മസ്തിഷ്ക ജ്വരം ബാധിച്ചത് അയല്‍ വീട്ടിലെ സ്പെറ്റിക് ടാങ്ക് മാലിന്യം മൂലം; വൃന്ദയുടെ മരണത്തില്‍ ആരോപണവുമായി കുടുംബം
ഒക്ടോബര്‍ 18നാണ് പാറശ്ശാല കാരോട് സ്വദേശി വൃന്ദ വെന്‍സില്‍ (18) മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചത്.
തിരുവനന്തപുരം പാറശാലയില്‍ പെണ്‍കുട്ടി മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചതില്‍ അയല്‍വാസിക്കെതിരെ ആരോപണവുമായി കുടുംബം. രോഗം വരാന്‍ കാരണം അടുത്ത വീട്ടിലെ സ്പെറ്റിക് ടാങ്കിലെ മാലിന്യമാണെന്ന് കുടുംബം ആരോപിച്ചു.ഒക്ടോബര്‍ 18നാണ് പാറശ്ശാല കാരോട് സ്വദേശി വൃന്ദ വെന്‍സില്‍ (18) മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചത്.
2023ല്‍ തന്നെ പബ്ലിക് ഹെല്‍ത്ത് ലാബില്‍ വെള്ളത്തിന് രുചി വ്യത്യാസം തോന്നിയപ്പോള്‍ കൊണ്ടുപോയി പരിശോധിച്ചിരുന്നു. ഇതിലാണ് വൃന്ദയുടെ വീട്ടിലെ വെള്ളത്തില്‍ കോളിഫാം, ഇ കോളി ബാക്ടീരികളുടെ സാന്നിധ്യം കണ്ടെത്തിയത്. പിന്നാലെ സെപ്റ്റിക് ടാങ്ക് ശാസ്ത്രീയമായി മൂടണമെന്ന് കലക്ടര്‍ പഞ്ചായത്തിന് നോട്ടീസ് നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്ന് വൃന്ദയുടെ അമ്മ സുകുമാരി പറഞ്ഞു .
പഞ്ചായത്തില്‍ നിന്നും ഹെല്‍ത്തില്‍ നിന്നും വന്ന് നോക്കിയതിന് ശേഷം വെള്ളം കുടിക്കരുതെന്ന് നിര്‍ദേശം നല്‍കുകയും ചെയ്തത്. എന്നാല്‍ കുടിവെള്ളത്തിനായി മറ്റ് മാര്‍ഗങ്ങളുണ്ടായിരുന്നില്ലെന്നും ഇവര്‍ പറയുന്നു. തലവേദനയും പനിയും അനുഭവപ്പെട്ട് ചികിത്സയിലിരിക്കെയാണ് മഷ്തിഷ്ക ജ്വരമാണെന്ന് തിരിച്ചറിയുന്നത്. ചികിത്സയിലിരിക്കെ വൃന്ദ മരിക്കുകയും ചെയ്തു. സംഭവത്തില്‍ വൃന്ദയുടെ കുടുംബം കലക്ടര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.
-
india2 days agoബി.ജെ.പി ശിവസേന നേതാക്കളെയും പ്രവര്‍ത്തകരെയും ചാക്കിലാക്കാന്‍ ശ്രമിക്കുന്നു; പരാതിയുമായി ഏക്നാഥ് ഷിന്‍ഡെ
-
GULF2 days agoദുബൈ എയര്‍ഷോയില്‍ ഇന്ത്യന്‍ ജെറ്റ് തകര്‍ന്നുവീണു; പൈലറ്റിന് ദാരുണാന്ത്യം
-
kerala2 days agoവിവാഹ ദിവസം വധുവിന് വാഹനാപകടത്തില്‍ പരിക്ക്; ആശുപത്രിയില്‍ എത്തി താലികെട്ടി വരന്
-
india2 days agoകേന്ദ്ര സര്‍ക്കാര്‍ സംസ്കൃതത്തിന് 2400 കോടി രൂപ അനുവദിച്ചപ്പോള്‍ തമിഴിന് 150 കോടി രൂപ മാത്രമാണ് അനുവദിച്ചത്: ഉദയനിധി സ്റ്റാലിന്
-
world18 hours agoക്യൂബയ്ക്കെതിരായ സാമ്പത്തിക ഉപരോധം പിന്‍വലിക്കണം: യു.എന്‍
-
kerala3 days agoശബരിമല സ്വര്‍ണ്ണക്കൊള്ളയുടെ പൂര്‍ണ്ണ ഉത്തരവാദിത്വം ഇടത് സര്‍ക്കാരിന്, പത്മകുമാറിന്റെ അറസ്റ്റിലൂടെ സിപിഎം ബന്ധം തെളിഞ്ഞു: പി.കെ കുഞ്ഞാലിക്കുട്ടി
-
kerala2 days agoപാലത്തായി കേസ്; പെൺകുട്ടിയെ മാനസികമായി പീഡിപ്പിച്ച കൗൺസലറെ സസ്പെൻഡ് ചെയ്തു
-
kerala2 days agoതൃശൂര്‍ ബി.ജെ.പിയില്‍ തമ്മില്‍ത്തല്ല്; കൗണ്‍സിലര്‍ക്ക് അവസാന നിമിഷം സീറ്റ് നഷ്ടം, പകരം ആര്.എസ്.എസ് നേതാവിന്റെ മകള്‍ സ്ഥാനാര്‍ത്ഥി

