മാനന്തവാടി; മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അപരനെന്ന നിലയില്‍ ശ്രദ്ധയനായ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവാണ് വി.വി. നാരായണ വാരിയര്‍. ഉമ്മന്‍ചാണ്ടിയെപ്പോലെ തന്നെ തൂവെള്ള മുണ്ടും ഖദര്‍ ഷര്‍ട്ടും മാത്രം ധരിക്കുന്ന വയനാട്ടിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവാണ് ഇദ്ദേഹം .

അടിയന്തരാവസ്ഥ കാലം മുതല്‍ ഉമ്മന്‍ ചാണ്ടിയുമായി ആത്മബന്ധം പുലര്‍ത്തുന്ന നേതാവുമാണ് വിവി നാരായണ വാരിയര്‍. കെ. കരുണാകരനൊപ്പം ഡിഐസിയില്‍ എത്തിയ കാലത്തുപോലും ഈ ബന്ധം ശക്തമായി തുടര്‍ന്നിരുന്നു.

ഉമ്മന്‍ചാണ്ടി വേദിയില്‍ ഇരിക്കുമ്പോള്‍, അതേ വേദിയില്‍ വച്ച് ഹാരവും നിവേദനവും ഏറ്റുവാങ്ങാനുള്ള നിയോഗമുണ്ടായ കോണ്‍ഗ്രസ് നേതാവാണ് വി.വി. നാരായണ വാരിയര്‍. ഇരുവരും തമ്മിലുള്ള രൂപസാദൃശ്യത്താല്‍, വേദിയിലേക്ക് ഇരച്ചെത്തുന്ന ആള്‍ക്കൂട്ടത്തിനു രണ്ടുപേരെയും മാറിപ്പോകുന്നതായിരുന്നു അതിനുള്ള കാരണം. ഉമ്മന്‍ചാണ്ടിയുടെ നിയമസഭാംഗത്വത്തിന് 50 വയസ് തികയുന്ന ഈ വേളയില്‍ വീണ്ടും വാര്‍ത്തകളിലേക്ക് വരികയാണ് വിവി നാരായണ വാരിയര്‍.