Connect with us

kerala

ഓപ്പറേഷന്‍ ഡി ഹണ്ട്: 212 പേര്‍ അറസ്റ്റില്‍, എംഡിഎംഎയും കഞ്ചാവും പിടിച്ചെടുത്തു

നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 203 കേസുകളും രജിസ്റ്റര്‍ ചെയ്തു.

Published

on

ഓപ്പറേഷന്‍ ഡി ഹണ്ടിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ 212 പേര്‍ അറസ്റ്റില്‍. നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 203 കേസുകളും രജിസ്റ്റര്‍ ചെയ്തു. പിടിയിലായവരില്‍ നിന്ന് മാരക മയക്കുമരുന്നായ എംഡിഎംഎ (36.857 ഗ്രാം), കഞ്ചാവ് (6.975 കി.ഗ്രാം), കഞ്ചാവ് ബീഡി (148 എണ്ണം) എന്നിവ പൊലീസ് പിടിച്ചെടുത്തു.

മയക്കുമരുന്ന് വില്‍പ്പന നടത്തുന്നതായി സംശയിക്കുന്ന 2994 പേരെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏര്‍പ്പെട്ടിരിക്കുന്നവരെ കണ്ടുപിടിച്ച് കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുന്നതിനാണ് 2025 മാര്‍ച്ച് 17ന് സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡി ഹണ്ട് നടത്തിയത്.

ഡിജിപി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബിന്റെ നിര്‍ദേശാനുസരണം സംസ്ഥാന ആന്റി നര്‍ക്കോട്ടിക്സ് ടാസ്‌ക് ഫോഴ്സ് തലവനും ക്രമസമാധാന വിഭാഗം എഡിജിപിയുമായ മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ റേഞ്ച് അടിസ്ഥാനത്തിലുള്ള എന്‍ഡിപിഎസ് കോര്‍ഡിനേഷന്‍ സെല്ലും ജില്ലാ പൊലീസ് മേധാവിമാരും ചേര്‍ന്നാണ് ഓപ്പറേഷന്‍ ഡി-ഹണ്ട് നടപ്പാക്കുന്നത്.

പൊതുജനങ്ങളില്‍ നിന്ന് മയക്കുമരുന്ന് സംബന്ധിച്ച വിവരങ്ങള്‍ സ്വീകരിച്ച് നടപടികള്‍ കൈക്കൊള്ളാനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആന്റി നര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ റൂം (9497927797) നിലവിലുണ്ട്. ഈ നമ്പരിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങള്‍ രഹസ്യമായാണ് സൂക്ഷിക്കുന്നത്.

മയക്കുമരുന്നിനെതിരായ നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ക്രമസമാധാന വിഭാഗം എഡിജിപിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ സംസ്ഥാന തലത്തില്‍ ആന്റി നര്‍ക്കോട്ടിക്സ് ഇന്റലിജന്‍സ് സെല്ലും എന്‍ഡിപിഎസ് കോഡിനേഷന്‍ സെല്ലും റേഞ്ച് അടിസ്ഥാനത്തില്‍ ആന്റി നര്‍ക്കോട്ടിക്സ് ഇന്റലിജന്‍സ് സെല്ലും പ്രവര്‍ത്തിക്കുന്നുണ്ട്. സ്ഥിരമായി മയക്കുമരുന്നുമായി ബന്ധപ്പെട്ട ഇടപാടുകള്‍ നടത്തുന്നവരുടെ ഡേറ്റാ ബാങ്ക് തയാറാക്കി നിരന്തരം നിരീക്ഷണം നടത്തി ഓപ്പറേഷന്‍ ഡി-ഹണ്ട് വരുംദിവസങ്ങളിലും തുടരും.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ചികിത്സിച്ച് ചികിത്സിച്ച് ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തുന്ന മലയാളി

രോഗം വന്ന് ചികിത്സിച്ച് ദുരിതക്കയത്തിലേക്ക് വീഴുന്ന മലയാളിയെ അഭിമുഖീകരിക്കാത്തവര്‍ എത്രപേരുണ്ടാകും ഈയൊരു ക്രൂരയാഥാര്‍ത്ഥ്യത്തിന്റെ വസ്തുതകളിലേക്ക് വെളിച്ചം വീശുന്ന കവര്‍ സ്റ്റോറിയാണ് ഇത്തവണത്തേത്.

Published

on

രോഗം വന്ന് ചികിത്സിച്ച് ദുരിതക്കയത്തിലേക്ക് വീഴുന്ന മലയാളിയെ അഭിമുഖീകരിക്കാത്തവര്‍ എത്രപേരുണ്ടാകും ഈയൊരു ക്രൂരയാഥാര്‍ത്ഥ്യത്തിന്റെ വസ്തുതകളിലേക്ക് വെളിച്ചം വീശുന്ന കവര്‍ സ്റ്റോറിയാണ് ഇത്തവണത്തേത്.

ചികിത്സാ ചെലവിന്റെ കാര്യത്തില്‍ ഇന്ത്യന്‍ ശരാശരിയേക്കാളും എന്തിന് സമീപത്തെ കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനത്തിനേക്കാളും ഉയരത്തിലേക്ക് കുതിക്കുകയാണ് കേരളം – മറ്റു പല കാര്യത്തിലും മേന്മ അവകാശപ്പെടുന്ന മലയാളി എന്തുകൊണ്ട് ഇവ്വിധത്തിലേക്ക് എത്തിച്ചേര്‍ന്നു അങ്ങനെ ചികിത്സിച്ച് ചികിത്സിച്ച് ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തുന്ന മലയാളിയുടെ ഏറ്റവും പുതിയ സ്ഥിതിഗതികളെക്കുറിച്ചാണ് / വസ്തുതകളെ കുറിച്ചാണ് ആരോഗ്യ മേഖലയിലെ ആധികാരിക എഴുത്തുകാരന്‍ ഡോ. ജയകൃഷ്ണന്റെ ടി പറയാന്‍ ശ്രമിക്കുന്നത്.

ഒപ്പം ‘അതിദാരിദ്ര്യമുക്ത കേരളം’ എന്ന പ്രഖ്യാപനത്തിന്റെ നിയോലിബറല്‍ ബന്ധം എന്തെന്ന് തുറന്നെഴുതുന്നു സാമ്പത്തിക വിദഗ്ദന്‍ ഡോ. പി. ജെ ജെയിംസ്

ആഴ്ചപ്പതിപ്പ് ഹാര്‍ഡ് കോപ്പി ലഭ്യമാക്കുന്നത് സംബന്ധിച്ച സംശയങ്ങള്‍ക്ക് ഈ നമ്പറില്‍

+91 81390 00226 വിളിക്കാവുന്നതാണ്.

 

Continue Reading

kerala

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ആറു ജില്ലകള്‍ക്ക് യെല്ലോ അലര്‍ട്ട്

തിങ്കളാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

Published

on

തിരുവനന്തപുരം: കേരളത്തിലെ വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്കുള്ള സാധ്യതയെ തുടര്‍ന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴ ലഭിക്കാനാണ് മുന്നറിയിപ്പ്.

ചൊവ്വാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളിലും ബുധനാഴ്ച കോട്ടയം, ഇടുക്കി ജില്ലകളിലും വ്യാഴാഴ്ച പത്തനംതിട്ട, കോട്ടയം, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും യെല്ലോ അലര്‍ട്ട് തുടരും.

24 മണിക്കൂറില്‍ 64.5 എം മുതല്‍ 115.5 എം വരെ മഴ ലഭിക്കാവുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്ന് വ്യാഖ്യാനിക്കുന്നത്. അധിക ജാഗ്രത ആവശ്യമാണെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Continue Reading

kerala

കോഴിക്കോട് മലാപ്പറമ്പില്‍ കുടിവെള്ള പൈപ്പ് പൊട്ടി; വീടുകളിലും സ്ഥാപനങ്ങളിലും വെള്ളം കയറി, ഗതാഗതം തടസ്സപ്പെട്ടു

സമീപത്തെ വീടുകളിലും വ്യാപാരസ്ഥാപനങ്ങളിലും വെള്ളം കയറി വലിയ നഷ്ടമുണ്ടായി

Published

on

കോഴിക്കോട് മലാപ്പറമ്പില്‍ ജല അതോറിറ്റിയുടെ കുടിവെള്ള പൈപ്പ് പുലര്‍ച്ചെയോടെയാണ് പൊട്ടി്. ഇതോടെ സമീപത്തെ വീടുകളിലും വ്യാപാരസ്ഥാപനങ്ങളിലും വെള്ളം കയറി വലിയ നഷ്ടമുണ്ടായി. റോഡിന്റെ നടുവില്‍ വലിയ ഗര്‍ത്തം രൂപപ്പെട്ടതോടെ ഗതാഗതവും പൂര്‍ണ്ണമായും തടസ്സപ്പെട്ടിരിക്കുകയാണ്.

റോഡില്‍ വലിയ തോതില്‍ മണ്ണ് അടിഞ്ഞുകൂടിയതിനാല്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ദുഷ്‌ക്കരമായിട്ടുണ്ട്. പൈപ്പ് പൊട്ടുന്നത് സ്ഥിരം പ്രശ്‌നമായി മാറിയിരികയാണെന്നും ഇതുമൂലം വലിയ ബുദ്ധിമുട്ടുകള്‍ നേരിടുന്നുവെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.

സംഭവത്തെ തുടര്‍ന്ന് പമ്പിങ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചിട്ടുണ്ട്. ജലവിതരണം പുനഃസ്ഥാപിക്കുന്നതിനുള്ള നടപടി ഉടന്‍ ആരംഭിക്കുമെന്ന് ജല അതോറിറ്റി അറിയിച്ചു. കഴിഞ്ഞദിവസവും ഇതേ സ്ഥലത്ത് പൈപ്പ് പൊട്ടിയിരുന്നു, അതിനുശേഷവും ഗതാഗതം തടസ്സപ്പെട്ടിരുന്നു.

 

Continue Reading

Trending