Connect with us

kerala

ഹജ്ജ് പരിശീലകരാവാൻ അവസരം

താത്പര്യമുള്ളവർ നവംബർ 14നകം ഓൺലൈൻ മുഖേന അപേക്ഷ സമർപ്പിക്കണം

Published

on

മലപ്പുറം: 2024 വർഷത്തെ ഹജ്ജ് പരിശീലകരായി പ്രവർത്തിക്കാൻ താത്പര്യമുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവർ നവംബർ 14നകം ഓൺലൈൻ മുഖേന അപേക്ഷ സമർപ്പിക്കണം. ഹജ്ജ് കമ്മിറ്റിയുടെ keralahajcommittee.org എന്ന വെബ്സൈറ്റിലെ https://keralahajcommittee.org/application2024.php എന്ന ലിങ്ക്‌ വഴി അപേക്ഷ സമർപ്പിക്കാം.

നിശ്ചിത സമയത്തിനകം ഓൺലൈൻ അപേക്ഷ സമർപ്പിച്ചവരിൽ നിന്നും നിശ്ചിത യോഗ്യതയുള്ളവരെ മാത്രമേ അഭിമുഖത്തിണ് പരിഗണിക്കുകയുള്ളൂ. അപേക്ഷകർ മുമ്പ് ഹജ്ജ് കർമ്മം നിർവ്വഹിച്ചവരായിരിക്കണം (ഹജ്ജ് കർമ്മം നിർവ്വഹിച്ചതിനുള്ള രേഖ സമർപ്പിക്കണം), കമ്പ്യൂട്ടർ പരിഞ്ജാനമുണ്ടായിരിക്കണം, ഇന്റർനെറ്റ്, ഇ-മെയിൽ, വാട്സ്ആപ്പ് തുടങ്ങി ഓൺലൈൻ മാധ്യമങ്ങൾ ഉപയോഗിക്കുന്നതിനുള്ള കഴിവുണ്ടായിരിക്കണം.

പരിശീലകർക്കുള്ള ചുമതലകൾ:

* ഹജ്ജ് അപേക്ഷകർക്ക് വേണ്ടുന്ന എല്ലാ മാർഗ്ഗനിർദ്ദേശങ്ങളും നൽകൽ
* ഓൺലൈൻ ഹജ്ജ് അപേക്ഷ സമർപ്പിക്കലും ആവശ്യമായ രേഖകളെക്കുറിച്ച് വിവരം നൽകൽ
* ഹജ്ജിന് തെരഞ്ഞെടുക്കപ്പെട്ടവർക്ക് ആവശ്യമായ വിവരങ്ങൾ നൽകൽ
* രേഖകൾ നിശ്ചിത സമയത്തിനകം ഹജ്ജ് കമ്മിറ്റി ഓഫീസ്സിൽ സമർപ്പിക്കുന്നതിനും മറ്റും ആവശ്യമായ നിർദേശങ്ങൾ നൽകൽ
* തെരഞ്ഞെടുക്കപ്പെട്ടവർക്ക് ഹജ്ജ് കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം സന്നദ്ധ സംഘടനകളുടേയും വ്യക്തികളുടെയും സഹായത്തോടെ മൂന്ന് ഘട്ടങ്ങളിലായി പരിശീലന ക്ലാസ്സുകൾ നൽകുകയും മെഡിക്കൽ ക്യാമ്പും കുത്തിവെപ്പ് ക്യാമ്പും സംഘടിപ്പിക്കുകയും ചെയ്യുക.
* ഹജ്ജ് യാത്രക്ക് വേണ്ട തയ്യാറെടുപ്പ് നടത്താനും, ഫ്ളൈറ്റ് ഷെഡ്യുളിനനുസിരിച്ച് ഹജ്ജ് ക്യാമ്പിൽ എത്തുന്നതിന് സഹായിക്കുകയും ഹജ്ജ് കമ്മിറ്റിയിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ അപ്പപ്പോൾ ഹാജിമാരെ അറിയിക്കുകയും ചെയ്യുക.
* തെരഞ്ഞെടുക്കപ്പെടുന്ന ഹജ്ജ് ട്രൈനർമാർ സംസ്ഥാന ഹജ്ജ് കമ്മിറ്റി എക്സിക്യട്ടീവ് ഓഫീസറുടെ നിർദേശങ്ങൾക്കനുസരിച്ച് പ്രവർത്തിക്കേണ്ടതാണ്.

kerala

ടി പി വധക്കേസ്;പ്രതി ജ്യോതിബാബുവിന് ജാമ്യം നല്‍കാനാകില്ല: സുപ്രീംകോടതി

കൊലപാതക കേസ് ആയതുകൊണ്ട് വിചാരണക്കോടതിയിലെ രേഖകള്‍ പരിശോധിക്കണമെന്ന് കോടതി വ്യക്തമാക്കി.

Published

on

ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി ജ്യോതി ബാബുവിന് എളുപ്പത്തില്‍ ജാമ്യം നല്‍കാന്‍ സാധിക്കില്ലെന്ന് സുപ്രീംകോടതി. കൊലപാതക കേസ് ആയതുകൊണ്ട് വിചാരണക്കോടതിയിലെ രേഖകള്‍ പരിശോധിക്കണമെന്ന് കോടതി വ്യക്തമാക്കി. രേഖകള്‍ പരിശോധിച്ച ശേഷം ജാമ്യാപേക്ഷയില്‍ തീരുമാനമെടുക്കാമെന്നും കോടതി അറിയിച്ചു. ആവശ്യമായ നടപടി സ്വീകരിക്കാന്‍ രജിസ്ട്രാര്‍ക്ക് സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കി. ഡയാലിസിസിന് വിധേയനാകണമെന്നും വിദഗ്ധ ചികിത്സ ആവശ്യമാണെന്നുമായിരുന്നു ജ്യോതി ബാബുവിന്റെ വാദം.

ടി പി ചന്ദ്രശേഖരന്റെ ഭാര്യ കെ കെ രമ എംഎല്‍എയും ജാമ്യം നല്‍കുന്നതിനെ എതിര്‍ത്തു. ജ്യോതിബാബുവിന് ജാമ്യം നല്‍കുന്നത് അപകടകരമെന്ന് വ്യക്തമാക്കി കെ കെ രമ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു.

Continue Reading

kerala

വെള്ളാപ്പള്ളിയുടെ നോമിനിയെ സ്ഥാനാര്‍ത്ഥിയാക്കി; മാരാരിക്കുളത്ത് സിപിഎമ്മില്‍ പൊട്ടിത്തെറി

മൂന്ന് ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ രാജിക്കത്ത് നല്‍കി

Published

on

ആലപ്പുഴ: മാരാരിക്കുളത്ത് സിപിഎമ്മില്‍ പൊട്ടിത്തെറി. മൂന്ന് ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ രാജിക്കത്ത് നല്‍കി. മാരാരിക്കുളം ചെത്തി ലോക്കല്‍ കമ്മിറ്റിയിലാണ് തര്‍ക്കം. വാര്‍ഡ് കമ്മിറ്റി തെരഞ്ഞെടുത്ത ആളെ സ്ഥാനാര്‍ത്ഥി ആക്കിയില്ലെന്നും എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നോമിനിയെ സ്ഥാനാര്‍ത്ഥിയാക്കിയെന്നുമാണ് ആരോപണം.

Continue Reading

kerala

മൂവാറ്റുപുഴയില്‍ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു

മൂവാറ്റുപുഴയില്‍ നിന്ന് മടങ്ങുകയായിരുന്ന ഇവര്‍ സഞ്ചരിച്ച ബൈക്ക് മിങ്കുന്നം പള്ളിക്കു സമീപം നിയന്ത്രണം വിട്ട് റോഡിലേക്ക് മറിഞ്ഞുവീണതാണ് അപകട കാരണം

Published

on

മൂവാറ്റുപുഴ: മൂവാറ്റുപുഴകൂത്താട്ടുകുളം എം.സി. റോഡില്‍ മിങ്കുന്നത്ത് ഞായറാഴ്ച രാത്രി നടന്ന അപകടത്തില്‍ രണ്ട് യുവാക്കളുടെ ജീവന്‍ നഷ്ടമായി. ആറൂര്‍ മൂഞ്ഞേലിലെ ആല്‍ബിന്‍ (16), കൈപ്പം തടത്തില്‍ ശ്യാംജിത്ത് (21) എന്നിവരാണ് മരിച്ചത്.

മൂവാറ്റുപുഴയില്‍ നിന്ന് മടങ്ങുകയായിരുന്ന ഇവര്‍ സഞ്ചരിച്ച ബൈക്ക് മിങ്കുന്നം പള്ളിക്കു സമീപം നിയന്ത്രണം വിട്ട് റോഡിലേക്ക് മറിഞ്ഞുവീണതാണ് അപകട കാരണം. സ്ഥലത്തേക്ക് ഓടിയെത്തിയ നാട്ടുകാര്‍ ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

 

Continue Reading

Trending