kerala

റഷ്യന്‍ സൈന്യത്തിലേക്കുള്ള നിയമവിരുദ്ധ റിക്രൂട്ട്മെന്റ് അന്വേഷിക്കണം വിദേശകാര്യമന്ത്രിക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ്

By webdesk13

March 25, 2024

തിരുവനന്തപുരം: റഷ്യന്‍ സൈന്യത്തിലേക്ക് കേരളത്തില്‍ നിന്ന് ഉള്‍പ്പെടെ യുവാക്കളെ സ്വകാര്യ ഏജന്‍സികള്‍ റിക്രൂട്ട് ചെയ്യുന്നത് സംബന്ധിച്ച വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ കത്തയച്ചു.

യുദ്ധമേഖലയില്‍ കുടുങ്ങിക്കിടക്കുന്ന മൂന്ന് മലയാളി യുവാക്കളെ മടക്കിക്കൊണ്ടുവരണമെന്നും നിയമവിരുദ്ധ മനുഷ്യക്കടത്ത് ശൃംഖലയുടെ ഭാഗമായ റിക്രൂട്ട്‌മെന്റ് ഏജന്‍സികള്‍ക്കെതിരെ അന്വേഷണം നടത്തണമെന്നും പ്രതിപക്ഷ നേതാവ് കത്തില്‍ ആവശ്യപ്പെട്ടു.