മുംബൈ: രാജ്യത്തെ പ്രതിപക്ഷ യുവജന സംഘടനകളുടെ ഐക്യവേദിയായ ഐക്യ യുവജന മുന്നണി ഭരണഘടനയെ രക്ഷിക്കൂ, രാജ്യത്തെ രക്ഷിക്കൂ എന്ന മുദ്രാവാക്യവുമായി റാലി സംഘടിപ്പിച്ചു. ഭരണഘടനാ ശില്‍പി ബി. ആര്‍ അംബേദ്ക്കറിന്റെ വസതി സന്ദര്‍ശിച്ച ശേഷമാണ് നേതാക്കള്‍ മാര്‍ച്ച് ആരംഭിച്ചത്. യുവജനമാര്‍ച്ച് ചൈതന്യ ഭൂമിയില്‍ സമാപിച്ചു.
മാര്‍ച്ചില്‍ മുംബൈ നഗരത്തിലെ മുസ്‌ലിം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ അണിനിരന്നു. യൂത്ത് ലീഗ് ദേശീയ പ്രസിഡണ്ട് സാബിര്‍ എസ് ഗഫാര്‍, മഹാരാഷ്ട്ര സംസ്ഥാന പ്രസിഡണ്ട് ഇമ്രാന്‍ അഷറഫി, സി എച്ച് അബ്ദുള്‍ റഹ്മാന്‍ എന്നിവര്‍ നേത്യത്വം കൊടുത്തു