മുംബൈ: വീട് വൃത്തിയാക്കുന്നതിനിടെ പഴയ സാധനങ്ങള്‍ ഒഴിവാക്കുന്നതിനിടയില്‍ പിണഞ്ഞത് വന്‍ അബദ്ധം. പൂണെയിലെ പിംപിള്‍ സൗദ്ഗര്‍ പ്രദേശവാസിയായ രേഖ സെലുകര്‍ എന്ന സ്ത്രീക്കാണ് അബദ്ധം സംഭവിച്ചത്. വീട്ടിലെ പഴയ സാധനങ്ങള്‍ എടുത്തു കളയുന്നതിനിടെ കുപ്പത്തൊട്ടിയിലേക്ക് മൂന്ന് ലക്ഷം രൂപ വില വരുന്ന ആഭരണങ്ങള്‍ അടങ്ങിയ പഴ്‌സും കൊണ്ടിട്ടു. നഗരസഭ മാലിന്യ വണ്ടി വന്നപ്പോള്‍ അതിലാണ് ഈ പഴ്‌സടക്കം കൊണ്ടിട്ടത്. നീണ്ട തെരച്ചിലുകള്‍ക്കൊടുവില്‍ പഴ്‌സ് തിരികെ കിട്ടി.

മാലിന്യങ്ങളുടെ കൂടെ അറിയാതെ പഴ്‌സും നഗരസഭയുടെ വണ്ടിയിലേക്ക് തട്ടുകയായിരുന്നു. രണ്ട് മണിക്കൂറിന് ശേഷമാണ് അത് ആഭരണങ്ങള്‍ സൂക്ഷിച്ച പഴ്‌സായിരുന്നു എന്ന് ഓര്‍മ വന്നത്. തുടര്‍ന്ന് പുണെ സിറ്റി മുനിസിപ്പല്‍ കോര്‍പറേഷന്റെ ആരോഗ്യ വിഭാഗത്തെ വിളിച്ച് അന്വേഷിച്ചു.

മാലിന്യ വണ്ടിയില്‍ തെരഞ്ഞെങ്കിലും കിട്ടിയില്‍. ഉടനെ കരാറുകാരനെ വളിച്ച് മാലിന്യം തട്ടിയ സ്ഥലത്ത് തെരയാന്‍ ആവശ്യപ്പെട്ടു. 18 ടണ്‍ മാലിന്യകൂമ്പാരത്തിന്റെ നടുവില്‍ 40 മിനിട്ടോളം നടത്തിയെ തെരച്ചിലില്‍ ഒടുവില്‍ ആഭരണങ്ങളടങ്ങിയ പഴ്‌സ് കണ്ടുകിട്ടി.