Connect with us

award

ഹാത്തി മേരെ സാത്തി :ആനക്കഥയുടെ ഓസ്‌കാർ ആഘോഷിച്ച് അമുലും

ട്രെൻഡിംഗ് വിഷയങ്ങളിൽ അതുല്യമായ ഗ്രാഫിക്സും പോസ്റ്ററുകളും സൃഷ്ടിക്കുന്നതിൽ അമുലിന്റെ ഈ ഡൂഡിലും സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധേയമായിരിക്കുകയാണ്.

Published

on

95-ാമത് അക്കാദമി അവാർഡിൽ മികച്ച ഡോക്യുമെന്ററി ഷോർട്ട് ഫിലിം വിഭാഗത്തിൽ ‘ദ എലിഫന്റ് വിസ്‌പറേഴ്‌സ്’ എന്ന ഡോക്യുമെന്ററി ഓസ്‌കാർ നേടിയതിൽ രാജ്യം ഏറെ ആഹ്ളാദത്തിലാണ്.സിനിമയുടെ പിന്നണിയിൽ പ്രവർത്തിച്ച എല്ലാവരിലേക്കും ആശംസകളും അഭിനന്ദനങ്ങളും പ്രവഹിക്കുമ്പോൾ, ജനപ്രിയ ഡയറി ബ്രാൻഡായ അമുലും ചരിത്രപരമായ ഓസ്കാർ വിജയത്തെ അതിന്റേതായ ശൈലിയിൽ ആഘോഷിക്കുകയാണ്.

ഉപേക്ഷിക്കപ്പെട്ട രണ്ട് ആനകളും അവയുടെ സംരക്ഷകരും തമ്മിലുള്ള അഭേദ്യമായ ബന്ധത്തെ ചിത്രീകരിക്കുന്ന ഡോക്യുമെന്ററിയുടെ വിജയം ആഘോഷിക്കുന്ന ഒരു ഡൂഡിൽ ആണ് അമുൽ പങ്കിട്ടിരിക്കുന്നത്.സംവിധായിക കാർത്തികി ഗോൺസാൽവസിന്റെയും നിർമ്മാതാവ് ഗുണീത് മോംഗയുടെയും കാർട്ടൂൺ പതിപ്പുകളാണ് ഡൂഡിൽ. ആനയും അമുൽ പെൺകുട്ടിയും ഡൂഡിലിൽ ഇടംപിടിച്ചിട്ടുണ്ട്. ഓസ്‌കാറിൽ ദി എലിഫന്റ് വിസ്‌പറേഴ്‌സ് മികച്ച ഡോക്യുമെന്ററി ഷോർട്ട് ഫിലിം നേടി!” എന്നായിരുന്നു പോസ്റ്റിന് അടിക്കുറിപ്പ് നൽകിയിരിക്കുന്നത്. ”ഹാത്തി മേരെ സാത്തി. അമുൽ ജംബോ ടേസ്റ്റ്.” എന്നീ വാക്കുകകളും ഡൂഡിലിൽ ആലേഖനം ചെയ്തിട്ടുണ്ട്.

ട്രെൻഡിംഗ് വിഷയങ്ങളിൽ അതുല്യമായ ഗ്രാഫിക്സും പോസ്റ്ററുകളും സൃഷ്ടിക്കുന്നതിൽ അമുലിന്റെ ഈ ഡൂഡിലും സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധേയമായിരിക്കുകയാണ്.ഗുനീത് മോംഗയും ആരാധ്യമായ പോസ്റ്റിനോട് പ്രതികരിച്ചു, ”ഐതിഹാസികം !!! നന്ദി.അവർ പറഞ്ഞു.

മുതുമല ദേശീയോദ്യാനത്തിൽ ചിത്രീകരിക്കേ എലിഫന്റ് വിസ്‌പറേഴ്‌സ്, തദ്ദേശീയ ഗോത്ര ദമ്പതികളായ ബൊമ്മന്റെയും ബെല്ലിയുടെയും അവരുടെ സംരക്ഷണയിലുള്ള രഘു എന്ന അനാഥ ആനക്കുട്ടിയുടെ കഥയാണ് പറയുന്നത്. ഡോക്യുമെന്ററി അവർക്കിടയിൽ വികസിക്കുന്ന ബന്ധത്തെ മാത്രമല്ല അവരുടെ ചുറ്റുപാടുകളുടെ പ്രകൃതി സൗന്ദര്യത്തെയും ആഘോഷിക്കുന്നു. ദ എലിഫന്റ് വിസ്‌പറേഴ്‌സ് 2022 ഡിസംബറിൽ നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്തു.

 

award

ഐ.എൻ.എസ് ദ്രോണാചാര്യയ്ക്ക് രാഷ്ട്രപതി പ്രസിഡൻ്റ്സ് കളർ അവാർഡ് സമ്മാനിച്ചു

രാജ്യത്തെ ഒരു സായുധസേനാ യൂണിറ്റിന് നൽകുന്ന ഏറ്റവും വലിയ ബഹുമതിയാണിത്

Published

on

നാവികസേനയുടെ ആയുധപരിശീലന കേന്ദ്രമായ കൊച്ചിയിലെ ഐ.എൻ.എസ് ദ്രോണാചാര്യയ്ക്ക് രാഷ്ട്രപതി പ്രസിഡൻ്റ്സ് കളർ അവാർഡ് സമ്മാനിച്ചു. യുദ്ധത്തിലും സമാധാനത്തിലും രാജ്യത്തിന് നൽകിയ അസാധാരണ സേവനത്തിനുള്ള അംഗീകാരമായി ഐ.എൻ.എസ് ദ്രോണാചാര്യയ്ക്ക് പ്രസിഡന്റ്സ് കളര്‍ അവാര്‍ഡ് സമർപ്പിക്കാനായതിൽ പരമോന്നത സൈനിക അധികാരി എന്ന നിലയിൽ സന്തോഷിക്കുന്നുവെന്ന് രാഷ്‌ട്രപതി പറഞ്ഞു.

രാഷ്ട്രപതിയിൽ നിന്ന് ലെഫ്. കമാൻഡർ ദീപക് സ്കറിയ അവാർഡ് ഏറ്റുവാങ്ങി.രാജ്യത്തെ ഒരു സായുധസേനാ യൂണിറ്റിന് നൽകുന്ന ഏറ്റവും വലിയ ബഹുമതിയാണിത്.ഐ എൻ എസ് ദ്രോണാചാര്യയിലെ എല്ലാ ജീവനക്കാർക്കും ആശംസകൾ നേരുന്നതായി രാഷട്രപതി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, നാവിക സേനാ മേധാവി അഡ്മിറൽ ആർ ഹരികുമാർ, വൈസ് അഡ്മിറൽ ഹംപി ഹോളി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Continue Reading

award

തകഴി സ്മാരക പുരസ്‌കാരം എം.മുകുന്ദന്

അടുത്തമാസം 17 ന് തകഴിയുടെ ജന്മദിനത്തിൽ ശങ്കരമംഗലത്ത് നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം വിതരണം ചെയ്യും.

Published

on

സാം​സ്കാ​രി​ക വ​കു​പ്പി​ന്​ കീഴിൽ പ്രവർത്തിക്കുന്ന ആലപ്പുഴയിലെ ത​ക​ഴി സ്മാ​ര​കം ഏർപ്പെടുത്തിയ തകഴി സ്മാരക പുരസ്‌കാരത്തിന് നോവലിസ്റ്റ് എം.മുകുന്ദൻ അർഹനായി.അമ്പതിനായിരം രൂ​പ​യും പ്ര​ശ​സ്തി​പ​ത്ര​വും അ​ട​ങ്ങു​ന്ന​താ​ണ് പുരസ്‌കാരം. അടുത്തമാസം 17 ന് തകഴിയുടെ ജന്മദിനത്തിൽ ശങ്കരമംഗലത്ത് നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം വിതരണം ചെയ്യും.

Continue Reading

Art

പ്രശസ്ത കവി വി. മധുസൂദനന്‍ നായര്‍ക്ക് ജ്ഞാനപ്പാന പുരസ്‌കാരം

മേല്‍പുത്തൂര്‍ ആഡിറ്റോറിയത്തില്‍ ചേരുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ പുരസ്‌കാരം സമ്മാനിക്കും

Published

on

തൃശൂര്‍: ഗുരുവായൂര്‍ ദേവസ്വം ജ്ഞാനപ്പാന പുരസ്‌കാരം പ്രശസ്ത കവിയും അധ്യാപകനുമായ പ്രൊഫ. വി മധുസൂദനന്‍ നായര്‍ക്ക്. 50,001 രൂപയും ഗുരുവായൂരപ്പന്റെ ചിത്രം ആലേഖനം ചെയ്ത പത്ത് ഗ്രാം സ്വര്‍ണപ്പതക്കവും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് ജ്ഞാനപ്പാന പുരസ്‌കാരം. സമഗ്ര സംഭാവനയ്ക്കാണ് പുരസ്‌കാരം.

പൂന്താനത്തിന്റെ ജന്മദിനമായ ഫെബ്രുവരി 24, വൈകീട്ട് അഞ്ചിന് മേല്‍പുത്തൂര്‍ ആഡിറ്റോറിയത്തില്‍ ചേരുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ പുരസ്‌കാരം സമ്മാനിക്കും. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദുവാണ് പുരസ്‌കാരം സമ്മാനിക്കുന്നത്.

കേരള സാഹിത്യ അക്കാദമി നിര്‍വാഹക സമിതി അംഗമായ ആലങ്കോട് ലീലാകൃഷ്ണന്‍, ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍, ദേവസ്വം ചെയര്‍മാന്‍ ഡോ. വികെ വിജയന്‍, ഭരണ സമിതി അംഗങ്ങളായ മല്ലിശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, വിജി രവീന്ദ്രന്‍ എന്നിവരുള്‍പ്പെട്ട പുരസ്‌കാര നിര്‍ണയ സമിതിയാണ് ജേതാവിനെ തിരഞ്ഞെടുത്തത്.

Continue Reading

Trending