kerala
വന്ദേഭാരതിനു വേണ്ടി വഴിമാറി മറ്റു ട്രെയിനുകള്‍; വഴിയില്‍ കുടുങ്ങി യാത്രക്കാര്‍
സിഗ്നല്‍ തകരാര്‍, മണ്ണിടിച്ചില്‍ എന്നിവ കൂടിയാകുന്നതോടെ യാത്രാ ദുരിതം ഇരട്ടിയാകുന്നു.
തിരുവനന്തപുരത്തിനും കാസര്‍കോടിനുമിടയില്‍ രണ്ട് വന്ദേഭാരത് ട്രെയിനുകള്‍ ഓടിത്തുടങ്ങിയതോടെ പതിവു ട്രെയിനുകളുടെ ഓട്ടം അലങ്കോലപ്പെട്ട അവസ്ഥയായി. വന്ദേഭാരതിനു തടസ്സമില്ലാതെ കടന്നുപോകാന്‍ മറ്റു ട്രെയിനുകളെ വഴിയില്‍ പിടിച്ചിടുന്നതാണു വ്യാപക പരാതിക്ക് ഇടയാക്കുന്നത്. സിഗ്നല്‍ തകരാര്‍, മണ്ണിടിച്ചില്‍ എന്നിവ കൂടിയാകുന്നതോടെ യാത്രാ ദുരിതം ഇരട്ടിയാകുന്നു.ആലപ്പുഴ വഴി 69 കിമീ ഒറ്റവരിപ്പാതയായതിനാല്‍ ഏറ്റവും കൂടുതല്‍ ട്രെയിനുകള്‍ പിടിച്ചിടുന്നതും ആ റൂട്ടിലാണ്.
കാസര്‍കോട്ടേയ്ക്കുള്ള വന്ദേഭാരത് കടന്നു പോകുമ്പോള്‍ തിരുവനന്തപുരം ഭാഗത്തേക്കുള്ള ജനശതാബ്ദി എക്സ്പ്രസ്, ഏറനാട് എക്സ്പ്രസ്, ആലപ്പുഴ- എറണാകുളം സ്പെഷല്‍, എറണാകുളം- കായംകുളം സ്പെഷല്‍ എന്നിവ പിടിച്ചിടുന്നു. മിക്കവാറും 15 മിനിറ്റ് വൈകിയാണു വന്ദേഭാരത് ആലപ്പുഴയിലെത്തുന്നത്.
വൈകിട്ടുള്ള എറണാകുളം-കായംകുളം സ്പെഷല്‍, വന്ദേഭാരത് കടന്നു പോകാന്‍ കുമ്പളത്ത് 20 മിനിറ്റും ആലപ്പുഴ-എറണാകുളം സ്പെഷലിനായി തുറവൂരിലും 20 മിനിറ്റ് പിടിക്കുന്നതോടെ എന്നും വൈകിയാണ് ആലപ്പുഴയില്‍ എത്തുന്നത്. ട്രെയിനുകളുടെ സമയം പുനക്രമീകരിച്ചാല്‍ കുറച്ചു മാറ്റമുണ്ടാകുമെങ്കിലും അതു ചെയ്യുന്നില്ല.വന്ദേഭാരതിനു വേണ്ടി സമയം മാറ്റിയ 16307 ആലപ്പുഴ-കണ്ണൂര്‍ എക്സിക്യൂട്ടീവ് പല ദിവസങ്ങളിലും കോഴിക്കോട്ടെത്തുന്നത് മണിക്കൂറുകള്‍ വൈകി രാത്രി 11ന് ശേഷമാണ്.
ആലപ്പുഴ വഴിയുള്ള വന്ദേഭാരതിന് വേണ്ടി ലോകമാന്യതിലക് തിരുവനന്തപുരം നേത്രാവതി കാഞ്ഞങ്ങാട്ടും മംഗളൂരുനാഗര്‍കോവില്‍ പരശുറാം കോഴിക്കോട്ടുമാണു പിടിച്ചിടുന്നത്. കോട്ടയം വഴിയുള്ള വന്ദേഭാരത് പ്രധാനമായും ബാധിക്കുന്നതു തിരുനെല്‍വേലി-പാലക്കാട് പാലരുവി എക്സ്പ്രസിനെയാണ്.
ഇരു ദിശയിലും പാലരുവി 20 മിനിറ്റ് വരെ പിടിച്ചിടുന്നുണ്ട്.പാലരുവിക്കു പുറമേ ചാലക്കുടിയില്‍ ഏറനാട്, ഷൊര്‍ണൂര്‍ ഔട്ടറില്‍ കണ്ണൂര്‍-കോയമ്പത്തൂര്‍, കോയമ്പത്തൂര്‍-മംഗളൂരു വണ്ടികളും പിടിച്ചിടുന്നു.
വന്ദേഭാരതിന്റെ (കോട്ടയം) മടക്കയാത്രയില്‍ കണ്ണൂര്‍-ഷൊര്‍ണൂര്‍ മെമു ഇടക്കോടും കണ്ണൂര്‍-എറണാകുളം ഇന്റര്‍സിറ്റി പരപ്പനങ്ങാടിയിലും നിലമ്പൂര്‍-കോട്ടയം എക്സ്പ്രസ് പുതുക്കാടും 15 മുതല്‍ 20 മിനിറ്റ് വരെ പിടിക്കുന്നു. പ്രതിവാര ട്രെയിനുകളുടെ അവസ്ഥയും വ്യത്യസ്തമല്ല.
kerala
തകരാറിലായ ബൈക്ക് സ്റ്റാര്‍ട്ട് ചെയ്യുന്നതിനിടെ തീപിടിച്ച് യുവാവിന് ഗുരുതര പരിക്ക്
ദേശമംഗലം മേലെ തലശ്ശേരി ജുമാമസ്ജിദിന് സമീപം താമസിക്കുന്ന അത്താണിക്കല്‍ വീട്ടില്‍ മുഹമ്മദ് ഫാരിസ് (22) ആണ് പരിക്കേറ്റത്.
എരുമപ്പെട്ടി (തൃശൂര്‍): തകരാറിലായ ബൈക്ക് സ്റ്റാര്‍ട്ട് ചെയ്യുന്നതിനിടെ ഉണ്ടായ തീപിടിത്തത്തില്‍ യുവാവിന് ഗുരുതരമായി പരിക്കേറ്റു. ദേശമംഗലം മേലെ തലശ്ശേരി ജുമാമസ്ജിദിന് സമീപം താമസിക്കുന്ന അത്താണിക്കല്‍ വീട്ടില്‍ മുഹമ്മദ് ഫാരിസ് (22) ആണ് പരിക്കേറ്റത്. ഇയാളെ ഉടന്‍ മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചിറ്റണ്ട സ്കൂളിന് സമീപമുള്ള ഇരുചക്രവാഹന വര്‍ക്ക്ഷോപ്പില്‍ ചൊവ്വാഴ്ച വൈകീട്ട് മൂന്നരയോടെയാണ് അപകടമുണ്ടായത്. സ്റ്റാര്‍ട്ട് ചെയ്യാന്‍ ശ്രമിച്ചിരുന്ന കേടായ ബൈക്കില്‍ നിന്നുണ്ടായ തീപ്പൊരി അടുത്തുവെച്ചിരുന്ന പെട്രോള്‍ കുപ്പിയിലേക്ക് പടരുകയായിരുന്നു. പെട്രോള്‍ ഉടന്‍ തന്നെ ആളിക്കത്തി തീഗോളമായി മാറിയതായി ദൃക്സാക്ഷികള്‍ പറയുന്നു.
അപകടത്തില്‍ 90 ശതമാനം പൊള്ളലേറ്റ ഫാരിസ് അതീവഗുരുതരാവസ്ഥയിലാണ്. ജീവന് രക്ഷിക്കാനാകുമോ എന്ന ആശങ്ക തുടരുകയാണ് എന്ന് ചികിത്സകര്‍ അറിയിച്ചു.
kerala
പീരുമേട്ടിന് സമീപം ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്
ഇന്ന് രാവിലെ 6:10ന് കുട്ടിക്കാനത്തിനടുത്ത വളഞ്ഞങ്ങാനത്ത് ദേശീയപാതയിലാണ് അപകടം നടന്നത്.
തൊടുപുഴ: ശബരിമല തീര്‍ഥാടകരെ കൊണ്ടുപോയ ബസ് പീരുമേട്ടിന് സമീപം കുട്ടിക്കാനത്ത് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 6:10ന് കുട്ടിക്കാനത്തിനടുത്ത വളഞ്ഞങ്ങാനത്ത് ദേശീയപാതയിലാണ് അപകടം നടന്നത്.
തമിഴ്നാട് കരൂര്‍ സ്വദേശികളായ തീര്‍ഥാടകരെയാണ് ബസിലുണ്ടായിരുന്നത്. നിയന്ത്രണം വിട്ട ബസ് റോഡിലേക്ക് തന്നെ മറിഞ്ഞുവീണെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. ബസില്‍ നാല്പതിലേറെ യാത്രക്കാരുണ്ടായിരുന്നുവെന്നും പത്തിലധികം പേര്‍ക്ക് പരിക്കേറ്റതായും വിവരമുണ്ട്. രണ്ടുപേര്‍ക്ക് തലയ്ക്കും ഒരാളുടെ കൈക്കും ഗുരുതരമായി പരിക്കേറ്റു.
അപകടസമയത്ത് വഴിയിലൂടെ യാത്ര ചെയ്ത വാഹനയാത്രികരും പൊലീസും ചേര്‍ന്നാണ് പരിക്കേറ്റവരെ രക്ഷാപ്രവര്‍ത്തനം നടത്തി മുണ്ടക്കയം ആശുപത്രിയിലെത്തിച്ചത്. അന്വേഷണം പുരോഗമിക്കുകയാണ്.
kerala
‘പിന്മാറിയില്ലെങ്കില് കൊന്നുകളയും’; സ്ഥാനാര്‍ത്ഥിക്കെതിരെ ഭീഷണി മുഴക്കിയ സിപിഎം ലോക്കല്‍ സെക്രട്ടറിക്കെതിരെ കേസ്
സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് പിന്മാറിയില്ലെങ്കില് തട്ടിക്കളയുമെന്നായിരുന്നു ഭീഷണി.
പാലക്കാട്: അഗളി പഞ്ചായത്തിലെ സ്ഥാനാര്‍ത്ഥിക്കെതിരെ വധഭീഷണി മുഴക്കിയ സിപിഎം ലോക്കല്‍ സെക്രട്ടറിക്കെതിരെ കേസ്. 18-ാം വാര്‍ഡിലെ സ്വതന്ത്ര സ്ഥാനാര്‍ഥിക്കെതിരെയാണ് സിപിഎം ലോക്കല്‍ സെക്രട്ടറി ജംഷീര്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയത്. പിന്നാലെ ജംഷീറിനെതിരെ അഗളി പൊലീസ് കേസെടുത്തു.
അട്ടപ്പാടിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരെ സ്വതന്ത്രനായി മത്സരിക്കുകയാണ് മുന്‍ സിപിഎം ഏരിയ സെക്രട്ടറി. സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് പിന്മാറിയില്ലെങ്കില് തട്ടിക്കളയുമെന്നായിരുന്നു ഭീഷണി. സംഭവത്തിനു പിന്നാലെ സ്ഥാനാര്‍ത്ഥി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
-
News2 days agoഇത്യോപ്യയില്‍ അഗ്നിപര്‍വ്വത സ്ഫോടനം; കണ്ണൂർ-അബൂദബി വിമാനം വഴിതിരിച്ചുവിട്ടു, കൊച്ചിയിൽ നിന്നുള്ള രണ്ടുവിമാനങ്ങൾ റദ്ദാക്കി
-
News12 hours agoമുന്‍ പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് കൊല്ലപ്പെട്ടെന്ന് അഭ്യൂഹം; പ്രതികരിക്കാതെ ജയില്‍ അധികൃതര്‍
-
kerala3 days agoശബരിമലയില്‍ നിന്ന് ഡ്യൂട്ടി കഴിഞ്ഞ് വാ..; സി.പി.ഒയെ ഭീഷണിപ്പെടുത്തിയ പൊലീസ് അസോ. ജില്ല സെക്രട്ടറിക്ക് സസ്പെന്ഷന്
-
kerala3 days agoവന്നത് ആളൂരിനെ കാണാന്‍, മരിച്ചത് അറിയില്ലായിരുന്നു; കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിനെ വിട്ടയച്ചു
-
kerala2 days agoമോഷണത്തിന് ശ്രമിച്ച പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ക്രൂരമായി മര്‍ദിച്ചു; രണ്ട് പേര് പിടിയില്‍
-
gulf3 days agoസൗദിയില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളി യുവാവ് മരിച്ചു.
-
kerala13 hours agoആരോഗ്യ പ്രശ്നം; വേടനെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു
-
india2 days agoനീലഗിരിയില്‍ കടുവ ആക്രമണം; വയോധികയെ കൊലപ്പെടുത്തി ശരീരഭാഗങ്ങള്‍ ഭക്ഷിച്ചതായി റിപ്പോര്‍ട്ട്

