Connect with us

kerala

നെല്‍വയല്‍ നികത്തല്‍; രണ്ടു കേസുകളില്‍ മലപ്പുറം കലക്ടറുടെ ഉത്തരവ് കൃഷി വകുപ്പ് ശരിവെച്ചു

ചേലേമ്പ്ര കൃഷി ഓഫീസറും വില്ലേജ് ഓഫിസറും സമര്‍പ്പിച്ച റിപ്പോര്‍ട്ടുകള്‍ പ്രകാരമാണ് നടപടി

Published

on

നെല്‍വയല്‍ നികത്തല്‍ രണ്ടു കേസുകളില്‍ മലപ്പുറം കലക്ടറുടെ നടപടി ശരിവെച്ച്‌ കൃഷിവകുപ്പിന്റെ ഉത്തരവ്. കൊണ്ടോട്ടി താലൂക്കിലെ ചേലേമ്പ്ര വില്ലേജില്‍ ബ്ലോക്ക് ഒന്നില്‍ റീ സര്‍വേ 257/2 ല്‍ 0.5800 ഹെക്ടര്‍ നിലം അനധികൃതമായി തരം മാറ്റിയതാണ് ഒന്നാമത്തെ കേസ്. നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം വകുപ്പ് 13 പ്രകാരം പൂര്‍വസ്ഥിതിയിലാക്കുന്നതിന് കലക്ടര്‍ പുറപ്പെടുവിച്ച ഉത്തരവിനെതിരെ ഭൂവുടമ സുബ്രഹ്മണ്യൻ റിവിഷൻ ഹരജി സമര്‍പ്പിച്ചിരുന്നു. അത് തള്ളിയാണ് കൃഷി വകുപ്പിന്റെ ഉത്തരവ്.

ചേലേമ്പ്ര കൃഷി ഓഫീസറും വില്ലേജ് ഓഫിസറും സമര്‍പ്പിച്ച റിപ്പോര്‍ട്ടുകള്‍ പ്രകാരമാണ് നടപടി. കണ്ടായിപ്പാടം എന്ന സ്ഥലത്ത് ഏതാണ്ട് 4.04 ആര്‍ സ്ഥലം അനധികൃതമായി ചുറ്റുമതില്‍ കെട്ടി തരം മാറ്റിയെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. സ്ഥലം ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെട്ടതായിനാല്‍ 2019ല്‍ സുബ്രഹ്മണ്യന് സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു.

കലക്ടര്‍ക്കും, കൊണ്ടോട്ടി തഹസില്‍ദാര്‍ക്കും ഇക്കാര്യത്തില്‍ റിപ്പോര്‍ട്ടും സമര്‍പ്പിച്ചിരുന്നു. ഈ ഭൂമി ഇടിമുഴിക്കല്‍ കൊളക്കാട്ട്ചാലി റോഡില്‍ കണ്ടായിപ്പാടം എന്ന സ്ഥലത്ത് റോഡിനോട് ചേര്‍ന്ന് കിടക്കുന്ന നിലമാണ്. ഈ റിപ്പോര്‍ട്ടുകളുടെയും വസ്തുതകളുടെയും അടിസ്ഥാനത്തില്‍ ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെട്ടിട്ടുള്ള നിലം അനധികൃതമായി പരിവര്‍ത്തനം നടത്തിയതായി ബോധ്യപ്പെട്ടു. പാരിസ്ഥിതിക വ്യവസ്ഥയെ തന്നെ ദോഷകരമായി ബാധിക്കുമെന്നും ബോധ്യപ്പെട്ടതിനാല്‍ കലക്ടറുടെ ഉത്തരവ് ശരിവച്ചു.

പൊന്നാനി താലൂക്കിലെ കാലടി വില്ലേജിലെ രേഖകളില്‍ നിലം എന്ന രേഖപ്പെടുത്തിയ 19 സെന്റ് അനധികൃതമായി തരം മാറ്റിയതാണ് രണ്ടാമത്തെ കേസ്. ഭൂവുടമയായ ദേവദാസാണ് സര്‍ക്കാരില്‍ റിവിഷൻ ഹരജി നല്‍കിയത്. വില്ലേജ് ഓഫിസര്‍ നല്‍കിയ റിപ്പോര്‍ട്ട് പ്രകാരം ഈ സ്ഥലം അനധികൃതമായി തരം മാറ്റിയതാണ്. ഇതിന്റെ വടക്ക് തരിശുനെല്‍പാടവും തെക്ക് നെല്‍വയലും കിഴക്ക് നാഷണല്‍ ഹൈവേയും പടിഞ്ഞാറ് പറമ്ബുമാണ്. നിലവില്‍ ഈ ഭൂമി ഡാറ്റാബാങ്കില്‍ നിലവുമാണ്.

 

kerala

ടി പി വധക്കേസ്;പ്രതി ജ്യോതിബാബുവിന് ജാമ്യം നല്‍കാനാകില്ല: സുപ്രീംകോടതി

കൊലപാതക കേസ് ആയതുകൊണ്ട് വിചാരണക്കോടതിയിലെ രേഖകള്‍ പരിശോധിക്കണമെന്ന് കോടതി വ്യക്തമാക്കി.

Published

on

ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി ജ്യോതി ബാബുവിന് എളുപ്പത്തില്‍ ജാമ്യം നല്‍കാന്‍ സാധിക്കില്ലെന്ന് സുപ്രീംകോടതി. കൊലപാതക കേസ് ആയതുകൊണ്ട് വിചാരണക്കോടതിയിലെ രേഖകള്‍ പരിശോധിക്കണമെന്ന് കോടതി വ്യക്തമാക്കി. രേഖകള്‍ പരിശോധിച്ച ശേഷം ജാമ്യാപേക്ഷയില്‍ തീരുമാനമെടുക്കാമെന്നും കോടതി അറിയിച്ചു. ആവശ്യമായ നടപടി സ്വീകരിക്കാന്‍ രജിസ്ട്രാര്‍ക്ക് സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കി. ഡയാലിസിസിന് വിധേയനാകണമെന്നും വിദഗ്ധ ചികിത്സ ആവശ്യമാണെന്നുമായിരുന്നു ജ്യോതി ബാബുവിന്റെ വാദം.

ടി പി ചന്ദ്രശേഖരന്റെ ഭാര്യ കെ കെ രമ എംഎല്‍എയും ജാമ്യം നല്‍കുന്നതിനെ എതിര്‍ത്തു. ജ്യോതിബാബുവിന് ജാമ്യം നല്‍കുന്നത് അപകടകരമെന്ന് വ്യക്തമാക്കി കെ കെ രമ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു.

Continue Reading

kerala

വെള്ളാപ്പള്ളിയുടെ നോമിനിയെ സ്ഥാനാര്‍ത്ഥിയാക്കി; മാരാരിക്കുളത്ത് സിപിഎമ്മില്‍ പൊട്ടിത്തെറി

മൂന്ന് ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ രാജിക്കത്ത് നല്‍കി

Published

on

ആലപ്പുഴ: മാരാരിക്കുളത്ത് സിപിഎമ്മില്‍ പൊട്ടിത്തെറി. മൂന്ന് ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ രാജിക്കത്ത് നല്‍കി. മാരാരിക്കുളം ചെത്തി ലോക്കല്‍ കമ്മിറ്റിയിലാണ് തര്‍ക്കം. വാര്‍ഡ് കമ്മിറ്റി തെരഞ്ഞെടുത്ത ആളെ സ്ഥാനാര്‍ത്ഥി ആക്കിയില്ലെന്നും എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നോമിനിയെ സ്ഥാനാര്‍ത്ഥിയാക്കിയെന്നുമാണ് ആരോപണം.

Continue Reading

kerala

മൂവാറ്റുപുഴയില്‍ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു

മൂവാറ്റുപുഴയില്‍ നിന്ന് മടങ്ങുകയായിരുന്ന ഇവര്‍ സഞ്ചരിച്ച ബൈക്ക് മിങ്കുന്നം പള്ളിക്കു സമീപം നിയന്ത്രണം വിട്ട് റോഡിലേക്ക് മറിഞ്ഞുവീണതാണ് അപകട കാരണം

Published

on

മൂവാറ്റുപുഴ: മൂവാറ്റുപുഴകൂത്താട്ടുകുളം എം.സി. റോഡില്‍ മിങ്കുന്നത്ത് ഞായറാഴ്ച രാത്രി നടന്ന അപകടത്തില്‍ രണ്ട് യുവാക്കളുടെ ജീവന്‍ നഷ്ടമായി. ആറൂര്‍ മൂഞ്ഞേലിലെ ആല്‍ബിന്‍ (16), കൈപ്പം തടത്തില്‍ ശ്യാംജിത്ത് (21) എന്നിവരാണ് മരിച്ചത്.

മൂവാറ്റുപുഴയില്‍ നിന്ന് മടങ്ങുകയായിരുന്ന ഇവര്‍ സഞ്ചരിച്ച ബൈക്ക് മിങ്കുന്നം പള്ളിക്കു സമീപം നിയന്ത്രണം വിട്ട് റോഡിലേക്ക് മറിഞ്ഞുവീണതാണ് അപകട കാരണം. സ്ഥലത്തേക്ക് ഓടിയെത്തിയ നാട്ടുകാര്‍ ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

 

Continue Reading

Trending