കണ്ണൂര്‍; മുഴപ്പിലങ്ങാട് ടോള്‍ ബൂത്തിനു സമീപം പെയിന്റ് ടാങ്കര്‍ മറിഞ്ഞു തീപിടിച്ച് കത്തി നശിച്ചു. തീപിടിത്തത്തെ തുടര്‍ന്ന് ദേശീയപാതയില്‍ വാഹന ഗതാഗതം തടസ്സപ്പെട്ടു. വാഹനങ്ങള്‍ വഴിതിരിച്ചുവിടുന്നു. ആളപായമില്ല.

തീപിടിത്തത്തിനുള്ള കാരണം വ്യക്തമല്ല. അപകട സമയത്ത് രണ്ടുപേരണ് ലോറിയില്‍ ഉണ്ടായിരുന്നത്. പുറകില്‍ നിന്ന് പുകയുയരുന്നത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് ഇരുവരും ഇറങ്ങിയോടുകയായിരുന്നു. റോഡരികില്‍ ലോറി കത്തിയമര്‍ന്നത് ഗതാഗത തടസമുണ്ടാക്കി.

തീ ആളിപടര്‍ന്നതിനെ തുടര്‍ന്ന് അഗ്നി സുരക്ഷാ സേനയുടെയും എടക്കാട്, ധര്‍മ്മടം പോലീസിന്റെയും നേതൃത്വത്തിലാണ് തീയണച്ചത്. എന്നാല്‍, ലോറി പൂര്‍ണമായും കത്തി നശിച്ചു.

https://www.facebook.com/kitesmediaplus/videos/182372275685378/