കറാച്ചി: പാകിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ പൊലീസ് കോണ്‍സ്റ്റബിള്‍ അടക്കം 13 പേര്‍ കൊല്ലപ്പെട്ടു. ബലൂചിസ്ഥാനിലെ ജല്‍ മഗ്‌സി ജില്ലയിലാണ് ആക്രമണം ഉണ്ടായത്. ഫത്തേപൂര്‍ ദര്‍ഗയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. പ്രാര്‍ത്ഥനയ്ക്കായി ഒത്തുകൂടിയ വിശ്വാസികളാണ് കൊല്ലപ്പെട്ടവരില്‍ കൂടുതലും.

പരിക്കേറ്റവരുടെ നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഉയരുമെന്നാണു റിപ്പോര്‍ട്ടുകള്‍. സ്‌ഫോടനത്തില്‍ പരിക്കേറ്റവരെ പ്രവേശിപ്പിച്ചിരിക്കുന്ന ആശുപത്രികളില്‍ സര്‍ക്കാര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെയും ആരും ഏറ്റെടുത്തിട്ടില്ല.

പ്രാര്‍ത്ഥനാ ദിനമായി കാണുന്ന വെളളിയാഴ്ച്ചയ്ക്ക് മുന്നോടിയായി വ്യാഴാഴ്ച്ചകളില്‍ ദര്‍ഗയില്‍ തിരക്ക് കൂടുതലാണ്. ഇത് കണക്കിലെടുത്താണ് ഇന്ന് ആക്രമണം നടത്തിയതെന്നാണ് വിവരം. ബലൂചിലെ ഹബ് ജില്ലയില്‍ സൂഫി ദര്‍ഗയില്‍ നടന്ന ചാവേര്‍ ആക്രമണത്തില്‍ 52 പേര്‍ കൊല്ലപ്പെട്ടിരുന്നു. അന്ന് ഭീകരസംഘടനയായ ഐസില്‍ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു.

ആക്രമണം നടന്ന മേഖലയില്‍ പ്രദേശിക ഭരണകൂടം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രധാന നഗരത്തില്‍ നിന്നും നാല് കിലോമീറ്റര്‍ മാറിയാണ് ആരാധനാലയം സ്ഥിതി ചെയ്യുന്നത