ചെന്നൈ: ഒപിഎസ്-ഇപിഎസ് ലയനത്തിനു പിന്നാലെ തമിഴ്‌നാട്ടില്‍ വീണ്ടും രാഷ്ട്രീയ നാടകം. ടിടിവി ദിനകരന്‍ അനുകൂലികളായ എംഎല്‍എമാരെ അയോഗ്യരാക്കാന്‍ തമിഴ്നാട് മുഖ്യമന്ത്രിയ എടപ്പാടി പളനിസാമി നീക്കം ശക്തമാക്കി. ഇക്കാര്യം ആവശ്യപ്പെട്ട് ചീഫ് വിപ്പ് എസ് രാജേന്ദ്രന്‍ നിയമസഭാ സ്പീക്കര്‍ക്ക് കത്ത് നല്‍കി. മുഖ്യമന്ത്രി എടപ്പാടി പളനിസാമിക്കുള്ള പിന്തുണ പിന്‍വലിക്കുന്നതായി അറിയിച്ച് എംഎല്‍എമാര്‍ ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് മുഖ്യമന്ത്രി നീക്കം ശക്തമാക്കിയത്. പളനിസാമിയെ പിന്തുണയ്ക്കാന്‍ ഫെബ്രുവരി 14ന് എഐഎഡിഎംകെ എംഎല്‍മാര്‍ ഐക്യകണ്ഠേന എടുത്ത തീരുമാനത്തിന് വിരുദ്ധമാണ് ചില എംഎല്‍എമാരുടെ നിലവിലെ തീരുമാനമെന്ന് രാജേന്ദ്രന്‍ പറഞ്ഞു. ഭരണഘടനയുടെ പത്താം അനുബന്ധം ചൂണ്ടിക്കാണിച്ച് എംഎല്‍എമാര്‍ കൂറുമാറ്റം നടത്തിയതായും രാജേന്ദ്രന്‍ ആരോപിച്ചു.
Be the first to write a comment.