കോട്ടയം: സഊദി അറേബ്യന്‍ സ്വദേശിയായ എട്ടു വയസുകാരന്‍ മുങ്ങി മരിച്ചു. മജീദ് ആദിന്‍ ഇബ്രാഹിമാണ് മരിച്ചത്. കുമരകത്തെ റിസോര്‍ട്ടിലെ നീന്തല്‍ കുളത്തിലാണ് സംഭവം. ഇന്നലെ രാത്രി എട്ടു മണിയോടെയായിരുന്നു അപകടമുണ്ടായത്.

ആസ്പത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കും.

resort-death-2

സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് കുട്ടിയുടെ പിതാവ് ഇബ്രാഹി ആരോപിച്ചു. നീന്തല്‍ കുളത്തില്‍ നിന്ന് ഷോക്കേറ്റാണ് കുട്ടി മരിച്ചതെന്നാണ് പിതാവ് പറയുന്നത്. കുട്ടിയെ രക്ഷിക്കാന്‍ കുളത്തില്‍ ഇറങ്ങിയ ചിലര്‍ക്കും ഷോക്കേറ്റതായി പറയുന്നു.

സംഭവത്തെക്കുറിച്ച് ചോദിച്ചറിയാന്‍ ശ്രമിച്ച തങ്ങളോട് റിസോര്‍ട്ട് ജീവനക്കാര്‍ മോശമായി പെരുമാറിയതായി ഇബ്രാഹി പറഞ്ഞു.