പ്രത്യേക നിയമസഭ സമ്മേളനം വിളിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമഭേദഗതി വോട്ടിനിട്ട് തളളിക്കളയാനാണ് പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കുന്നത്. നാളെ പ്രത്യേക മന്ത്രിസഭാ യോഗം ചേര്‍ന്ന് ഗവര്‍ണര്‍ക്ക് ശുപാര്‍ശ നല്‍കും. വിഷയത്തില്‍ സര്‍ക്കാര്‍ പ്രതിപക്ഷത്തിന്റെയും അഭിപ്രായം തേടും.

പ്രത്യേക നിയമസഭാ സമ്മേളനം ബുധനാഴ്ച്ച ചേരാനാണ് സാധ്യത. ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുളള സമ്മേളനത്തില്‍ കക്ഷിനേതാക്കള്‍ മാത്രമാകും സംസാരിക്കുക. മറ്റു ചില സംസ്ഥാനങ്ങള്‍ നേരത്തെ തന്നെ കര്‍ഷക നിയമത്തിനെതിരെ പ്രമേയം പാസാക്കിയിരുന്നു. കേരളത്തില്‍ നിയമം നടപ്പാക്കില്ലെന്ന് സര്‍ക്കാര്‍ നേരത്തെ നിലപാട് എടുത്തിരുന്നു.