പത്തനംതിട്ട: കുമ്പഴയില്‍ വയോധികയെ കഴുത്തറുത്ത് കൊലപ്പെടുത്തി. കുമ്പഴ സ്വദേശിനി ജാനകി (92) ആണ് കൊല്ലപ്പെട്ടത്. സഹായിയായ ബന്ധുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ഇന്ന് രാവിലെയാണ് സംഭവം. വീട്ടില്‍ ഈസമയത്ത് മറ്റ് കുടുംബാംഗങ്ങള്‍ ആരും ഉണ്ടായിരുന്നില്ല.കഴിഞ്ഞ ഏതാനും ദിവസങ്ങളായി വയോധികയെ നോക്കാന്‍ എത്തിയ സഹായിയാണ് പിടിയിലായത്. ഇയാള്‍ ബന്ധുവിനെ വിളിച്ച് മരണവിവരം അറിയിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. പൊലീസ് അന്വേഷണം ആരംഭിച്ചു.

കിടപ്പുമുറിയിലാണ് ജാനകിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. കഴുത്തില്‍ ആഴത്തിലുളള മുറിവുണ്ട്.