പത്തനംതിട്ട : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 35 വര്‍ഷം കഠിനതടവും 50,000 രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. പശ്ചിമ ബംഗാള്‍ മാള്‍ഡ സ്വദേശി നരേന്‍ ദേബ് നാഥിനെ (30) ആണ് പത്തനംതിട്ട അഡീഷനല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്.

2019 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം. കെട്ടിട നിര്‍മാണ ജോലിക്കായി എത്തിയ പ്രതി ജോലി ചെയ്തുവന്ന വീടിനടുത്ത് താമസിച്ചിരുന്ന പെണ്‍കുട്ടിയെ പലതവണ പീഡനത്തിന് ഇരയാക്കുകയായിരുന്നു.

പരാതി നല്‍കിയത് അറിഞ്ഞതോടെ ഇയാള്‍ പശ്ചിമബംഗാളിലേക്ക് മുങ്ങി. തുടര്‍ന്ന് അന്നത്തെ പുളിക്കീവ് എസ്‌ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം മാള്‍ഡയിലെത്തി നരേന്‍ ദേബ് നാഥിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.