ന്യൂഡല്‍ഹി: ഇര്‍ഫാന്‍ പത്താനും യൂസുഫ് പത്താനും ചേര്‍ന്നാരംഭിച്ച ക്രിക്കറ്റ് അക്കാദമി ഓഫ് പത്താന്‍സ് (കാപ്) ജമ്മു കശ്മീരില്‍ നിന്നുള്ള രണ്ട് യുവതാരങ്ങളെ സ്‌പോണ്‍സര്‍ ചെയ്തു. 18-കാരന്‍ ഡാനിഷ് ഖദീര്‍, 20-കാരന്‍ ഷാറുഖ് ഹുസൈന്‍ എന്നിവരാണ് കുപ്‌വാര ജില്ലയില്‍
ഇന്ത്യന്‍ സൈന്യം നടത്തിയ സെലക്ഷന്‍ ട്രയലിലൂടെ കാപിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. നോയ്ഡയിലാണ് പത്താന്‍മാരുടെ അക്കാദമി പ്രവര്‍ത്തിക്കുന്നത്.

നൂറ് പേരില്‍ നിന്നാണ് ഡാനിഷിനെയും ഷാറുഖിനെയും തെരഞ്ഞെടുത്തതെന്നും ഇരുവര്‍ക്കും എല്ലാ പിന്തുണയും നല്‍കുമെന്നും ഇര്‍ഫാന്‍ പത്താന്‍ പറഞ്ഞു. കശ്മീരില്‍ ക്രിക്കറ്റ് വ്യാപിപ്പിക്കാനുള്ള സൈന്യത്തിന്റെ നീക്കത്തെ താരം പ്രശംസിച്ചു.