Culture
പത്താന്റെ വെടിക്കെട്ടില് സണ്റൈസേഴ്സ്

ഹൈദരാബാദ്: അവസാനം വരെ ആവേശം കത്തിയ പോരാട്ടത്തിനൊടുവില് യൂസഫ് പത്താന്റെ വെടിക്കെട്ടില് സണ്റൈസേഴ്സ് ഹൈദരാബാദിന് തകര്പ്പന് ജയം. ഒരു പന്ത് മാത്രം ബാക്കി നില്ക്കെ ഏഴ് വിക്കറ്റിനായിരുന്നു ടീമിന്റെ ജയം. യൂസഫ് 12 പന്തില് 27 റണ്സുമായി വിജയമൊരുക്കി. . ആദ്യം ബാറ്റ് ചെയ്തത് ഡല്ഹിക്കാര്. അഞ്ച് വിക്കറ്റിന് 163 റണ്സായിരുന്നു ടീമിന്റെ സമ്പാദ്യം. കാര്യമായ സംഭാവന നല്കിയത് ഓപ്പണര് പ്രിഥി ഷാ. 36 പന്തില് 65 റണ്സായിരുന്നു യംഗ് ഓപ്പണറുടെ സമ്പാദ്യം. 44 റണ്സ് നേടിയ നായകന് ശ്രേയാംസ് അയയ്യറും കസറി. മറ്റുള്ളവരില് കാര്യമായ സംഭാവന നല്കിയത് പുറത്താവാതെ 23 റണ്സ് നേടിയ വി.ശങ്കര് മാത്രം. തകര്പ്പന് ഫോമിലായിരുന്നു ഇന്ത്യന് അണ്ടര് 19 സംഘത്തിന്റെ നായകനായ പ്രിഥി. സണ്റൈസേഴ്സ് ബൗളര്മാരെ കൂസാതെ അടി പൊളി ഇന്നിംഗ്സ്. മോശം പന്തുകളെ മാത്രമല്ല നല്ല പന്തുകളെയും യുവതാരം അതിര്ത്തി കടത്തിയപ്പോള് ഭുവനേശ്വര് കുമാര് ഉള്പ്പെടെയുള്ളവര് അടി വാങ്ങി. മൂന്ന് തവണ പന്തിനെ ഗ്യാലറിയിലെത്തിച്ചു അദ്ദേഹം. ആറ് തകര്പ്പന് ബൗണ്ടറികളും. ബൗളര്മാരില് റാഷിദ് ഖാന് മാത്രമാണ് മിന്നിയത്. നാല് ഓവറില് 23 റണ്സ് മാത്രം നല്കി രണ്ട് വിക്കറ്റ് അ്ഗാനിസ്ഥാന് സ്പിന്നര് വീഴ്ത്തി.
That will be that from Hyderabad as the @SunRisers beat the @DelhiDaredevils by 7 wickets.#SRHvDD #VIVOIPL pic.twitter.com/nlrr6kWqxv
— IndianPremierLeague (@IPL) May 5, 2018
മറുപടി ബാറ്റിംഗില് തുടക്കത്തില് തന്നെ മാക്സ്വെല് നല്കിയ ലൈഫില് ഹൈദരാബാദ് ഓപ്പണര് ഹെയില്സ് രക്ഷപ്പെട്ടു. 45 റണ്സ് നേടിയാണ് അദ്ദേഹം പുറത്തായത്. ശിഖര് ധവാന് പതിവ് ഫോമിലായിരുന്നില്ല. എങ്കിലും 33 റണ്സ് സ്വന്തമാക്കി. നായകന് വില്ല്യംസണ് കരുത്തോടെ അവസാനം വരെ പൊരുതി. അന്കതിമ ഘട്ടത്തില് യൂസഫ് പത്താന്രെ വെടിക്കെട്ട് ടീമിന് കരുത്തായി. തുടക്കത്തില് തന്നെ ക്യാച്ചില് നിന്ന് രക്ഷപ്പെട്ടിരുന്നു യൂസഫ്. പിന്നെ സിക്സര് പായിച്ചു. ബോള്ട്ടിന്റെ അടുത്ത പന്തില് വിക്കറ്റിന് മുന്നില് കുരുങ്ങിയെങ്കിലും അപ്പീല് വഴി ലൈഫ് നേടി. പിന്നെ വിജയവും.
Film
‘ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിന്ന് ഗോകുലം മൂവീസ് പിന്മാറിയത് ഉണ്ണിയ്ക്ക് വലിയ ഷോക്കായി’; വിപിൻ

Film
മോഹൻലാൽ ചിത്രം ‘തുടരും’ ഹോട്ട്സ്റ്റാറിലേക്ക്; റിലീസ് തിയതി പ്രഖ്യാപിച്ചു

GULF
ദുബൈ കെഎംസിസി മലപ്പുറം ജില്ല ടാലെന്റ് ഈവ് 2025 ശ്രദ്ധേയമായി; വിദ്യാര്ത്ഥി പ്രതിഭകളെ ആദരിച്ചു
2025 എസ്.എസ് എല്.സി, ഹയര് സെക്കണ്ടറി പരീക്ഷകളില് ഉന്നത വിജയം കരസ്ഥമാക്കിയ ഇരുന്നൂറില് പരം പ്രതിഭകളെ അക്കാദമിക് എക്സലന്സ് അവാര്ഡ് നല്കി ആദരിച്ചു

ദുബൈ കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില് യു.എ.ഇ യിലെ ഇന്ത്യന് വിദ്യാര്ത്ഥികളില് 2025 എസ്.എസ് എല്.സി, ഹയര് സെക്കണ്ടറി പരീക്ഷകളില് ഉന്നത വിജയം കരസ്ഥമാക്കിയ ഇരുന്നൂറില് പരം പ്രതിഭകളെ അക്കാദമിക് എക്സലന്സ് അവാര്ഡ് നല്കി ആദരിച്ചു
ദുബൈ വിമണ്സ് അസോസിയേഷന് ഹാളില് മലപ്പുറം ജില്ലാ കെ.എം.സി.സി ക്ക് കീഴിലുള്ള സ്മാര്ട്ട് എഡ്യുക്കേഷന് ആന്റ് എന്ഡോവ്മെന്റ് വിംഗ് സംഘടിപ്പിച്ച ടാലന്റ് ഈവ് 2025 എന്ന ചടങ്ങിലാണ് വിദ്യാര്ത്ഥികള് ആദരം ഏറ്റുവാങ്ങിയത്
ഡോ. പുത്തൂര് റഹ്മാന്ചടങ്ങ് ഉത്ഘാടനം ചെയ്തു,സിദ്ധീഖ് കാലൊടി അദ്ധ്യക്ഷം വഹിച്ചു സൈനുല് ആബിദീന് സഫാരി, ഡോ.അന്വര് അമീന്, പി.കെ ഫിറോസ്, സലാം പരി, നിഷാദ് പുല്പ്പാടന് എന്നിവര് പ്രസംഗിച്ചു
പ്രമുഖ വിദ്യാഭ്യാസ പ്രവര്ത്തകനും, അന്തരാഷ്ട്ര ട്രെയിനറും, മോട്ടിവേഷന് സ്പീക്കറുമായ ഡോ. റാഷിദ് ഗസ്സാലി ക്ലാസെടുത്തു. കെ.എം.സി.സി സംസ്ഥാന, ജില്ലാ നേതാക്കളും വിവിധ വിദ്യാഭ്യാസ സ്ഥാപന പ്രതിനിധികളും സംബന്ധിച്ചു. എ.പി. നൗഫല് സ്വാഗതവും, സി.വി അശ്റഫ് നന്ദിയും പറഞ്ഞു.
-
india2 days ago
അണ്ണാ യൂണിവേഴ്സിറ്റിയിലെ ലൈംഗികാതിക്രമക്കേസ്; പ്രതി ജ്ഞാനശേഖരന് കുറ്റക്കാരനെന്ന് ചെന്നൈ കോടതി
-
News3 days ago
ഗസ്സയിലെ വെടിനിര്ത്തല്; യുഎസ് നിര്ദേശം ഹമാസ് അംഗീകരിച്ചതായി റിപ്പോര്ട്ട്
-
kerala3 days ago
കൊച്ചിയില് പരിപാടിക്കിടെ കമ്മ്യൂണിറ്റി ഹാളിലെ സീലിങ് തകര്ന്നുവീണു; നാല് കുട്ടികള്ക്ക് പരിക്ക്
-
kerala3 days ago
വയനാട്ടില് യുവതിയെ കൊലപ്പെടുത്തിയ സംഭവം; പ്രതിക്കെതിരെ പോക്സോ കേസ്
-
News3 days ago
ലിവര്പൂള് എഫസി വിജയാഘോഷ പരിപാടിക്കിടെ ആള്ക്കൂട്ടത്തിന് നേരെ കാര് പാഞ്ഞുകയറി; അന്പതോളം പേര്ക്ക് പരിക്ക്
-
kerala3 days ago
സംസ്ഥാനത്ത് പെരുമഴയില് വന് നാശനഷ്ടം ; 14 ക്യാമ്പുകള് തുറന്നു
-
india3 days ago
വനിതാ ഗുസ്തി താരങ്ങൾക്കെതിരായ ലൈംഗികാതിക്രമക്കേസ്: ബ്രിജ് ഭൂഷൺ സിംഗിനെതിരായ പോക്സോ കേസ് അവസാനിപ്പിച്ച് ഹൈക്കോടതി
-
GULF3 days ago
ചലനശേഷി നഷ്ടപ്പെട്ടവർക്ക് 9.2 കോടിയുടെ അതിനൂതന കൃത്രിമ അവയവ ചികിത്സാ സഹായം പ്രഖ്യാപിച്ച് ഡോ. ഷംഷീർ വയലിൽ