Culture
മെസ്സിക്ക് വലയെറിഞ്ഞ് മാഞ്ചസ്റ്റര്‍ സിറ്റി
മാഡ്രിഡ്: നെയ്മറിനു പിന്നാലെ സൂപ്പര്‍ താരം ലയണല്‍ മെസ്സിയും ബാര്‍സലോണ വിടാനുള്ള സാധ്യത ശക്തമാകുന്നു. ഈ സീസണോടെ അവസാനിക്കുന്ന കരാര്‍ 2021 വരെ പുതുക്കാന്‍ മെസ്സി ബാര്‍സ മാനേജ്മെന്റിനോട് സമ്മതിച്ചിട്ടുണ്ടെങ്കിലും ഇതുവരെ ഒപ്പുവെച്ചിട്ടില്ല. അതിനിടെ, ഇംഗ്ലീഷ് ക്ലബ്ബ് മാഞ്ചസ്റ്റര്‍ സിറ്റി വന്‍തുകയുമായി അര്ജന്റീനക്കാരന് പിന്നാലെയുണ്ടെന്നും മെസ്സിയുടെയും സിറ്റിയുടെയും പ്രതിനിധികള്‍ ചര്‍ച്ച നടത്തിക്കഴിഞ്ഞതായും ഇംഗ്ലീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
നെയ്മറിനെ ക്ലബ്ബില്‍ പിടിച്ചുനിര്‍ത്തുന്നതിലും മികച്ച താരങ്ങളെ ക്ലബ്ബിലെത്തിക്കുന്നതിലും പരാജയപ്പെട്ട ബാര്‍സലോണ മാനേജ്മെന്റുമായി മെസ്സി അത്ര സുഖത്തിലല്ല എന്നാണ് സ്പെയിനില്‍ നിന്നുള്ള വാര്‍ത്തകള്‍. മൊണാക്കോയുടെ കെയ്ലിയന് എംബാപ്പെ, ലിവര്‍പൂള്‍ മിഡ്ഫീല്‍ഡര്‍ ഫിലിപ് കുട്ടിന്യോ, ബൊറുഷ്യ ഡോട്മുണ്ട് സ്ട്രൈക്കര്‍ ഉസ്മാന് ഡെംബലെ, യുവന്റസിന്റെ പൗളോ ഡിബാല തുടങ്ങിയവര്‍ക്കു വേണ്ടി ബാര്‍സ ശക്തമായ ശ്രമങ്ങള്‍ നടത്തുന്നുണ്ടെങ്കിലും ഇതുവരെ ഫലപ്രാപ്തിയില്‍ എത്തിയിട്ടില്ല. നെയ്മര്‍ പോയതിനു ശേഷം നടന്ന സ്പാനിഷ് സൂപ്പര്‍ കപ്പില്‍ ഒന്നിനെതിരെ അഞ്ച് ഗോളിന് റയല്‍ മാഡ്രിഡിനോട് തോറ്റതോടെ ടീമിന്റെ കാര്യത്തില്‍ മെസ്സി കൂടുതല്‍ ശ്രദ്ധിക്കുന്നുണ്ട്. മുന്നിരയിലേക്കും മധ്യനിരയിലേക്കും മികച്ച താരങ്ങളെ എത്തിക്കുന്നതിന് മാനേജ്മെന്റില്‍
സമ്മര്‍ദം ചെലുത്തുന്നതിന്റെ ഭാഗമാണ് കരാര്‍ ഒപ്പുവെക്കുന്നത് മെസ്സി നീട്ടിക്കൊണ്ടു പോകുന്നത് എന്നാണ് സൂചന. മെസ്സിയുമായുള്ള കരാര്‍ പൂര്‍ണമാണെന്നും ഒപ്പുവെക്കേണ്ട കാര്യമേ ബാക്കിയുള്ളൂ എന്നുമാണ് ഇതു സംബന്ധിച്ച് ബാര്‍സലോണ ടെക്നിക്കല്‍ സെക്രട്ടറി റോബര്‍ട്ട് ഫെര്‍ണാണ്ടസ് പറഞ്ഞത്. ഒപ്പുവെക്കുന്നതിനുള്ള ശരിയായ സമയത്തിന് കാത്തിരിക്കുകയാണെന്നും അക്കാര്യത്തില്‍ ആശങ്കയില്ലെന്നും ഫെര്‍ണാണ്ടസ് പറയുന്നു. നെയ്മറിന്റെ കാര്യത്തിലും ഫെര്‍ണാണ്ടസ് അങ്ങേയറ്റം ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചിരുന്നു എന്നതിനാല്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ മുഖവിലക്കെടുക്കാന്‍ സമയമായിട്ടില്ലെന്നാണ് ഫുട്ബോള്‍ വിദഗ്ധര്‍ പറയുന്നത്.
ഇതാദ്യമായല്ല മാഞ്ചസ്റ്റര്‍ സിറ്റി മെസ്സിക്കു വേണ്ടി വലയെറിയുന്നത്. അബുദാബിക്കാരായ മാനേജ്മെന്റ് ക്ലബ്ബ് ഏറ്റെടുത്തതിനു ശേഷം പലതവണ ഇത്തരത്തിലുള്ള ശ്രമങ്ങളുണ്ടായെങ്കിലും മെസ്സിയോ ബാര്‍സയോ അനുകൂലമായി പ്രതികരിച്ചിരുന്നില്ല. എന്നാല്‍ മുമ്പത്തേതില്‍ നിന്ന് വ്യത്യസ്തമായ നിലവിലെ സാഹചര്യത്തില്‍ മെസ്സിയുടെ മനം മാറാനുള്ള സാധ്യതയുണ്ടെന്ന് മാഞ്ചസ്റ്റര്‍ സിറ്റി കണക്കുകൂട്ടുന്നു. കോച്ച് പെപ് ഗ്വാര്‍ഡിയോളക്ക് മെസ്സിയുമായുള്ള വ്യക്തിപരമായ അടുപ്പം താരത്തെ ഇത്തിഹാദ് സ്റ്റേഡിയത്തിലെത്തിക്കാന്‍ ഉപയോഗപ്പെടുത്താമെന്നാണ് മാനേജ്മെന്റിന്റെ പ്രതീക്ഷ. നെയ്മര്‍ പി.എസ്.ജിയില്‍ വാങ്ങുന്നതിനേക്കാള്‍ കൂടുതല്‍ വേതനമാണ് സിറ്റി അര്ജന്റീനക്കാരന് വാഗ്ദാനം ചെയ്യുന്നത് എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
2014-നു ശേഷം പ്രീമിയര്‍ ലീഗ് കിരീടവും യൂറോപ്യന്‍ ഫുട്ബോളില്‍ മേല്‍വിലാസവും ലക്ഷ്യമിടുന്ന മാഞ്ചസ്റ്റര്‍ സിറ്റി ഇത്തവണ മികച്ച ടീമുമായാണ് ഇറങ്ങുന്നത്. 51.75 ദശലക്ഷം പൗണ്ട് നല്കി ബെഞ്ചമിന്‍ മെന്‍ഡിയെ മൊണാക്കോയില്‍ നിന്നും 45.9 ദശലക്ഷത്തിന് കെയ്ല്‍ വാക്കറെ ടോട്ടനം ഹോട്സ്പറില്‍ നിന്നും വാങ്ങി പ്രതിരോധം ശക്തമാക്കിയ ഗ്വാര്‍ഡിയോള, ആക്രമണതാരം ബെര്‍ണാര്‍ഡോ സില്‍വ (മൊണാക്കോ – 45 ദശലക്ഷം), ഗോള്‍കീപ്പര്‍ എഡേഴ്സണ് (ബെന്‍ഫിക്ക – 36 ദശലക്ഷം) എന്നിവരെയും ടീമിലെത്തിച്ചിട്ടുണ്ട്. പാബ്ലോ സബലേറ്റ, വില്ലി കാബയറോ, ഗെയ്ല് ക്ലിച്ചി, ജീസസ് നവാസ്, കെലെച്ചി ഇഹ്യാനാച്ചോ തുടങ്ങിയവരെ പോകാന്‍ അനുവദിക്കുക വഴി ടീമിനെ കെട്ടിപ്പടുക്കുകയാണിപ്പോള്‍ ഗ്വാര്‍ഡിയോള.
entertainment
മിഷന് 90 ഡേയ്സ് സിനിമ ചിത്രീകരണത്തിനിടെ മമ്മൂട്ടിയും മേജര്‍ രവിയും തമ്മില്‍ തര്‍ക്കം; നിര്‍മ്മാതാവിന്റെ വെളിപ്പെടുത്തല്‍
ചിത്രീകരണ സമയത്ത് നടന്ന വലിയ തര്‍ക്കത്തെ കുറിച്ച് നിര്‍മ്മാതാവ് ശശി അയ്യന്‍ചിറ വെളിപ്പെടുത്തി.
മമ്മൂട്ടിയെ നായകനാക്കി മേജര്‍ രവി സംവിധാനം ചെയ്ത മിഷന് 90 ഡേയ്സ് എന്ന ചിത്രത്തിന്റെ ചിത്രീകരണ സമയത്ത് നടന്ന വലിയ തര്‍ക്കത്തെ കുറിച്ച് നിര്‍മ്മാതാവ് ശശി അയ്യന്‍ചിറ വെളിപ്പെടുത്തി. ചിത്രീകരണം പൂര്‍ത്തിയാകാന്‍ വെറും ഏഴ് ദിവസം മാത്രമുണ്ടായിരുന്നു. അപ്പോഴാണ് മമ്മൂട്ടിയും മേജര്‍ രവിയും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായത്. മേജര്‍ രവി സംസാരിക്കുന്ന രീതിയില്‍ മമ്മൂട്ടിക്ക് അസൗകര്യം തോന്നിയതോടെ, ‘ഞാന്‍ നിങ്ങളുടെ സിനിമയില്‍ അഭിനയിക്കില്ല’ എന്ന് മമ്മൂട്ടി പറഞ്ഞുവെന്നാണ് ശശി അയ്യന്‍ചിറ പറയുന്നത്. ഇതിന് മറുപടിയായി ‘പിന്നെ ഞാന്‍ ഈ സിനിമ സംവിധാനം ചെയ്യില്ല’ എന്നും മേജര്‍ രവി പ്രഖ്യാപിച്ചു. സ്ഥിതി തീര്‍ത്തും ഗുരുതരമായപ്പോള്‍, കണ്ട്രോളര് നിര്‍മ്മാതാവിനെ വിളിച്ചു. ഇരുവരും പിന്മാറുമെന്ന് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ശശി അയ്യന്‍ചിറ ശാന്തമായി, ‘മമ്മൂക്ക അഭിനയിക്കണ്ട, മേജര്‍ സാര്‍ സംവിധാനം ചെയ്യണ്ട’ ഞാന്‍ നോക്കിക്കോളാം എന്ന നിലപാടാണ് എടുത്തത്. ഇത് കഴിഞ്ഞ്, അദ്ദേഹം ഇരുവരുടെയും കൈ പിടിച്ച് ഒരു മുറിയിലേക്ക് കൊണ്ടുപോയി കതക് അടച്ചു. വെറും അഞ്ച് മിനിറ്റിനുള്ളില്‍ തന്നെ എല്ലാ പ്രശ്നങ്ങളും പരിഹരിച്ചതായി അദ്ദേഹം പറയുന്നു. തുടര്‍ന്ന് മൂവരും ചിരിച്ചുകൊണ്ട് മുറിയില്‍ നിന്ന് പുറത്തിറങ്ങുകയും, ‘എന്നാ തുടങ്ങാം’ എന്ന് മമ്മൂട്ടി മേജര്‍ രവിയോടു പറയുകയും ചെയ്തതായാണ് വെളിപ്പെടുത്തല്‍. മലയാള സിനിമയില്‍ ഏറ്റവും കൃത്യവും സമയനിയമനമുള്ള നടന് മമ്മൂട്ടിയാണെന്നും, ചെറിയ വിഷമങ്ങള്‍ വന്നാലും അത് കൈകാര്യം ചെയ്താല്‍ മതി എന്നും ശശി അയ്യന്‍ചിറ അഭിമുഖത്തില്‍ പറഞ്ഞു. മിഷന് 90 ഡേയ്സ് ബോക്സ് ഓഫീസില്‍ വലിയ വിജയം നേടിയില്ലെങ്കിലും ചിത്രത്തിന്റെ ലൊക്കേഷന്‍ ഓര്‍മ്മകളില്‍ ഈ സംഭവത്തിന് പ്രത്യേക സ്ഥാനമുണ്ട്.
kerala
ശബരിമല സ്വര്‍ണക്കൊള്ള സിപിഎമ്മിന്റെ അറിവോടെ, ഇനി ചോദ്യം ചെയ്യേണ്ടത് കടകംപള്ളി സുരേന്ദ്രനെയെന്ന് വി.ഡി സതീശന്
ക്ഷേത്രം കൊള്ളയടിച്ച നേതാക്കള്‍ ഒരോരുത്തരും ജയിലേക്ക് പോകുന്ന ഘോഷയാത്രയാണ് കാണുന്നതെന്നും വി ഡി സതീശന് പറഞ്ഞു.
ശബരിമല സ്വര്‍ണക്കൊള്ളയില്‍ സി.പി.എം നേതാവും ദേവസ്വം ബോര്‍ഡ് പ്രസിഡന്റും എം.എല്‍.എയുമായിരുന്ന പത്മകുമാറിന്റെ അറസ്റ്റോടെ കേരളം അമ്പരന്നു നില്‍ക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. ക്ഷേത്രം കൊള്ളയടിച്ച നേതാക്കള്‍ ഒരോരുത്തരും ജയിലേക്ക് പോകുന്ന ഘോഷയാത്രയാണ് കാണുന്നതെന്നും വി ഡി സതീശന് പറഞ്ഞു.
ശബരിമല സ്വര്‍ണക്കൊള്ള നടന്നത് സിപിഎമ്മിന്റെ അറിവോടെയാണെന്നെന്നും സതീശന് പറഞ്ഞു. കടകംപള്ളി സുരേന്ദ്രനെയാണ് ഇനി ചോദ്യം ചെയ്യേണ്ടതെന്നും മന്ത്രി വാസവനും അറിവുണ്ടെന്നും വി.ഡി സതീശന് പറഞ്ഞു.
ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുഖ്യമന്ത്രി പിണറായി വിജയന് എന്തുകൊണ്ട് മൗനം പാലിക്കുന്നു. സ്വന്തം നേതാക്കള്‍ ജയിലിലേക്ക് പോകുമ്പോള്‍ പാര്‍ട്ടിക്ക് ഒരു കുഴപ്പവുമില്ലെന്ന് പറയാന്‍ എം.വി ഗോവിന്ദന് മാത്രമേ കഴിയൂവെന്നും വി.ഡി സതീശന് പരിഹസിച്ചു. എന്തുകൊണ്ട് ദേവസ്വം ബോര്‍ഡ് പോറ്റിക്കെതിരെ പരാതി നല്‍കിയില്ലെന്നും പോറ്റി കുടുങ്ങിയാല്‍ പലരും കുടുങ്ങും എന്ന് സിപിഎമ്മിന് അറിയാമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Film
‘ഹനുമാനെ വിശ്വസിക്കുന്നില്ല’; രാജമൗലിയുടെ പ്രസ്താവനയില്‍ പരാതി
ഹിന്ദു വികാരങ്ങളെ വൃണപ്പെടുത്തിയതാണെന്നാരോപിച്ച് വാരണസി സെന സംഘടന രാജമൗലിക്കെതിരെ പൊലീസ് പരാതി നല്‍കിയിട്ടുണ്ട്
വാരണസി: ചലച്ചിത്ര സംവിധായകന് എസ്.എസ്. രാജമൗലി നടത്തിയ പ്രസ്താവന വിവാദത്തില്‍. വരാനിരിക്കുന്ന ‘വാരണസി’ എന്ന ചിത്രത്തിന്റെ ടീസര്‍ ലോഞ്ച് ചടങ്ങില്‍’ എനിക്ക് ദൈവമായ ഹനുമാനില്‍ വിശ്വാസമില്ല’ എന്ന രാജമൗലിയുടെ വാക്കുകളാണ് വിവാദത്തിന് ഇടയായത്. ഈ പ്രസ്താവന ഹിന്ദു വികാരങ്ങളെ വൃണപ്പെടുത്തിയതാണെന്നാരോപിച്ച് വാരണസി സെന സംഘടന രാജമൗലിക്കെതിരെ പൊലീസ് പരാതി നല്‍കിയിട്ടുണ്ട്. ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയില്‍ നവംബര്‍ 15ന് നടന്ന ‘ Globe Trotter ‘ എന്നാണ് ഇവന്റ്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്ത വന്‍ വേദിയില്‍ ചിത്രത്തിന്റെ ടീസറും ‘കുംബ’ എന്ന ടൈറ്റിലും പുറത്തിറക്കിയിരുന്നു. സാങ്കേതിക പ്രശ്നങ്ങള്‍ നേരിട്ട സമയത്താണ് രാജമൗലി വിവാദമായി മാറിയ പ്രസ്താവന നടത്തിയതെന്ന് പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. ‘സംവിധായകന് രാജമൗലി ഹിന്ദു മതവികാരങ്ങളെ വൃണപ്പെടുത്തി എന്നാരോപിച്ച് പരാതി ലഭിച്ചിട്ടുണ്ട്. ഇതുവരെ കേസായി രജിസ്റ്റര്‍ ചെയ്തിട്ടില്ല.
സംഭവത്തിന്റെ നിജസ്ഥിതി പരിശോധിച്ചു വരുന്നു’ എന്ന് വാരണസി പൊലീസിന്റെ വക്താവ് അറിയിച്ചു. ചടങ്ങില്‍ പ്രധാന താരങ്ങള്‍ ആയിരുന്ന മഹേഷ് ബാബു, പൃഥ്വിരാജ് സുകുമാരന്‍, പ്രിയങ്ക ചോപ്ര എന്നിവരുടെ സാന്നിധ്യം ഇവന്റിനെ ദേശീയ തലത്തില്‍ തന്നെ ശ്രദ്ധേയമാക്കി. ചിത്രത്തില്‍ പ്രിയങ്ക ചോപ്ര മന്ദാകിനിയായി, പൃഥ്വിരാജ് സുകുമാരന്‍ കുംബയായി പ്രത്യക്ഷപ്പെടും. 2027ലെ സങ്ക്രാന്തി റിലീസിനായി ‘വാരണസി’ ഒരുക്കപ്പെടുന്നുണ്ട്. എന്നാല്‍ ചിത്രത്തെക്കാള്‍ വലിയ ചര്‍ച്ചയാകുന്നത് സംവിധായകന്റെ പ്രസ്താവനയും അതിനുശേഷം ഉയര്‍ന്ന പ്രതിഷേധങ്ങളുമാണ്.
-
world3 days agoയു കെ പ്രവിസികളുടെ കരുത്തും കരുതലും -ബ്രിട്ടൻ കെഎംസിസി
-
News1 day agoഇത്യോപ്യയില്‍ അഗ്നിപര്‍വ്വത സ്ഫോടനം; കണ്ണൂർ-അബൂദബി വിമാനം വഴിതിരിച്ചുവിട്ടു, കൊച്ചിയിൽ നിന്നുള്ള രണ്ടുവിമാനങ്ങൾ റദ്ദാക്കി
-
kerala3 days ago‘ഓരോ ഹിന്ദു സഖാവും ഇത് ഉറക്കെ ചോദിക്കണം’; പാലത്തായി കേസിൽ വർഗീയ പരാമർശം നടത്തിയ സിപിഎം നേതാവിനെ പിന്തുണച്ച് കെ.പി ശശികല
-
kerala2 days agoശബരിമലയില്‍ നിന്ന് ഡ്യൂട്ടി കഴിഞ്ഞ് വാ..; സി.പി.ഒയെ ഭീഷണിപ്പെടുത്തിയ പൊലീസ് അസോ. ജില്ല സെക്രട്ടറിക്ക് സസ്പെന്ഷന്
-
kerala2 days agoവന്നത് ആളൂരിനെ കാണാന്‍, മരിച്ചത് അറിയില്ലായിരുന്നു; കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിനെ വിട്ടയച്ചു
-
Health3 days agoബിഹാറിലെ അമ്മമാരുടെ മുലപ്പാലിൽ യുറേനിയം; ശിശുക്കൾക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് പഠനം
-
kerala2 days agoമോഷണത്തിന് ശ്രമിച്ച പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ക്രൂരമായി മര്‍ദിച്ചു; രണ്ട് പേര് പിടിയില്‍
-
gulf2 days agoസൗദിയില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളി യുവാവ് മരിച്ചു.

