മാഞ്ചസ്റ്റര്‍: പതിമൂന്നാം വയസില്‍ ബാഴ്സലോണയിലെത്തിയ അര്‍ജന്റീനിയന്‍ സൂപ്പര്‍ താരം ലയണല്‍ മെസി മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക് കളം വിടുന്നതായ കാര്യം ഉറപ്പിച്ചു. ലോകോത്തര താരവുമായി മണിക്കൂറുകള്‍ക്കുള്ളില്‍ കരാര്‍ ഒപ്പുവെക്കാന്‍ പോകുന്നതായി തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ മാഞ്ചസ്റ്റര്‍ സിറ്റി കുറിച്ചു.

മാഞ്ചസ്റ്റര്‍ സിറ്റിയില്‍ ഞങ്ങളുടെ പുതിയ ഒപ്പുവക്കല്‍ ഈ ലോകത്തിന് പുറത്തുള്ള ഒരാളുമായാണ് എന്ന മാഞ്ചസ്റ്റര്‍ സിറ്റി ഇ സ്‌പോര്‍ട്‌സിന്റെ ട്വീറ്റാണ് സിറ്റിയുടെ പേജ് പങ്കുവെച്ചത്. രണ്ടു മണി്ക്കുറിനുള്ള കരാര്‍ നടക്കുമെന്നും ഗോട്ട് സാമൈലിയും ട്വീറ്റില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.

ചാമ്പ്യന്‍സ് ലീഗിലെ ദയനീയ തോല്‍വിവരെ മെസി ബാഴ്‌സ വിടുമെന്നത് അചിന്ത്യമായ കാര്യമായിരുന്നു. പക്ഷേ, ഇന്നത് യാഥാര്‍ഥ്യമാണ്. തന്നെ ക്ലബ്ബ് വിടാന്‍, അതും കരാറിലെ ക്ലോസ് പ്രകാരം ഫ്രീ ട്രാന്‍സ്ഫറില്‍ പോകുവാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മെസി ബാഴ്സ മാനേജ്മെന്റിന് കത്തയച്ചിട്ടുണ്ട്. ഇതോടെ ലോകോത്തര താരത്തെ സ്വന്തമാക്കുവാന്‍ യൂറോപ്പിലെ എലൈറ്റ് ക്ലബ്ബുകള്‍ കച്ച കെട്ടി രംഗത്തെത്തുകയുമുണ്ടായി. എന്നാല്‍ മെസി എവിടേക്ക് പോകും എന്നത് വലിയൊരു ചോദ്യമായിരുന്നു.

പരിശീലകന്‍ പെപ് ഗോര്‍ഡിയോളയുമായി അടുത്ത ബന്ധം മെസിയെ മാഞ്ചസ്റ്റര്‍ സിറ്റിയിലെത്തിക്കും എന്ന് തന്നെയാണ് ഫുട്ബോള്‍ ലോകം ശക്തമായി വിശ്വസിക്കുന്നത്. മെസി ലോകതാരമാകുന്നത് പെപ് ഗോര്‍ഡിയോളയുടെ കീഴില്‍ കളിച്ചപ്പോഴായിരുന്നു. കൂടുതല്‍ ട്രോഫികള്‍ ഇവര്‍ ഒരുമിച്ചപ്പോഴായിരുന്നു ബാഴ്സ സ്വന്തമാക്കിയത്. പരസ്പര ബഹുമാനത്തോടെ പെരുമാറുന്നവരാണിവര്‍.

മെസിക്ക് ബാഴ്സ വിടണമെങ്കില്‍ 700 ദശലക്ഷം പൗണ്ടിന്റെ റിലീസ് ക്ലോസ് പാലിക്കണമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, 2017ലെ കരാറില്‍ എപ്പോള്‍ വേണമെങ്കില്‍ ഫ്രീ ട്രാന്‍സ്ഫറില്‍ ക്ലബ്ബ് വിടാനുള്ള ക്ലോസുണ്ട്. റിലീസ് ക്ലോസിന് വാശി പിടിക്കാതെ ഫ്രീ ട്രാന്‍സ്ഫര്‍ ബാഴ്സ അനുവദിച്ചാല്‍ മാഞ്ചസ്റ്റര്‍ സിറ്റി തന്നെയാകും മെസിയുടെ അടുത്ത തട്ടകം. മാഞ്ചസ്റ്റര്‍ സിറ്റി വളരെ കാലമായി ആഗ്രഹിക്കുന്ന ഒന്നാണ് യുവേഫ ചാമ്പ്യന്‍സ് ലീഗ്. പെപ്-മെസി സഖ്യത്തിന് ആ സ്വപ്നം സാക്ഷാത്കരിക്കാന്‍ സാധിക്കുമെന്ന് സിറ്റിയുടെ ഉടമകള്‍ വിശ്വസിക്കുന്നു. മെസിയുടെ സ്ട്രൈക്കിംഗ് പാര്‍ട്ണര്‍ സെര്‍ജിയോ അഗ്യുറോയും സിറ്റിയിലുണ്ട്.