Connect with us

News

മെസി ബാഴ്സയുമായി സഹകരിക്കുമോ? കോമാനൊത്തുള്ള ആദ്യ പരിശീലനത്തിന് ഞായറാഴ്ച ഹാജരാവണം

ക്ലബ് വിട്ടേക്കുമെന്ന തീരുമാനം മെസി ബാഴ്‌സ മാനേജ്മമെന്റിനെ അറിയിച്ചതോടെ ബാഴ്‌സലോണ മാനേജ്‌മെന്റ് അടിയന്തര യോഗം ചേര്‍ന്നതായും റിപ്പോര്‍ട്ടുണ്ട്. ക്ലബിന്റെ തീരുമാനം എന്തായിരിക്കുമെന്നറിയാനുള്ള ആകാംക്ഷയിലാണ് കായിക ലോകം. ചാമ്പ്യന്‍സ് ലീഗില്‍ ബയേണ്‍ മ്യൂണിക്കിനോടേറ്റ ദയനീയ തോല്‍വിവരെ മെസി ബാഴ്സ വിടുമെന്നത് അചിന്ത്യമായ കാര്യമായിരുന്നു.

Published

on

അഭ്യൂഹങ്ങള്‍ക്കും ഉദ്വേഗങ്ങള്‍ക്കും നടുവില്‍ ലോക ഫുട്‌ബോളര്‍ ലയണല്‍ മെസി തിങ്കളാഴ്ച ബാഴ്സലോണ ടീമിനൊപ്പം പരിശീലനത്തില്‍ പങ്കെടുക്കുമെന്ന് റിപ്പോര്‍ട്ട്. ബാഴ്‌സലോണ വിട്ടേക്കുമെന്ന തന്റെ തീരുമാനം ബാഴ്‌സ മാനേജ്മമെന്റിനെ അറിയിച്ച ശേഷവും, നിയമ പ്രശ്‌നം ഒഴുവാക്കാനായാണ് മെസി പരിശീലനത്തിന് ഇറങ്ങുന്നതെന്ന് സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ബാഴ്‌സയുടെ പുതിയ കോച്ച് റൊണാള്‍ഡ് കോമാന്റെ നേതൃത്വത്തിലുള്ള ആദ്യ സെഷന്‍ തിങ്കളാഴ്ചയാണ്.

ക്ലബ് വിട്ടുപോകാന്‍ ആവശ്യപ്പെട്ട മെസി, കരാര്‍ വിഷയത്തില്‍ ക്ലബുമായി നിയമ പ്രശ്‌നങ്ങളുണ്ടാക്കാന്‍ ആഗ്രഹിക്കുന്നതിനാലാണ് പരിശീലനത്തിന് തയാറാവുന്നതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കരാർ കാലാവധി തീരാതെ ക്ലബ് വിടുകയാണെങ്കിൽ 70 കോടി യൂറോ(ഏകദേശം 6147 കോടി രൂപ) ബാർസയ്ക്കു നൽകണമെന്നും കരാറിലുണ്ട്. സാധാരണഗതിയിൽ മെസി അടുത്തതായി പോകുന്ന ക്ലബ് ആണ് ഇതു നൽകേണ്ടി വരിക. നിലവിൽ അടുത്ത ജൂലൈ വരെ മെസ്സിക്ക് ക്ലബുമായി കരാർ ഉണ്ട്. പക്ഷേ സീസൺ അവസാനിച്ചാൽ എപ്പോൾ വേണമെങ്കിലും ടീം വിട്ടുപോകാമെന്ന നിബന്ധന കരാറിലുണ്ടെന്നും ഇതു മെസി ഉപയോഗിക്കുകയാണെന്നും നിരീക്ഷകര് പറയുന്നു. ഈ സീസണില്‍ മെസ്സിക്ക് ക്ലബ് വിടാമെന്ന നിബന്ധനയുള്ള കരാര്‍ ഇക്കഴിഞ്ഞ ജൂണില്‍ അവസാനിച്ചുവെന്നാണ് ചിലര്‍ ചൂണ്ടിക്കാട്ടുന്നത്. അങ്ങനെയെങ്കിലും വലിയ നിയമപ്രശ്‌നത്തിനാണ് ഇത് വഴിവയ്ക്കുക.

കരാര്‍ വിഷയം പരിഹരിക്കുന്നതുവരെ മെസി ബാഴ്‌സയുമായി സഹകരിക്കരിക്കാനാണ് സാധ്യത. പിഴ ഈടാക്കാനോ ശിക്ഷാ നടപടികളിലേക്ക് നീങ്ങാനോ മെസി ആഗ്രഹിക്കുന്നില്ല. അതിനാല്‍ തന്നെ, അടുത്ത ആഴ്ചയിലെ പരിശീലനത്തിന് മുന്നോടിയായി നടക്കുന്ന കൊറോണ വൈറസ് പിസിആര്‍ പരിശോധനകള്‍ക്കായി ഞായറാഴ്ച രാവിലെ മെസിയെത്തുമെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

അതേസമയം, ക്ലബ് വിട്ടേക്കുമെന്ന തീരുമാനം മെസി ബാഴ്‌സ മാനേജ്മമെന്റിനെ അറിയിച്ചതോടെ ബാഴ്‌സലോണ മാനേജ്‌മെന്റ് അടിയന്തര യോഗം ചേര്‍ന്നതായും റിപ്പോര്‍ട്ടുണ്ട്. ക്ലബിന്റെ തീരുമാനം എന്തായിരിക്കുമെന്നറിയാനുള്ള ആകാംക്ഷയിലാണ് കായിക ലോകം. ചാമ്പ്യന്‍സ് ലീഗില്‍ ബയേണ്‍ മ്യൂണിക്കിനോടേറ്റ ദയനീയ തോല്‍വിവരെ മെസി ബാഴ്സ വിടുമെന്നത് അചിന്ത്യമായ കാര്യമായിരുന്നു. പക്ഷേ, ഇന്നത് യാഥാര്‍ഥ്യമായിരിക്കുകയാണ്. തന്നെ ക്ലബ്ബ് വിടാന്‍, അതും കരാറിലെ ക്ലോസ് പ്രകാരം ഫ്രീ ട്രാന്‍സ്ഫറില്‍ പോകുവാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മെസി ബാഴ്‌സ മാനേജ്‌മെന്റിന് കത്തയച്ചിട്ടുണ്ട്. പുതിയ കോച്ച് കോമാനും ക്ലബ് പ്രസിഡന്റ് ബര്‍തേമ്യൂവുമായുള്ള അഭിപ്രായ വ്യത്യാസം ഇതോടെ രൂക്ഷമാകുകയും ചെയ്തു. ഈ രണ്ട് പേര്‍ക്കുമൊപ്പം ഇനി തുടരാനാവില്ലെന്ന കടുത്ത തീരുമാനത്തിലേക്ക് മെസി എത്തിയതായാണ് വിവരം. ഇതോടെ ലോകോത്തര താരത്തെ സ്വന്തമാക്കുവാന്‍ യൂറോപ്പിലെ എലൈറ്റ് ക്ലബ്ബുകള്‍ കച്ച കെട്ടി രംഗത്തെത്തുകയുമുണ്ടായി. എന്നാല്‍ മെസി എവിടേക്ക് പോകും എന്നത് വലിയൊരു ചോദ്യമായിരുന്നു.

പരിശീലകന്‍ പെപ് ഗോര്‍ഡിയോളയുമായി അടുത്ത ബന്ധം മെസിയെ മാഞ്ചസ്റ്റര്‍ സിറ്റിയിലെത്തിക്കും എന്ന് തന്നെയാണ് ഫുട്‌ബോള്‍ ലോകം ശക്തമായി വിശ്വസിക്കുന്നത്. മെസി ലോകതാരമാകുന്നത് പെപ് ഗോര്‍ഡിയോളയുടെ കീഴില്‍ കളിച്ചപ്പോഴായിരുന്നു. കൂടുതല്‍ ട്രോഫികള്‍ ഇവര്‍ ഒരുമിച്ചപ്പോഴായിരുന്നു ബാഴ്‌സ സ്വന്തമാക്കിയത്. പരസ്പര ബഹുമാനത്തോടെ പെരുമാറുന്നവരാണിവര്‍.

മെസിക്ക് ബാഴ്‌സ വിടണമെങ്കില്‍ 700 ദശലക്ഷം പൗണ്ടിന്റെ റിലീസ് ക്ലോസ് പാലിക്കണമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, 2017ലെ കരാറില്‍ എപ്പോള്‍ വേണമെങ്കില്‍ ഫ്രീ ട്രാന്‍സ്ഫറില്‍ ക്ലബ്ബ് വിടാനുള്ള ക്ലോസുണ്ട്. റിലീസ് ക്ലോസിന് വാശി പിടിക്കാതെ ഫ്രീ ട്രാന്‍സ്ഫര്‍ ബാഴ്‌സ അനുവദിച്ചാല്‍ മാഞ്ചസ്റ്റര്‍ സിറ്റി തന്നെയാകും മെസിയുടെ അടുത്ത തട്ടകം. മാഞ്ചസ്റ്റര്‍ സിറ്റി വളരെ കാലമായി ആഗ്രഹിക്കുന്ന ഒന്നാണ് യുവേഫ ചാമ്പ്യന്‍സ് ലീഗ്. പെപ്-മെസി സഖ്യത്തിന് ആ സ്വപ്നം സാക്ഷാത്കരിക്കാന്‍ സാധിക്കുമെന്ന് സിറ്റിയുടെ ഉടമകള്‍ വിശ്വസിക്കുന്നു. മെസിയുടെ സ്‌ട്രൈക്കിംഗ് പാര്‍ട്ണര്‍ സെര്‍ജിയോ അഗ്യുറോയും സിറ്റിയിലുണ്ട്.

 

 

kerala

മോദി-പിണറായി ഭരണത്തിനെതിരെയുള്ള താക്കീതും തിരിച്ചടിയുമാവും ജനവിധിയെന്ന് രമേശ് ചെന്നിത്തല

ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട് ചെന്നിത്തല പറഞ്ഞു

Published

on

തിരുവനന്തപുരം: പതിനെട്ടാം ലോക്‌സഭയിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് ദിവസമായ നാളെ കേരളത്തിലെ വോട്ടര്‍മാര്‍ക്ക് ചരിത്രപരമായ കടമയാണു നിര്‍വഹിക്കാനുള്ളതെന്നു കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട്.

മതേതര ജനാധിപത്യ കക്ഷികളുടെ കൂട്ടായ്മയായ ഇന്ത്യാ സഖ്യം ഈ ദൗത്യം ഏറ്റെടുക്കുമെന്ന ഉറപ്പാണ് ജനങ്ങള്‍ക്കു നല്‍കുന്നത്. അതിനു നേതൃത്വം നല്‍കാന്‍ കോണ്‍ഗ്രസിനു മാത്രമേ കഴിയൂ. ഈ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ് വോട്ടര്‍മാര്‍ വിവേകപൂര്‍വം തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കണമെന്നും ചെന്നിത്തല പറഞ്ഞു.

നരേന്ദ്ര മോദി സര്‍ക്കാര്‍ ഒരിക്കല്‍ കൂടി അധികാരത്തില്‍ വന്നാല്‍ രാജ്യത്തിന്റെ ഭരണഘടന തന്നെ അസാധുവാക്കപ്പെടും. മതാധിഷ്ഠിതമായ പുതിയ ഭരണഘടനാണ് ബി.ജെ.പിയും സംഘപരിവാര സംഘങ്ങളും വിഭാവന ചെയ്യുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന മതവിദ്വേഷ പ്രസംഗങ്ങള്‍ ഗൗരവത്തോടെ കാണണമെന്നും ചെന്നിത്തല ഓര്‍മിപ്പിച്ചു.

കേരളത്തില്‍ വോട്ടെടുപ്പ് അട്ടിമറിക്കാനുള്ള പല നീക്കങ്ങളും നടക്കുന്നുണ്ട്. ജനഹിതം എതിരാവുമെന്ന ആശങ്കയില്‍ ജനങ്ങളെ ഭയപ്പെടുത്തി വോട്ടെടുപ്പില്‍ നിന്ന് മാറ്റി നിര്‍ത്താനുള്ള ശ്രമം നടക്കുന്നു. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് കഴിഞ്ഞ ദിവസം കരുനാഗപ്പള്ളിയില്‍ സി.ആര്‍ മഹേഷ് എം.എല്‍.എ അടക്കമുള്ള യു.ഡി.എഫ് പ്രവര്‍ത്തകരെ ആക്രമിച്ചു പരുക്കേല്പിച്ച നടപടി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ ഭരണ വിരുദ്ധ തരംഗമാണ് കേരളത്തില്‍ അലയടിക്കുന്നത്. അതില്‍ വിറളി പൂണ്ടാണ് ബി.ജെ.പിയും സി.പി.എമ്മും അക്രമം അഴിച്ചു വിടുന്നത്. പക്ഷേ, അതുകൊണ്ടൊന്നും വോട്ടര്‍മാര്‍ പിന്മാറില്ല. റെക്കോഡ് പോളിം?ഗ് ആവും ഇന്ന് കേരളത്തില്‍ നടക്കുക. സമസസ്ത മേഖലകളിലും വന്‍ പരാജയമായ മോദി-പിണറായി ഭരണ കൂടങ്ങള്‍ക്കെതിരേ നല്‍കുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി. സംസ്ഥാനത്തെ 20ല്‍ 20 സീറ്റും യുഡിഎഫ് നേടുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Continue Reading

crime

കുടുംബ കലഹം: ആലപുഴയില്‍ ഭര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി

കുടുംബ വഴക്കിനെ തുടര്‍ന്നാണ് സംഭവ മെന്നാണ് പ്രാഥമിക വിവരം

Published

on

ആലപുഴ: വെണമണി പുന്തലയില്‍ ഭാര്യയെ വെട്ടികൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനെടുക്കി. സുധിലത്തില്‍ ദീപ്തിയാണ് കൊല്ലപ്പെട്ടത്. രാവിലെ ആറേ മുക്കാലോടെയാണ് ദാരുണ്യ സംഭവം. കുടുംബ വഴക്കിനെ തുടര്‍ന്നാണ് സംഭവ മെന്നാണ് പ്രാഥമിക വിവരം.

Continue Reading

kerala

പാലക്കാട് ജില്ലയില്‍ ഇനി ഉഷ്ണതരംഗം; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

പാലക്കാട് കുത്തനൂരില്‍ കഴിഞ്ഞ ദിവസമായിരുന്നു സൂര്യാതാപമേറ്റ് ഒരാള്‍ മരിച്ചത്

Published

on

സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തില്‍ പാലക്കാട് ജില്ലയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്.ജില്ലയിലെ പലയിടങ്ങളിലും 26 വെരെ ഉഷ്ണതരംഗ സാധ്യതയുണ്ടെന്നും കേന്ദ്രകാലവസ്ഥ വകുപ്പ് അറിയിച്ചു.
ജില്ലയിലെ മറ്റു പ്രദേശങ്ങളില്‍ മറ്റന്നാള്‍ വരെ 41 ഡിഗ്രി സെല്‍ഷ്യസ് താപനില ഉയര്‍ന്നേക്കാം എന്നും വ്യക്തമാക്കി.

പാലക്കാട് കുത്തനൂരില്‍ കഴിഞ്ഞ ദിവസമായിരുന്നു സൂര്യാതാപമേറ്റ് ഒരാള്‍ മരിച്ചത്. ഇതിനു പിന്നാലെയിണ് കാലവസ്ഥവകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

Continue Reading

Trending