Connect with us

More

മെഡിക്കല്‍ കോളജ് കോഴ: മലക്കം മറിഞ്ഞ് കുമ്മനം

Published

on

 

തിരുവനന്തപുരം: ബി.ജെ.പിയെ നാണക്കേടിന്റെ പടുകുഴിയിലേക്ക് തള്ളിയിട്ട മെഡിക്കല്‍ കോളജ് കോഴയുമായി ബന്ധപ്പെട്ടു പുറത്തു വന്ന അന്വേഷണ റിപ്പോര്‍ട്ടില്‍ മലക്കം മറിഞ്ഞു പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജേശേഖരന്‍. മെഡിക്കല്‍ കോളജ് കോഴയുമായി ബന്ധപ്പെട്ട് പാര്‍ട്ടിയുടെ അന്വേഷണ റിപ്പോര്‍ട്ട് കണ്ടിട്ടില്ലെന്ന് കുമ്മനം വിജിലന്‍സിനു മൊഴി നല്‍കി. ഇപ്പോള്‍ പ്രചരിക്കുന്ന റിപ്പോര്‍ട്ടിന്റെ പകര്‍പ്പിനെ പറ്റി തനിക്ക് യാതൊരു ബോധ്യവുമില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ എസ്.പി കെ. ജയകുമാര്‍ മുന്‍പാകെ കുമ്മനം മൊഴി നല്‍കി.
വര്‍ക്കല എസ്.ആര്‍ കോളജ് ഉടമ ആര്‍. ഷാജിയില്‍ നിന്നു കൂടുതല്‍ മെഡിക്കല്‍ സീറ്റുകള്‍ അനുവദിച്ചു നല്‍കുന്നതിനായി ബി.ജെ.പി സഹകരണ സെല്‍ സംസ്ഥാന കണ്‍വീനര്‍ ആര്‍.എസ് വിനോദ് കോടികള്‍ കോഴ വാങ്ങിയെന്ന ആരോപണം അന്വേഷിക്കുന്ന വിജിലന്‍സ് സംഘത്തിന് മുമ്പാകെയാണ് കുമ്മനത്തിന്റെ ഒളിച്ചുകളി. നേരത്തെ ആരോപണം അന്വേഷിക്കാന്‍ സമിതിയെ തീരുമാനിച്ചത് താനാണെന്നു കുമ്മനം വ്യക്തമാക്കിയിരുന്നു.
സമിതി അന്വേഷണ റിപ്പോര്‍ട്ട് തന്റെ ഓഫിസ് സെക്രട്ടറിക്കാണു നല്‍കിയതെന്നും അതു താന്‍ കണ്ടിട്ടില്ലെന്നുമാണ് കുമ്മനത്തിന്റെ നിലപാട്. തനിക്കു ലഭിച്ച പരാതിയില്‍ വ്യക്തിപരമായി നടത്തിയ അന്വേഷണത്തിന്റെ പശ്ചാത്തലത്തിലാണു വിനോദിനെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയത്. പണം വാങ്ങിയ ആളും നല്‍കിയ ആളും തമ്മിലുണ്ടായ അഭിപ്രായ വ്യത്യാസത്തിന്റെ പ്രശ്‌നമാണിത്. ഇതില്‍ പാര്‍ട്ടിക്ക് യാതൊരു പങ്കുമില്ല.
വി.വി രാജേഷിനെതിരായ നടപടി പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളെ തുടര്‍ന്നാണ്. പാര്‍ട്ടി റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്കു ചോര്‍ത്തിയെന്ന് ആരോപണത്തിലല്ല നടപടി. എം.ടി രമേശിനെക്കുറിച്ച് ആരും പരാതി പറഞ്ഞിട്ടില്ല. പരാതി കിട്ടിയാല്‍ അതേപ്പറ്റി അന്വേഷിക്കുമെന്നും കുമ്മനം പിന്നീട് മാധ്യമങ്ങളോടു വ്യക്തമാക്കി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ചെന്നൈയില്‍ പബ്ബിന്റെ മേല്‍ക്കൂര തകര്‍ന്ന് വീണ് 3 പേര്‍ മരിച്ചു

ഇന്നലെ
രാത്രി 8 മണിയോടെയാണ് അപകടമുണ്ടായത്

Published

on

ചെന്നൈ ആള്‍വാര്‍പേട്ടില്‍ പബ്ബിന്റെ മേല്‍ക്കൂര ഇടിഞ്ഞ് മൂന്നുപേര്‍ മരിച്ചു. പബ്ബ് ജീവനക്കാരായ മണിപ്പൂര്‍ സ്വദേശികള്‍ മാക്‌സ്, ലാലി എന്നിവരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മരണപ്പെട്ട മൂന്നാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്നലെ
രാത്രി 8 മണിയോടെയാണ് അപകടമുണ്ടായത്. ആള്‍വാര്‍പേട്ടിലെ ഷെക്‌മെറ്റ് പബ്ബിന്റെ മേല്‍ക്കൂരയാണ് ഇടിഞ്ഞുവീണത്.

അപകടത്തിന്റെ കാരണമെന്തെന്ന് ഇപ്പോഴും വ്യക്തമായിട്ടില്ല. പബ്ബിനുള്ളില്‍ ആരും തന്നെ കുടുങ്ങിക്കിടപ്പില്ലെന്ന് രക്ഷാ പ്രവര്‍ത്തകരും ഫയര്‍ ഫോഴ്‌സും അറിയിച്ചു. ഐപിഎല്‍ നടക്കുന്നതിനാലും ഇന്ന് അവധി ദിവസമായതിനാലും ധാരാളം ആളുകള്‍ പബ്ബിലുണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇതിനിടെയാണ് മേല്‍ക്കൂര പൂര്‍ണമായും തകര്‍ന്ന് താഴേക്ക് വീണത്.

Continue Reading

kerala

അനു കൊലപാതകം: പ്രതിയുടെ ഭാര്യയും പിടിയിൽ, അനുവിൻ്റെ സ്വർണം വിറ്റ പണം കൈവശം വച്ചതും ചിലവഴിച്ചതും റവീന

ഇന്നലെയാണ് കൊണ്ടോട്ടിയിലെ വീട്ടിലെത്തി റൗഫീനയെ പൊലീസ് അറസ്റ്റ് ചെയ്തത്

Published

on

കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയില്‍ അനുവിനെ തോട്ടില്‍ മുക്കിക്കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. പ്രതി മുജീബ് റഹ്മാന്റെ ഭാര്യ റൗഫീനയാണ് അറസ്റ്റിലായത്. തെളിവു നശിപ്പിക്കാന്‍ ശ്രമിച്ചതിനാണ് അറസ്റ്റ്.

1,43,000 രൂപയും ഇവരുടെ കൈയിൽ നിന്ന് കണ്ടെടുത്തു. അറുപതോളം കേസുകളിൽ പ്രതിയാണ് അനുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ മുജീബ് റഹ്മാൻ. പിടികൂടാൻ ശ്രമിക്കവെ മുജീബിൻ്റെ ആക്രമണത്തിൽ ഒരു പൊലീസുകാരന് കൈയ്ക്ക് പരിക്കേറ്റിരുന്നു. പ്രതിയുടെ വീട്ടിൽ നിന്ന് മാരകായുധങ്ങളും പൊലീസ് കണ്ടെടുത്തിരുന്നു.

സ്വര്‍ണാഭരണങ്ങള്‍ വിറ്റ പണം ചീട്ടു കളിച്ച് നശിപ്പിച്ചു എന്നാണ് മുജീബ് ആദ്യം പറഞ്ഞത്. പിന്നീട് കൂടുതല്‍ ചോദ്യം ചെയ്തതോടെയാണ് പണം റൗഫീനയെ ഏല്‍പ്പിച്ചതായി വെളിപ്പെടുത്തിയത്. പൊലീസ് എത്തുമെന്ന് അറിഞ്ഞതോടെ, പണം കൂട്ടുകാരിയെ ഏല്‍പ്പിച്ചു. ഇന്നലെയാണ് കൊണ്ടോട്ടിയിലെ വീട്ടിലെത്തി റൗഫീനയെ പൊലീസ് അറസ്റ്റ് ചെയ്തത്.

Continue Reading

kerala

മഅ്ദനിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു

ജീവൻ നിലനിർത്തുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ്

Published

on

പിഡിപി സംസ്ഥാന അധ്യക്ഷൻ അബ്ദുൽ നാസര്‍ മഅദനിയുടെ ആരോഗ്യനിലയിൽ പുരോഗതി ഇല്ല. അതീവ ഗുരുതരാവസ്ഥയിൽ കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നു. ജീവൻ നിലനിർത്തുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ്.

വിദഗ്ധ ഡോക്ടർമാരുടെ സംഘം മഅ്ദനിയെ പരിശോധിച്ച് വരികയാണ്. കഴിഞ്ഞ മാസമാണ് മഅ്ദനിയെ വൃക്ക സംബന്ധമായ അസുഖം മൂലം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച പുലർച്ച കടുത്ത ശ്വാസതടസം നേരിട്ടതോടെയാണ് വെന്‍റിലേറ്ററിലേക്ക് മാറ്റിയത്.

ഡയാലിസിസ് തുടരുന്നുണ്ട്. കരള്‍ രോഗത്തിന്റെ ബാധിതനായ മഅദനി ഒരു മാസത്തിലേറെയായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ജാമ്യവ്യവസ്ഥയില്‍ സുപ്രീംകോടതി ഇളവ് അനുവദിച്ചതിനെത്തുടര്‍ന്ന് മഅദനി കഴിഞ്ഞ വര്‍ഷം ജൂലൈ 20 നാണ് കേരളത്തിലേക്ക് എത്തിയത്.

Continue Reading

Trending