മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിനെച്ചൊല്ലി ഉയര്‍ന്ന ആരോപണങ്ങളെ തള്ളി എം.എല്‍.എയും മുസ്‌ലിം ലീഗ് നേതാവുമായ പി.ബി അബ്ദുല്‍റസാഖ്. ഇക്കാര്യത്തില്‍ നടക്കുന്ന പ്രചാരണങ്ങള്‍ തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കേസില്‍ കോടതിവിധി വരട്ടേയെന്നും മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് എം.എല്‍.എ സ്ഥാനം രാജിവെക്കുമെന്നുമുള്ള വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസില്‍ ബി.ജെ.പിയുടേത് ഗീബല്‍സിയന്‍ തന്ത്രമാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി പ്രതികരിച്ചു. മഞ്ചേശ്വരത്ത് കള്ളവോട്ട് നടന്നെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയതായി പ്രചരിപ്പിക്കുന്നത് ഇതിന്റെ ഭാഗമായാണ്. കേസിനെക്കുറിച്ചോ മറ്റു നടപടികളെക്കുറിച്ചോ മുസ്‌ലിം ലീഗ് ചര്‍ച്ച ചെയ്തിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.
പി.ബി.അബ്ദുല്‍ റസാഖിന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യവുമായി ബി.ജെ.പി നേതാവ് കെ.സുരേന്ദ്രനാണ് ഹര്‍ജി നല്‍കിയത്. ഹര്‍ജി കോടതിയുടെ പരിഗണനയിലാണ്.
Be the first to write a comment.