Video Stories
റദ്ദുച്ച നിങ്ങള്‍ കാണുന്നില്ലേ, നമ്മുടെ കുട്ടികള്‍ ആ കോളേജിന്റെ ഭരണം പിടിച്ചെടുത്തിരിക്കുന്നു

കാസര്‍കോട്: കാസര്‍കോട് എല്‍.ബി.എസ് എഞ്ചിനീയറിങ് കോളേജ് യൂണിയന്‍ യു.ഡി.എസ്.എഫ് പിടിച്ചെടുത്ത സന്തോഷവേളയില്‍ പി.ബി. അബ്ദുറസാഖ് എം.എല്‍.എയെ കുറിച്ചുള്ള മുന്‍ എം.എസ്.എഫ് നേതാവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. ഒരു കാലത്ത് എം.എസ്.എഫ് പ്രവര്‍ത്തകര്‍ക്ക് പി.ബി അബ്ദുറസാഖ് നല്‍കിയ മാനസികവും സാമ്പത്തികവുമായ പിന്തുണയാണ് ഇന്നത്തെ വലിയ വിജയത്തിന് കാരണമെന്ന് കരീം കുനിയ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു…..
പോസ്റ്റിന്റെ പൂര്‍ണരൂപം:
#റദ്ദുച്ച,
നിങ്ങൾ കാണുന്നില്ലേ….
ഒരു പതിറ്റാണ്ട് മുൻപാണ്.
ഞാൻ msf കാസറഗോഡ് ജില്ലാ പ്രസിഡന്റ്. കാസറഗോഡ് LBS എഞ്ചിനീയറിംഗ് കോളേജിൽ sfi ആക്രമത്തിൽ പരിക്കേറ്റ msf -ksu പ്രവർത്തകരെ കാസറഗോഡ് കെയർ വെൽ ഹോസ്പിറ്റലിൽ എത്തിച്ചു കൊണ്ടിരിക്കുന്നു. പലരും രക്തം വാർന്ന് അവശ നിലയിലാണ്. പലരുടെയും കയ്യൊടിഞ്ഞിരിക്കുന്നു. മറ്റു ചിലരുടെ കാലൊടിഞ്ഞിരിക്കുന്നു. ചിലരുടെ കയ്യും കാലും ഒടിഞ്ഞിരിക്കുന്നു.
ഏറ്റവും ഗുരുതരമായ പരിക്കുപറ്റി LBS യൂണിറ്റ് നേതാവ് താജുദ്ധീൻ കുണിയ അബോധാവസ്ഥയിൽ കിടക്കുന്നു. മംഗലാപുരത്തേക്ക് മാറ്റണോ എന്ന ആലോചന. ഞങ്ങൾ ksu -msf ഭാരവാഹികൾ അന്നേരം രാത്രി കാസറഗോഡ് ടൗണിൽ പോലീസിന്റെ നിഷ്ക്രിയത്വത്തിനെതിരെ പ്രതിഷേധ പ്രകടനം നടത്തുന്നു. പോലീസ് അനുമതി ഇല്ലെന്ന കാരണം പറഞ്ഞ് താലൂക്ക് ഓഫീസിന്റെ മുന്നിലിട്ട് പോലീസ് ഞങ്ങളെ തല്ലിച്ചതക്കുന്നു.
പോലീസ് ജീപ്പിലിട്ടും മർദ്ദനം. പ്രശ്നം രൂക്ഷമാകും എന്ന് വന്നതോടെ ഞങ്ങളെ സ്റ്റേഷനിൽ നിന്ന് ജാമ്യത്തിൽ വിട്ടു. തിരിച്ചു ഹോസ്പിറ്റലിൽ എത്തുമ്പോഴേക്കും ഞാനുൾപ്പെടെ msf ksu ജില്ലാ ഭാരവാഹികളിൽ പലർക്കും നേരാംവണ്ണം നടക്കാൻ പോലും കഴിയുന്നില്ല. അത്രയ്ക്ക് ക്രൂരമായിരുന്നു കാക്കി അണിഞ്ഞ പഴയ കുട്ടിസഖാക്കളായ പോലീസ്കാരുടെ മർദ്ദനം.
ഹോസ്പിറ്റലിൽ എത്തി. പിറ്റേ ദിവസം കാസറഗോഡ് താലൂക്കിൽ udf ഹർത്താൽ. മുഖ്യമന്തി vs അച്യുതാനന്ദന്റെ കാസറഗോഡ് ജില്ലയിലെ പരിപാടികൾ മാറ്റി വെച്ചു. ലീഗ് കോൺഗ്രസ് നേതാക്കൾ ഹോസ്പിറ്റലിൽ എത്തിക്കൊണ്ടിരിക്കുന്നു. കുഞ്ഞാലികുട്ടി സാഹിബ് പോലും എത്തി. ഇടയിൽ വെള്ള പാന്റും വെള്ള ഷർട്ടും ധരിച്ചു ഒരാൾ കൂടി വന്നു. മർദ്ദനമേറ്റ msf ksu പ്രവർത്തകരുടെ മുഖത്തു നോക്കാൻ പോലും കഴിയാതെ ഹോസ്പിറ്റലിന്റെ പുറത്തെ മതിലിൽ ഇരിക്കുന്ന ഞങ്ങൾക്കിടയിലേക്ക് ആ മനുഷ്യൻ വന്നു.
എനിക്കിപ്പഴും ഓർമയുണ്ട്.
ഇരുട്ടിൽ വന്ന ആ മനുഷ്യൻ ആദ്യം ചോദിച്ചത്
” കുണിയ ഓടുത്തോ ” എന്നാണ്.
ഇരുട്ടിൽ നിന്ന് എഴുനേറ്റ് അരികിലേക്ക് മുടന്തി മുടന്തി പോയ എന്നെ ചേർത്തു പിടിച്ചു.
“ബേജാറാക്കണ്ട. ഞങ്ങോ ഉണ്ട്. ആശുത്രിലെ പണി കഴിഞ്ഞിട്ട് പൊരക്ക് ബാ. ഞമ്മക്ക് ഒരു തീരുമാനം ഉണ്ടാക്കാം. ഇങ്ങനെ ആയെങ്കിൽ ഞമ്മളെ പുള്ളര്ക്ക് പഠിക്കണ്ടേ ” അപ്പഴും എന്നെ ചേർത്തു പിടിച്ചിരുന്നു. ആ ചേർത്തു പിടിക്കലിൽ കരുതലും ആശ്വാസവും ധൈര്യവും വന്നു ചേരുന്നത് ഞാൻ അറിഞ്ഞു. ആ ഒരു വാക്ക്.. ആ ചേർത്തു പിടിക്കൽ… അത് മതിയായിരുന്നു ഞങ്ങൾക്ക് ഉയർത്തെഴുനേൽക്കാൻ. ഒന്ന് പൊട്ടിക്കരഞ്ഞു സങ്കടങ്ങൾ തീർക്കാൻ… അത്ര മാത്രം മതിയായിരുന്നു.
അയാൾ തുടർന്നു
” പുള്ളോ എന്തെങ്കിലും തുന്നിനാ? നീ ബദരിയക്ക് കൊണ്ടൊയിറ്റ് തുന്നാൻ മേങ്ങികൊടുക്ക്. ” അദ്ദേഹത്തിന്റെ കാറിനടുത്തേക്ക് എന്നെ കൂട്ടികൊണ്ടു പോയി. കാറിൽ നിന്നും നൂറു രൂപയുടെ ഒരു കെട്ട് നോട്ട് എന്റെ കയ്യിൽ തന്നിട്ട് പറഞ്ഞു,
” താൽക്കാലത്തെ ആവശ്യം നോക്ക്. പുള്ളേറേ ഒരു വണ്ടി വിളിച്ചു അവരവരുടെ പൊരക്ക് കൊണ്ടാക്കണം. മരുന്ന് വാങ്ങാനുള്ളവർക്ക് മരുന്ന് വാങ്ങി കൊടുക്കണം. പൈസ വേണമെങ്കിൽ എന്നെ വിളിക്കണം ” എന്നിട്ട് കാറിൽ കയറി പോകുമ്പോൾ ഒരിക്കൽ കൂടി പറഞ്ഞു ” രാവിലെ പൊരക്ക് വാ. ബേജാറാക്കണ്ട. ഞമ്മക്ക് വേണ്ടത് ചെയ്യാം “,…
** ** ** ** ** ** ** **
കേസും കോടതിയും ഒളിവ് ജീവിതവും കൊണ്ട് പഠനം പോലും മുടങ്ങുന്ന അവസ്ഥ.
msf പ്രവർത്തകർക്ക് പലർക്കും ഒരു മാസം കൊണ്ട് മൂന്നും നാലും കേസുകൾ.
എല്ലാം ജാമ്യമില്ലാ വകുപ്പുകൾ.
msf ജില്ലാ കമ്മിറ്റിയും സാമ്പത്തികമായി ഏറ്റവും പ്രയാസം അനുഭവിക്കുന്ന ഘട്ടം. അതിനിടയ്ക്കാണ് നിരന്തരം LBS ൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ.
അതിനിടയിൽ ചെക്കളം ടൗണിൽ മുസ്ലിം ലീഗ് സമ്മേളനം. ഇന്നത്തെ MLA pk ബഷീർ സാഹിബ് നെ ഉത്തര കേരളത്തിലെ സാധാരണ ലീഗ് പ്രവർത്തകർ കേട്ട് തുടങ്ങിയ കാലം.
ബഷീർ സാഹിബ് ആ പരിപാടിയിൽ പ്രസംഗിക്കുന്നു. ഞാനും msf അന്നത്തെ ജില്ലാ ജനറൽ സെക്രട്ടറി Najeeb MA, ജില്ലാ ഭാരവാഹികളെ ഫോണിൽ ബന്ധപ്പെട്ട് അടിയന്തിരമായി ചെർക്കളയിൽ എത്താൻ പറഞ്ഞു. Lbs msf നേതാക്കളും എത്തി. അടിയന്തിര ആവശ്യങ്ങൾ നിറവേറ്റാൻ LBS കോളേജ് msf ന് ഫണ്ട് സ്വരൂപിക്കാൻ തീരുമാനിച്ചു. അപ്പോൾ തന്നെ 4 ബക്കറ്റും വാങ്ങി പിരിവ് തുടങ്ങി. പിരിവ് അവസാനിപ്പിച്ചു സമ്മേളനത്തിലെ പ്രവർത്തകർക്ക് പിന്നിൽ നിന്ന് പണം എണ്ണി തിട്ടപ്പെടുത്തവേ സ്റ്റേജിൽ നിന്നിറങ്ങി അയാൾ നേരെ ഞങ്ങളുടെ അടുത്തേക്ക് വന്നു.
“കുണിയേ, ഉസാറാക്കീന്. പൈസ എത്ര കിട്ടി?” എന്നിട്ട് അദ്ദേഹത്തിന്റെ കീശയിൽ നിന്നും ഉണ്ടായ നോട്ടുകൾ എല്ലാം പെറുക്കി എടുത്തു. ഏകദേശം 4000 രൂപയോളം ഉണ്ടായിരുന്നെന്നാണ് എന്റെ ഓർമ.
” ഇന്നാ.. ഇത് ആ ബക്കറ്റിൽ ഇട്. പൈസ തേഞ്ഞില്ലെങ്കിൽ ചോദിക്കണം ”
ഞങ്ങളുടെ ദേഹത്ത് തട്ടി.
” ഉസാറാക്കണം. ബിട്ടു കൊടുത്തർണ്ട ” അത്രയും പറഞ്ഞു ആ നേതാവ് കാറിൽ കയറിപ്പോയി..
ഈ ധൈര്യത്തിന്റ, ആശ്വസിപ്പിക്കലിന്റെ, സാമ്പത്തിക സഹായത്തിന്റെ, കാരുണ്യത്തിന്റെ, ചേർത്തു പിടിക്കലിന്റെ പേരായിരുന്നു #റദ്ദുച്ച, എന്ന PB അബ്ദുൽ റസാഖ് MLA. (അന്ന് mla അല്ല. ജില്ലാ മുസ്ലിം ലീഗന്റെ ഒരു സഹ ഭാരവാഹി മാത്രം )
LBS എഞ്ചിനീയറിംഗ് കോളേജിൽ msf ജയിക്കുന്ന ദിവസം സ്വപ്നം കണ്ടൊരു മനുഷ്യൻ.
#റദ്ദുച്ച,
നിങ്ങൾ കാണുന്നില്ലേ,
നമ്മുടെ കുട്ടികൾ ആ കോളേജിന്റെ ഭരണം പിടിച്ചെടുത്തിരിക്കുന്നു.
രണ്ട് പതിറ്റാണ്ട് കാലം നീണ്ട ചെറുത്തു നിൽപ്പിനൊടുവിൽ നമ്മുടെ കുട്ടികൾ ആ കോളേജിന്റെ ചരിത്രം മാറ്റിയെഴുതിയിരിക്കുന്നു. നിങ്ങളും ഞാനുമൊക്കെ ഒരുപാട് സ്വപ്നം കണ്ട ആ ദിവസം…
വെറുതെ ആഗ്രഹിച്ചു പോയി,
നിങ്ങൾ ഉണ്ടായിരുന്നെങ്കിൽ…
Video Stories
അസമിലെ കുടിയൊഴിപ്പിക്കല്‍; അധികൃതർ നടത്തിയ നിയമ വിരുദ്ധ പ്രവര്‍ത്തനം; സമദാനി
ന്യൂനപക്ഷ വേട്ടക്കെതിരെ പാര്‍ലമെന്റില്‍ സമദാനിയുടെ ശക്തമായ ഇടപെടല്‍

Video Stories
ട്രെയിന്‍ അട്ടിമറി ശ്രമം; പാലക്കാട് ഒറ്റപ്പാലത്ത് റെയില്‍പാളത്തില്‍ ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തി
ഒറ്റപ്പാലം ലക്കിടി റെയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയില്‍ പാളത്തിലെ അഞ്ചിടങ്ങളിലായാണ് ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തിയത്.

പാലക്കാട് ഒറ്റപ്പാലത്ത് റെയില്‍പാളത്തില്‍ ഇരുമ്പ് ക്ലിപ്പുകള്‍ നിരത്തി ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം. ഒറ്റപ്പാലം ലക്കിടി റെയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയില്‍ പാളത്തിലെ അഞ്ചിടങ്ങളിലായാണ് ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തിയത്.
മായന്നൂര്‍ മേല്‍പ്പാലത്തിന് സമീപമാണ് ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തിയത്. ആര്‍പിഎഫും കേരള പൊലീസും സ്ഥലത്ത് പരിശോധന നടത്തി.
kerala
ആലപ്പുഴയില്‍ സ്‌കൂള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു; ഉപയോഗശൂന്യമായ കെട്ടിടമാണ് പൊളിഞ്ഞതെന്ന് പ്രധാനാധ്യാപകന്‍
അവധി ദിവസമായതിനാല്‍ വന്‍ അപകടം ഒഴിവായി.

ആലപ്പുഴ കാര്‍ത്തികപ്പള്ളിയില്‍ ശക്തമായ മഴയില്‍ കാഞ്ഞിരപ്പള്ളി യു.പി സ്‌കൂളിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു. അവധി ദിവസമായതിനാല്‍ വന്‍ അപകടം ഒഴിവായി. 50 വര്‍ഷത്തോളം പഴക്കമുള്ള കെട്ടിടമാണ് തകര്‍ന്നു വീണത്.
അതേസമയം കെട്ടിടത്തിന് ഒരു വര്‍ഷമായി ഫിറ്റ്‌നസ് ഇല്ലെന്നാണ് ലഭിക്കുന്ന വിവരം. ഉപയോഗ ശൂന്യമായ കെട്ടിടത്തിന്റെ മേല്‍ക്കൂരയാണ് തകര്‍ന്നു വീണതെന്ന് പ്രധാനാധ്യാപകന്‍ ബിജു പറഞ്ഞു. എന്നാല്‍ മൂന്ന് ദിവസം മുമ്പ് വരെ ഇവിടെ ക്ലാസ് നടന്നിരുന്നതായി വിദ്യാര്‍ഥികള്‍ പറയുന്നു.
നിലവില്‍ 14 മുറി കെട്ടിടം കിഫ്ബി അനുവദിച്ചിട്ടുണ്ടെന്നും അടുത്തയാഴ്ച കുട്ടികളെ മാറ്റാന്‍ സാധിക്കുമെന്നാണ് അധികൃതരില്‍ നിന്നും ലഭിക്കുന്ന വിവരമെന്നും പ്രധാനാധ്യാപകന്‍ പറഞ്ഞു.
-
india3 days ago
തിരിച്ചുകയറി രൂപ മൂല്യം; 9 പൈസയുടെ നേട്ടം
-
News3 days ago
ഗസ്സയില്‍ പട്ടിണി രൂക്ഷം; ഇസ്രാഈല്‍ ആക്രമണത്തില്‍ 63 പേര് കൊല്ലപ്പെട്ടു
-
india2 days ago
വനിതാ ചെസ് ലോകകപ്പ് ഫൈനലില്‍ കൊനേരു ഹംപിയെ പരാജയപ്പെടുത്തി ദിവ്യ ദേശ്മുഖ്
-
india3 days ago
സംഘപരിവാറിന് ഇരട്ടത്താപ്പ്, ഇവിടെ കന്യാമറിയത്തിന് സ്വര്‍ണം ചാര്‍ത്തും വടക്കേ ഇന്ത്യയില്‍ ആ രൂപങ്ങള്‍ തകര്‍ക്കും: ഗീവര്‍ഗീസ് മാര്‍ കൂറിലോസ്
-
kerala2 days ago
മുണ്ടക്കൈ-ചൂരല്‍മല ദുരന്തം; ഓര്‍മകള്‍ക്ക് ഒരു വര്‍ഷം; എങ്ങുമെത്താതെ പുനരധിവാസം
-
kerala2 days ago
കൂടത്തായി കൊലപാതകം: ജോളിയുടെ ആദ്യ ഭര്‍ത്താവിന്റെ മരണം സയനൈഡ് ഉള്ളില്‍ച്ചെന്നെന്ന് ഫൊറന്‍സിക് സര്ജന്
-
india2 days ago
ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത നടപടി അന്യായം: ഡോ.എം.പി അബ്ദുസമദ് സമദാനി എം.പി
-
kerala3 days ago
എംആര്‍ അജിത് കുമാറിനെ പൊലീസില്‍ നിന്ന് മാറ്റി; എക്സൈസ് കമ്മീഷണറായി പുതിയ നിയമനം