മകളുടെ സ്‌കൂളിലെ ആദ്യദിനത്തെക്കുറിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട പൃഥ്വിരാജിനെ ട്രോളി ആരാധകര്‍. സ്‌കൂള്‍ പ്രവേശനത്തെക്കുറിച്ച് ഫേസ്ബുക്കിലിട്ട പോസ്റ്റിലും കടുകട്ടി ഇംഗ്ലീഷാണ് താരം ഉപയോഗിച്ചതെന്നാണ് ആരാധകരുടെ വിഷമം. വാക്കുകളുടെ അര്‍ത്ഥം തേടി ഡിക്ഷണറികളില്‍ തപ്പിയെന്നാണ് ഒരാളുടെ കമന്റ്. ഇംഗ്ലീഷ് പഠിച്ച് അച്ഛനെ മലര്‍ത്തിയടിക്കണമെന്നും ഞങ്ങള്‍ മലയാളികള്‍ വിചാരിച്ചിട്ട് നടക്കാത്തത് കൊണ്ടാണ് വാവേ എന്നും മറ്റൊരു കമന്റുണ്ട്. ചിലര്‍ പോസ്റ്റിന്റെ അര്‍ത്ഥം തന്നെ ടൈപ്പ് ചെയ്തുകൊടുത്തിട്ടുണ്ട്. തന്റെ മകളുടെ സ്‌കൂളിലെ ആദ്യദിനമാണ് ഇന്ന്. മനസ്സില്‍ വിഷമം ഉണ്ടെങ്കിലും അതൊന്നും പുറത്തുകാണിക്കാതെയിരിക്കുകയാണ് താന്‍. എത്ര പെട്ടെന്നാണ് കാലം കഴിഞ്ഞുപോകുന്നത്- ഇതാണ് പോസ്റ്റിന്റെ അര്‍ത്ഥം. എന്തായാലും എക്കാലത്തും താരത്തിന്റെ ഇംഗ്ലീഷ് പോസ്റ്റുകള്‍ വലിയ രീതിയില്‍ ട്രോള്‍ ചെയ്യപ്പെടാറുണ്ട്. അതിന് ഇത്തവണയും കുറവുണ്ടായിരുന്നില്ല.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം: