കോട്ടയം: മുസ്ലിംകള്‍ക്കെതിരെ അതിരൂക്ഷമായ വിദ്വേഷ പരാമര്‍ശം നടത്തി ജനപക്ഷം പാര്‍ട്ടി നേതാവ് പി.സി ജോര്‍ജ് എം.എല്‍.എ. കൃസ്ത്യാനികളെ ബോംബിട്ടു കൊന്ന ആളുകളെ പിന്തുണക്കുന്ന തെണ്ടിപ്പരിശകളാണ് മുസ്ലിംകളെന്ന് പി.സി ജോര്‍ജ് പറഞ്ഞു. പി.സി ജോര്‍ജിന്റെ നിലവിലെ രാഷ്ട്രീയ നിലപാടില്‍ എതിര്‍പ്പ് അറിയിച്ച് വിളിച്ച വ്യക്തിയോടാണ് അദ്ദേഹം ഹീനമായ ഭാഷയില്‍ സംസാരിച്ചത്. കൃസ്ത്യാനികളെ കൊന്നവരാണ് മുസ്ലിംകളെന്നും തീവ്രവാദികളാണ് അവരെന്നും അദ്ദേഹം ആക്ഷേപിച്ചു.

സംഭവത്തിന്റെ ഓഡിയോ പുറത്തായതോടെ പി.സി ജോര്‍ജിനെതിരെ വലിയ വിമര്‍ശനം ഉയരുകയാണ്. പി.സി ജോര്‍ജ് മാപ്പു പറയണം എന്നാവശ്യപ്പെട്ട് മുസ്ലിംലീഗ് രംഗത്തുവന്നു. മുമ്പ് ഈഴവ സമുദായത്തിനെതിരെയും പി.സി ജോര്‍ജ് വിദ്വേഷ പരാമര്‍ശം നടത്തിയിരുന്നു. അന്ന് സംസ്ഥാന ദേശീയ വനിതാ കമ്മീഷന്‍ രംഗത്തു വന്നിരുന്നെങ്കിലും കാര്യക്ഷമമായ നടപടികളുണ്ടായില്ല.