Video Stories
ജനവിധിയില്‍ മായം അനുവദിക്കരുത്
നിര്‍ണായകമായ ആ ജനവിധി പുറത്തുവരുന്ന ദിനം ഇന്നാണ്. രാവിലെ എട്ടിന് വോട്ടെണ്ണല്‍ പ്രക്രിയക്ക് തുടക്കമാകുകയും വൈകീട്ടോടെ ഫലം പ്രഖ്യാപിക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷ. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തിന്റെ പൊതുതെരഞ്ഞെടുപ്പിന് ഞായറാഴ്ച തിരശ്ശീല വീണതുമുതല്‍ എല്ലാ കണ്ണുകളും നീളുന്നത് 90 കോടി ജനത എങ്ങനെ ചിന്തിച്ചുവെന്നതിലേക്കാണ്. ഏഴു പതിറ്റാണ്ടത്തെ ഇന്ത്യന്‍തെരഞ്ഞെടുപ്പു ചരിത്രം പരിശോധിക്കുമ്പോള്‍ ഏപ്രില്‍ 11 മുതല്‍ മെയ് 19 വരെ ഏഴു ഘട്ടമായി നടന്ന പതിനേഴാമത് ലോക്സഭാതെരഞ്ഞെടുപ്പ് അറുവഷളന്‍ രാഷ്ട്രീയപ്രചാരണത്തിനാണ് സാക്ഷ്യംവഹിച്ചതെന്ന് പറയാതെവയ്യ. പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും ആളുകളും തന്നെയാണ് ഇതിന് ഒന്നാം നമ്പര്‍ ഉത്തരവാദികളെന്ന് ഏത് വ്യക്തിക്കും കണ്ണടച്ച് പറയാന്‍ കഴിയും. അതേസമയം മറ്റൊരു കാലത്തുമില്ലാത്ത രീതിയില്‍ തെരഞ്ഞെടുപ്പുഫലം അട്ടിമറിക്കപ്പെടുമോ എന്ന വലിയ ആശങ്കകള്‍ എങ്ങും ഉയര്‍ന്നിരിക്കുന്നു. ഇതിന് ഉത്തരവാദിത്തം ഏല്ക്കേണ്ടത് ഭരണഘടനാസ്ഥാപനമായ തെരഞ്ഞെടുപ്പു കമ്മീഷനാണ്. കഴിഞ്ഞ ഒന്നര മാസത്തെ കമ്മീഷന്റെ നടപടികളിലും തീരുമാനങ്ങളിലുമെല്ലാം നിഴലിക്കുന്നത് പച്ചയായ ഭരണകക്ഷി പക്ഷപാതമാണെന്നത് രാജ്യത്തിന്റെ ഭാവിയെതന്നെ അപായ ഭീഷണിയിലാഴ്ത്തുകയാണ്.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനുശേഷവും മുമ്പും ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളെക്കുറിച്ച് വ്യാപകമായ പരാതികളാണ് രാജ്യത്തെമ്പാടും ഉയര്‍ന്നുവന്നത്. ചെയ്ത വോട്ടുകള്‍ വോട്ടര്‍ ഉദ്ദേശിച്ച ചിഹ്നത്തിലല്ല രേഖപ്പെടുത്തപ്പെട്ടതെന്ന ആരോപണം ഏറെക്കാലമായി പലയിടത്തുനിന്നും ഉയര്‍ന്നതാണ്. ഇതിനു പരിഹാരമായി പഴയ രീതിയില്‍ കടലാസ് ബാലറ്റുകള്‍ തിരിച്ചുകൊണ്ടുവരണമെന്ന് പ്രതിപക്ഷത്തെ മിക്ക കക്ഷികളും ആവശ്യമുന്നയിച്ചതുമാണ്. എന്നാല്‍ ഇതിനെ പൂര്‍ണമായി തിരസ്കരിച്ച തെരഞ്ഞെടുപ്പ് കമ്മീഷന് ഇതാ രേഖപ്പെടുത്തിയ വോട്ട് രേഖപ്പെടുത്തുന്ന വിവിപാറ്റ് യന്ത്രങ്ങളുടെ കാര്യത്തിലും ഇപ്പോള്‍ പഴയ മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് പ്രതിപക്ഷ ആവശ്യം തിരസ്കരിച്ചിരിക്കുന്നു.
വോട്ടിംഗ് യന്ത്രത്തില്‍ രേഖപ്പെടുത്തുന്ന അതേ വോട്ടുകളാണ് വിവിപാറ്റ് യന്ത്രത്തിലേതെന്നതിനെക്കുറിച്ച് പലവിധ ആശങ്കകളാണ് ഉയര്‍ന്നുവന്നിട്ടുള്ളത്. അതുകൊണ്ടാണ് തെരഞ്ഞെടുപ്പിന്റെ തുടക്കത്തില്‍തന്നെ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷ കക്ഷികള്‍ കമ്മീഷനെ സമീപിച്ച് വിവിപാറ്റ് യന്ത്രങ്ങള്‍ 50 ശതമാനം എണ്ണണമെന്ന നിര്‍ദേശം മുന്നോട്ടുവെച്ചത്. ഇത് അംഗീകരിക്കാന്‍ പക്ഷേ കമ്മീഷന് കൂട്ടാക്കിയില്ല. സുപ്രീംകോടതിയും വിഷയം കമ്മീഷന്റെ വിവേചനത്തിന് വിടുകയാണ് ചെയ്തത്. എന്നാല്‍ കമ്മീഷന് സമ്മതിച്ചതുപ്രകാരം ലോക്സഭാമണ്ഡലത്തിലെ ഓരോ നിയമസഭാമണ്ഡലത്തിലെയും ഓരോ ബൂത്തിലെയും ഒരു വിവിപാറ്റ് യന്ത്രം വീതം എണ്ണണം. എന്നാല്‍ ഇതിന്മേലും കമ്മീഷന് ഇരട്ടത്താപ്പ് തുടരുകയാണ്. കഴിഞ്ഞദിവസം കമ്മീഷന് അംഗങ്ങളെ സന്ദര്‍ശിച്ച 22 പ്രതിപക്ഷ കക്ഷികളുടെ നേതാക്കള്‍ ആവശ്യപ്പെട്ടതനുസരിച്ച് വിഷയം പരിശോധിക്കാമെന്നാണ് കമ്മീഷന് വ്യക്തമാക്കിയതെങ്കിലും ഇന്നലെ ചേര്‍ന്ന കമ്മീഷന് യോഗം വോട്ടിംഗ് യന്ത്രങ്ങള്‍ എണ്ണിക്കഴിഞ്ഞതിനുശേഷമേ വിവിപാറ്റ് യന്ത്രങ്ങളിലെ വോട്ടുകള്‍ പരിശോധിക്കൂ എന്ന് പ്രഖ്യാപിച്ചിരിക്കുന്നു. ഇതിന് കമ്മീഷന് പറയുന്ന കാരണം വിചിത്രമാണ്. വിവിപാറ്റുകള്‍ ആദ്യം എണ്ണിയാല്‍ മൂന്നുദിവസം കഴിഞ്ഞു മാത്രമേ ഫലം പ്രഖ്യാപിക്കാനാകൂ എന്ന വാദമാണ് അവര്‍ മുന്നോട്ടുവെച്ചിരിക്കുന്നത്. എത്ര മണിക്കൂറാണ് ഫലം വൈകുന്നത് എന്നതിനേക്കാള്‍ ഫലത്തിന്റെ കൃത്യത ഉറപ്പുവരുത്താനുള്ള ഭരണഘടനാബാധ്യതയാണ് തങ്ങളുടെമേല്‍ അര്‍പ്പിക്കപ്പെട്ടിരിക്കുന്നതെന്ന ബോധ്യം എന്തുകൊണ്ട് തെരഞ്ഞെടുപ്പ് കമ്മീഷനില്ലാതെ പോയി? ഇതിനെയാണ് കഴിഞ്ഞ ഏതാനും മാസങ്ങളായി പ്രതിപക്ഷ കക്ഷികള്‍ കമ്മീഷനെതിരെ ഉന്നയിക്കുന്ന ആരോപണങ്ങളുമായി കൂട്ടിവായിക്കേണ്ടത്. അവിടെ കാണുന്നത് പ്രധാനമന്ത്രി മോദിയുടെയും ബി.ജെ.പിയുടെയും താളത്തിനൊത്ത് തുള്ളുന്ന ഒരു നാറിയ സംവിധാനത്തെയാണ്. ഇതാണോ ഇന്ത്യ പോലുള്ള അതിവിപുലവും വൈവിധ്യപൂര്‍ണവുമായ ഒരു ജനാധിപത്യരാജ്യത്തിലെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍നിന്ന് രാജ്യവും ലോകവും പ്രതീക്ഷിക്കേണ്ടത്. തീര്‍ച്ചയായും അല്ലതന്നെ. കുനിയാന്‍ പറയുമ്പോള്‍ മുട്ടിലിഴയുന്ന കമ്മീഷനെയാണ് അംഗം അശോക് ലവാസയുടെ വിയോജനങ്ങളിലൂടെ കാണാനാകുന്നത്. മോദിയുടെ ഇച്ഛക്ക് തുള്ളുന്ന സംവിധാനമാകരുത് കമ്മീഷനെന്ന് സൂചിപ്പിക്കുകയാണ് മുന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വൈ.എസ് ഖുറേശിയെ പോലുള്ളവര്‍.
വോട്ടിംഗ് യന്ത്രങ്ങള്‍ പരസ്യമായി കടത്തിക്കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ ഇതിനോടകം സമൂഹ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടതിനെയും പ്രതിപക്ഷം ചോദ്യം ചെയ്തെങ്കിലും അതിനെയും വില കുറഞ്ഞ ആരോപണമായാണ് കമ്മീഷന് കണ്ടത്. ബീഹാര്‍, യു.പി, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലെ ഉപയോഗിക്കാത്ത വോട്ടിംഗ് യന്ത്രങ്ങളാണ് കഴിഞ്ഞ രണ്ടു ദിവസമായി വ്യാപകമായി കടത്തിക്കൊണ്ടുപോകുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുള്ളത്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലൊന്നുമുണ്ടാകാത്ത രീതിയിലുള്ള ഈ ഏര്‍പ്പാട് എന്തിനാണെന്ന് കമ്മീഷന് വ്യക്തമാക്കിയിട്ടില്ല. ഉപയോഗിക്കാത്ത വോട്ടിംഗ് യന്ത്രങ്ങളും ഉപയോഗിച്ചവയെപോലെ അത്രതന്നെ സുരക്ഷയുള്ള സംവിധാനത്തിലാണ് സൂക്ഷിക്കേണ്ടതെന്നതാണ് ചട്ടമെന്ന് വൈ.എസ് ഖുറേഷി പറയുന്നു. മുന്‍ രാഷ്ട്രപതി പ്രണബ്മുഖര്‍ജി പോലും പരസ്യമായി പ്രതികരിക്കാന്‍ സന്നദ്ധമായത് കാര്യത്തിന്റെ ഗൗരവം വ്യക്തമാക്കുന്നതാണ്. ജനവിധി അട്ടിമറിക്കാന്‍ സര്‍വവിധ ഉപായങ്ങളും പ്രയോഗിക്കാന്‍ മോദിയെപോലുള്ള വ്യക്തിത്വങ്ങള്‍ തയ്യാറായേക്കുമെന്ന് ഇത:പര്യന്തമുള്ള ബി.ജെ.പിയുടെയും ആര്.എസ്.എസ്സിന്റെയും രീതികള്‍തന്നെ ധാരാളം. ഇനിയുള്ള ഓരോനിമിഷവും രാജ്യത്തിന്റെ ജനാധിപത്യത്തെ സംബന്ധിച്ച് അത്യമൂല്യമാണ്. പ്രതിപക്ഷ സ്ഥാനാര്‍ത്ഥികളുടെയും പ്രതിപക്ഷ കൗണ്ടിംഗ്ഏജന്റുമാരുടെയും സാന്നിധ്യം തടസ്സപ്പെടുത്താനും ജനവിധി ഏതുവിധേനയും തങ്ങള്‍ക്കനുകൂലമായി രേഖപ്പെടുത്തപ്പെടാനും ഉദ്യോഗസ്ഥര്‍ക്കുമേല്‍ സമ്മര്‍ദം ചെലുത്താനുള്ള ഭരണകക്ഷിക്കാരുടെ സാധ്യത തള്ളിക്കളഞ്ഞുകൂടാ. ഭരണമുന്നണിക്ക് അനുകൂലമായ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നിരിക്കെ വിശേഷിച്ചും. നിതാന്തജാഗ്രത മാത്രമാണ് ഇതിനുള്ള പോംവഴി. അല്ലെങ്കില്‍ ഇന്ന് പുറത്തുവരുന്നത് അട്ടിമറിക്കപ്പെട്ട ജനവിധി മാത്രമല്ല, പതിറ്റാണ്ടുകള്‍ക്കുമുമ്പ് ആധുനിക ലോകം തള്ളിപ്പറഞ്ഞ ഹിറ്റ്ലറിയന്‍ നാസിസം തന്നെയായിരിക്കും.
kerala
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ നേരിയ ഇടിവ്
ഒരു പവന് സ്വര്‍ണത്തിന് ഇന്ന് 80 രൂപയാണ് കുറഞ്ഞിരിക്കുന്നത്.
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്. ഒരു പവന് സ്വര്‍ണത്തിന് ഇന്ന് 80 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഗ്രാമിന് 10 രൂപയും കുറഞ്ഞു. ഇതോടെ സംസ്ഥാനത്ത് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 11935 രൂപയായി. ഒരു പവന് സ്വര്‍ണത്തിന് ഇന്ന് 95480 രൂപയും നല്‍കേണ്ടതായി വരും.
ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.
kerala
പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കും സംഘത്തിനും നേരെ ആക്രമണം; ഒരാള്‍ക്ക് ഗുരുതര പരിക്ക്
പിന്നില്‍ ബിജെപിയെന്ന് കോണ്‍ഗ്രസ്
പാലക്കാട്: പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കും സംഘത്തിനും നേരെ ആക്രമണം. പാലക്കാട് കല്ലേക്കാടാണ് സംഭവം. പാലക്കാട് ഡിസിസി സെക്രട്ടറി നന്ദബാലന്റെ വീട്ടിലേക്ക് അതിക്രമിച്ചുകയറിയാണ് ഒരു സംഘം ആക്രമണം നടത്തിയത്. പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കും സംഘത്തിനും നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ ഒരാളുടെ കണ്ണിന് ഗുരുതര പരിക്കേറ്റു. ആക്രമണത്തിന് പിന്നില്‍ ബിജെപി ആണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
സംഭവത്തില്‍ അഞ്ച് ബിജെപി പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കല്ലേക്കാട് സ്വദേശികളായ അഞ്ച് ബിജെപി പ്രവര്‍ത്തകരെയാണ് പാലക്കാട് ടൗണ്‍ നോര്‍ത്ത് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്ന് പുലര്‍ച്ചെ 12 മണിയോടെയാണ് ബിജെപി പ്രവര്‍ത്തകര്‍ ബ്ലോക്ക് പഞ്ചായത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി, ഡിസിസി സെക്രട്ടറി, കെഎസ്യു പ്രവര്‍ത്തകര്‍ എന്നിവരെ ആക്രമിച്ചത്.
തദ്ദേശ തെരഞ്ഞെടുപ്പില്‍ രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്നതിനിടെയാണ് ആക്രമണം. ഇന്ന് തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്.
kerala
തദ്ദേശ തിരഞ്ഞെടുപ്പ്; കോട്ടയം ജില്ലയില്‍ ഇതുവരെ 65.5 % പോളിങ് രേഖപ്പെടുത്തി
തദ്ദേശ തെരഞ്ഞെടുപ്പ് കോട്ടയം ജില്ലയില്‍ ഇതുവരെ 1074967 പേര് വോട്ട് രേഖപ്പെടുത്തി. ആകെ 16,41,176 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്.
തദ്ദേശ തെരഞ്ഞെടുപ്പ് കോട്ടയം ജില്ലയില്‍ ഇതുവരെ 1074967 പേര് വോട്ട് രേഖപ്പെടുത്തി. ആകെ 16,41,176 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്.
വോട്ട് ചെയ്ത സ്ത്രീകള്‍:545970(63.76%; ആകെ : 856321 )
വോട്ട് ചെയ്ത പുരുഷന്മാര് 528994:( 67.4% ; 784842)
വോട്ട് ചെയ്ത ട്രാന്‍സ്ജെന്‍ഡേഴ്സ് : 3( 23.08% ; ആകെ :13)
നഗരസഭ
ചങ്ങനാശേരി: 63.54%
കോട്ടയം:63.53%
വൈക്കം: 69.62%
പാലാ :63.05%
ഏറ്റുമാനൂര്‍: 65.22%
ഈരാറ്റുപേട്ട: 80.04%
ബ്ലോക്ക് പഞ്ചായത്തുകള്‍
ഏറ്റുമാനൂര്‍:66.23%
ഉഴവൂര്‍ :63.06%
ളാലം :63.26%
ഈരാറ്റുപേട്ട :66.34%
പാമ്പാടി : 66.26%
മാടപ്പള്ളി :62.36%
വാഴൂര്‍ :65.78%
കാഞ്ഞിരപ്പള്ളി: 64.68%
പള്ളം:64.76 %
വൈക്കം: 72.6%
കടുത്തുരുത്തി: 66.7%
-
kerala1 day agoമതസഹോദര്യത്തിന്റെ പേരില്‍ ക്ഷേത്ര നടയിലുള്ള ബാങ്ക് വിളി തടയണം, അടുത്ത വര്‍ഷം മുതല്‍ പച്ചപ്പള്ളിയും പാടില്ല -കെ.പി.ശശികല
-
india1 day agoബിഹാറില്‍ നിയമന ഉത്തരവ് കൈമാറുന്നതിനിടെ വനിത ഡോക്ടറുടെ നിഖാബ് വലിച്ചുമാറ്റി നിതീഷ് കുമാര്‍
-
india1 day agoമെസ്സിയുടെ ഇന്ത്യാ പര്യടനത്തിന് കൊടിയിറക്കം; മോദിയുമായുള്ള കൂടിക്കാഴ്ച നടന്നില്ല
-
kerala15 hours ago14 ജില്ലകളിലും തദ്ദേശ അംഗങ്ങളുമായി മുവായിരവും കടന്ന് മുസ്ലിം ലീഗ്
-
kerala1 day agoകുതിച്ചുയര്‍ന്ന് സ്വര്‍ണവില; ഒരുലക്ഷമാകാന്‍ വെറും 720 രൂപ മാത്രം
-
kerala1 day agoഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രം ഞങ്ങളുടെ വർത്തമാനകാലത്തിന്റെ കണ്ണാടിയാണ്: പലസ്തീൻ അംബാസഡർ
-
india1 day agoതൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റുന്നത് ഗാന്ധിജിയോടുള്ള വെറുപ്പ് കാരണം: എംകെ സ്റ്റാലിന്
-
india2 days ago‘മനുസ്മൃതിയും ആർഎസ്എസ് ആശയങ്ങളും രാജ്യത്തെ നശിപ്പിക്കും’; വോട്ട് മോഷ്ടാക്കളെ പുറത്താക്കണമെന്ന് മല്ലികാർജുൻ ഖാർഗെ
