Connect with us

Video Stories

പീലി വിടര്‍ത്തുന്നത് ബ്രഹ്മചാരി മയില്‍

Published

on

 

ഗൂഗിള്‍ ഞെട്ടിപ്പോയി, എന്താണപ്പാ ഇന്ത്യക്കാരെല്ലാരും കൂടി മയിലിന്റെ ലൈംഗിക ജീവിതം തപ്പുന്നത്? രാജസ്ഥാനിലെ ബഹുമാനപ്പെട്ട ഹൈക്കോടതിയില്‍ ദീര്‍ഘകാലം ജഡ്ജിയായിരുന്ന മഹേഷ് ചന്ദ്ര ശര്‍മ ചരിത്ര വിധി പ്രസ്താവത്തിന് ശേഷം മാധ്യമങ്ങളെ കണ്ടു വെളിപ്പെടുത്തിയിരിക്കുന്നു, മയിലുകള്‍ ഇണ ചേരുന്നില്ല. പെണ്‍മയില്‍ മുട്ടയിടുന്നത് ആണ്‍ മയിലിന്റെ കണ്ണീര്‍ കുടിച്ചിട്ടാണ്. 140 പേജുള്ള പശു മാഹാത്മ്യം ഇന്ത്യന്‍ ജുഡീഷ്യറിയുടെ സുപ്രധാന തസ്തികയിലിരുന്നു വിധിയായി തന്നെ പുറപ്പെടുവിച്ച ശേഷം തന്റെ ആത്മാവില്‍ നിന്ന് വെളിപാടുകള്‍ അറിയിക്കവെയാണ് ശാസ്ത്ര വിഷയത്തില്‍ ബിരുദം നേടിയ മഹേഷ് ചന്ദ്ര ശര്‍മ മയിലിനെ പറ്റിയുള്ള വിജ്ഞാനം പുറത്തുവിട്ടത്. ആയിരക്കണക്കിന് പക്ഷി നിരീക്ഷകര്‍ മുതല്‍ സാമാന്യ വിവരക്കാര്‍ വരെ ആശ്ചര്യത്തോടെ ഗൂഗിള്‍ ചെയ്തു നോക്കുകയായിരുന്നു. സാമൂഹ്യ മാധ്യമങ്ങള്‍ നല്‍കുന്ന സ്വാതന്ത്ര്യമുപയോഗിച്ച് നാട്ടുകാര്‍ വിരമിച്ച ജഡ്ജിക്ക് ട്രോളിങിലൂടെ പൊങ്കാലയിടുക തന്നെ ചെയ്തു. മയില്‍ ഇണ ചേരുന്നതിന്റെ പൂര്‍ണവിവരണവും വീഡിയോയും ഇതോടൊപ്പം എത്തിക്കുകയും ചെയ്തു.
ജനാധിപത്യവും മതേതരത്വവും സോഷ്യലിസവുമെല്ലാം രാജ്യത്തിന്റെ അടിസ്ഥാന തത്വങ്ങളായി എഴുതിവെച്ച ഭരണഘടനയുടെ തണലിലാണ് ആത്മാവിന്റെ വിളിക്കാരനായ ഇദ്ദേഹം 2007 മുതല്‍ ഹൈക്കോടതി ജസ്റ്റീസ് ആയിരുന്നത്. ഇദ്ദേഹം എന്തെല്ലാം വിധികളില്‍ ജസ്റ്റീസ് കാണിച്ചിരുന്നുവെന്ന് പരിശോധിക്കേണ്ടതാണ്. ദലിതനായ ഹൈക്കോടതി ജഡ്ജ് കര്‍ണനെ ചികിത്സിക്കാന്‍ ആളെ തെരഞ്ഞുനടക്കുന്ന സുപ്രീംകോടതി ജഡ്ജുമാര്‍ മഹേഷ്ചന്ദ്രശര്‍മയുടെ മൃഗപക്ഷി പുരാണങ്ങള്‍ കേള്‍ക്കണമെന്നില്ല.
മതേതരത്വത്തെ അപഹസിച്ചുകൊണ്ടാണ് മഹേഷ് ചന്ദ്ര ശര്‍മ തന്റെ അവസാന വിധി പുറപ്പെടുവിച്ചത്. പശുവിനെ ദേശീയ മൃഗമാക്കണമെന്ന് അദ്ദേഹം സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. പശു പ്രകൃതിയെ ശുദ്ധീകരിക്കുന്ന സര്‍ജനാണത്രെ. ഓക്‌സിജന്‍ ശ്വസിക്കുന്ന പശു പുറത്തുവിടുന്നതും ഓക്‌സിജനാണ്. ചാണകത്തിന്റെയും ഗോ മൂത്രത്തിന്റെയും എല്ലുകളുടെയും ഉപയോഗങ്ങള്‍ വിവരിക്കുന്ന ശര്‍മ പശുവിനെ കൊല്ലുന്നവര്‍ക്ക് ജീവപര്യന്തം തടവ് നിര്‍ദേശിക്കുന്നു. ഉത്തരാഖണ്ഡ് ഹൈക്കോടതി ഗംഗക്കും യമുനക്കും വ്യക്തിപദവി നല്‍കിയ പോലെ പശുവിന് നിയമപരമായ അസ്തിത്വം നല്‍കണമെന്നാണ് ശിപാര്‍ശ. നാലു വേദങ്ങളും രാമായണവും മഹാഭാരതവും ഉദ്ധരിച്ചാണ് പശുവിന്റെ മഹത്വം ശരിവെക്കുന്നത്. തന്റെ വിധി രാജസ്ഥാന് മാത്രം ബാധകമാണെങ്കിലും മറ്റു സംസ്ഥാനങ്ങളും ഈ വഴിക്കു നീങ്ങണമെന്ന് അദ്ദേഹം ഉപദേശിക്കുക മാത്രമല്ല, വിധി നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ഹൈക്കോടതി സെക്രട്ടറിക്ക് ആജ്ഞ നല്‍കുകയും ചെയ്തിരിക്കുന്നു. ജയ്പൂരിലെ സര്‍ക്കാര്‍ ഗോശാലയില്‍ ഏതാനും പശുക്കള്‍ നിര്‍വാണം പ്രാപിച്ചതുമായി ബന്ധപ്പെട്ട കേസിലെ വിധിയില്‍ ജഡ്ജ് ഗോമൂത്രത്തിന്റെ 11 ഗുണങ്ങള്‍ വിവരിച്ചത് അന്നേ ശ്രദ്ധ നേടിയിരുന്നു.
ദേശീയ പക്ഷിയാകാന്‍ യോഗ്യത വിവരിക്കവെയാണ് മയിലിനെ ബ്രഹ്മചാരിയാക്കിയത്. ശ്രീ കൃഷ്ണന്‍ മയില്‍പീലി ചൂടാന്‍ കാരണം ഈ ബ്രഹ്മചാരിത്വമാണ് കാരണമെന്ന് കൂട്ടിച്ചേര്‍ക്കുമ്പോള്‍ ശര്‍മയുടെ പുരാണ വിജ്ഞാനം അതിശയിപ്പിക്കുന്നു. കണ്ണീരിന്റെ സന്താനോത്പാദന ശേഷി കണ്ടെത്തിയ ഇദ്ദേഹം മലയാളത്തിലെ ഏതാനും പാട്ടുകള്‍ക്കെങ്കിലും പുതിയ മാനം നിര്‍ദേശിക്കുന്നു. ഇന്നുമെന്റെ കണ്ണുനീരില്‍ എന്നോര്‍മ പുഞ്ചിരിച്ചു, കണ്ണീര്‍പൂവിന്റെ കവിളില്‍ തലോടി, കണ്ണുനീര്‍ തുള്ളിയെ സ്ത്രീയോടുപമിച്ച കാവ്യഭാവനേ തുടങ്ങിയ ഗാനങ്ങളിലെ കണ്ണീരിലെ കവിയുടെ ക്രാന്ത ദര്‍ശിത്വത്തിന് മുമ്പില്‍ നമിച്ചുപോകും.
ദൗസ ഗവണ്‍മെന്റ് കോളജില്‍ നിന്ന് ശാസ്ത്രത്തില്‍ ബിരുദം നേടിയ ശേഷം ജയ്പൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് നിയമ ബിരുദവും തൊഴില്‍ നിയമത്തില്‍ ഡിപ്ലോമയും നേടിയ ശര്‍മ 1979 മുതല്‍ അഭിഭാഷകനാണ്. 1955 ജൂണ്‍ ഒന്നിനായിരുന്നു ജനനം. ബ്രഹ്മചാരിത്വത്തെ കൊണ്ടാടുമ്പോഴും അദ്ദേഹം വിവാഹം കഴിക്കാതിരുന്നിട്ടില്ല. 2004 മുതല്‍ 2007 വരെ കേന്ദ്ര സര്‍ക്കാറിന്റെ അഭിഭാഷക പാനലില്‍ അംഗമായിരുന്നു. രാജസ്ഥാന്‍ സര്‍ക്കാറിന്റെ അഡീഷനല്‍ അഡ്വക്കറ്റ് ജനറലായി സേവനം ചെയ്തു. ശര്‍മയുടെ പ്രത്യേക വൈദഗ്ധ്യം ഭരണഘടനയിലാണത്രെ. അഭിഭാഷകനായിരിക്കെ മഹാരാജ സ്വാമി മാന്‍സിങ് ട്രസ്റ്റ്, ശ്രീ ഷീല മാതാജി ട്രസ്റ്റ് എന്നിവയുടെ കേസുകളായിരുന്നു കൂടുതല്‍ ഏറ്റെടുത്തിരുന്നത്. ഹിന്ദുസ്ഥാന്‍ ടൈംസിന്റെയും രാജസ്ഥാന്‍ പത്രികയുടെയും കേസുകളിലും ഹാജരായിരുന്നു. ജവഹര്‍ലാല്‍ നെഹ്‌റുവിനെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായ നരേന്ദ്രമോദിക്കെതിരെ ഒരു കേസ് രാജസ്ഥാന്‍ ഹൈക്കോടതി പരിഗണിച്ചപ്പോള്‍ മഹേഷ് ശര്‍മയായിരുന്നു ജഡ്ജിങ് സീറ്റിലുണ്ടായിരുന്നത്. രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജ സിന്ധ്യ പ്രതിയായ ഒരു കേസും വന്നു. ഗവണ്‍മെന്റിന്റെ നൂറ് ഏക്കര്‍ ഭൂമി സ്വകാര്യ കമ്പനിക്ക് 99 വര്‍ഷത്തേക്ക് പാട്ടത്തിന് കൊടുത്തതിലെ അഴിമതിയായിരുന്നു കേസിന്നാധാരം. ഹൈക്കോടതിയിലെ മൂന്ന് ജഡ്ജുമാരും പ്രതിയായ കേസ് വന്നപ്പോഴും വിധി പ്രസ്താവിക്കേണ്ട ഇരിപ്പിടത്തില്‍ മഹേശ് ശര്‍മ. പാട്ടത്തിന് കൊടുത്ത ഉത്തരവില്‍ മുഖ്യമന്ത്രി തുല്യം ചാര്‍ത്തിയില്ലെന്ന പഴുത് കണ്ടുപിടിക്കാന്‍ തന്റെ വേദ പാണ്ഡിത്യമൊന്നും അദ്ദേഹത്തിന് ചെലവിടേണ്ടി വന്നിട്ടുണ്ടാവില്ല.
മഹേഷ് ചന്ദ്ര ശര്‍മയുടെ വിധി പ്രസ്താവത്തിന് ശേഷം ഗൂഗിളില്‍ പീക്കോക്ക് എന്ന് പരതിയാല്‍ ആദ്യം എത്തുക അതിന്റെ ഇണചേരലിനെ പറ്റിയുള്ള വിവരണത്തിലാണെന്നത് അദ്ദേഹത്തിന്റെ ശിരസ്സില്‍ യശസ്സിന്റെ ഒരു പീലി തന്നെ വിടര്‍ത്താതിരിക്കില്ല.

crime

നവകേരള യാത്ര; പ്രതിഷേധം ചിത്രീകരിച്ച മാധ്യമപ്രവര്‍ത്തകര്‍ക്ക് ഡിവൈഎഫ്‌ഐ മര്‍ദനം

ദി ഫോര്‍ത്ത് ടിവി കൊച്ചി റിപ്പോര്‍ട്ടര്‍ വിഷ്ണു പ്രകാശിനെയും ക്യാമറ മാന്‍ മാഹിന്‍ ജാഫറിനെയുമാണ് ക്രൂരമായി മര്‍ദിച്ചത്.

Published

on

എറണാകുളത്ത് നവകേരള യാത്രയ്‌ക്കെതിരെയുള്ള പ്രതിഷേധങ്ങള്‍ ചിത്രീകരിച്ച മാധ്യമപ്രവര്‍ത്തകരെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതായി പരാതി. ദി ഫോര്‍ത്ത് ടിവി കൊച്ചി റിപ്പോര്‍ട്ടര്‍ വിഷ്ണു പ്രകാശിനെയും ക്യാമറ മാന്‍ മാഹിന്‍ ജാഫറിനെയുമാണ് ക്രൂരമായി മര്‍ദിച്ചത്.

ബൈക്കില്‍ പോയ ചെറുപ്പക്കാരനെ തടഞ്ഞു നിര്‍ത്തി ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചത് ഷൂട്ട് ചെയ്തതിനായിരുന്നു ആക്രമണം. മാധ്യമപ്രവര്‍ത്തകരുടെ ക്യാമറയും മൊബൈലും പിടിച്ചു വാങ്ങാന്‍ ശ്രമിച്ചു .

ഇത് നല്‍കാതെ വന്നതോടെ വളഞ്ഞിട്ട് തല്ലുകയായിരുന്നു. തലയ്ക്കും നെഞ്ചിലും പുറത്തും തുടര്‍ച്ചയായി ഇടിച്ചു. ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്താല്‍ കൊന്നുകളയുമെന്ന് ഭീഷണത്തിപ്പെടുത്തിയെന്നും മര്‍ദ്ദനമേറ്റവര്‍ പറയുന്നു.

പൊലീസ് നോക്കി നില്‍ക്കുമ്പോഴാണ് ഡി.വൈ.എഫ്ഐ. പ്രവര്‍ത്തകര്‍ മാധ്യമപ്രവര്‍ത്തകരെ മര്‍ദ്ദിച്ചത്. ആലുവ പറവൂര്‍ കവലയില്‍ വെച്ചാണ് സംഭവം ഉണ്ടായത്.

 

 

Continue Reading

kerala

നവകേരള സദസ്സ്: ബസ് എത്തിക്കാന്‍ സര്‍ക്കാര്‍ അതിഥി മന്ദിരത്തിന്റെ മതില്‍ പൊളിച്ചുനീക്കി

വൈക്കം കായലോരത്തെ സര്‍ക്കാര്‍ അതിഥി മന്ദിരത്തിന്റെ തെക്കുഭാഗത്തെ മതിലിന്റെ ഏതാനും മീറ്ററാണ് ബസിനു സുഗമമായി കടന്നുപോകാവുന്ന വിധത്തില്‍ നീക്കിയത്.

Published

on

വൈക്കത്ത് നവകേരള സദസിന്റെ വേദിയിലേക്ക് മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ബസ് എത്തിക്കാനായി സര്‍ക്കാര്‍ അതിഥിമന്ദിരത്തിന്റെ മതില്‍ പൊളിച്ചുനീക്കി. വൈക്കം കായലോരത്തെ സര്‍ക്കാര്‍ അതിഥി മന്ദിരത്തിന്റെ തെക്കുഭാഗത്തെ മതിലിന്റെ ഏതാനും മീറ്ററാണ് ബസിനു സുഗമമായി കടന്നുപോകാവുന്ന വിധത്തില്‍ നീക്കിയത്.

വ്യാഴാഴ്ച ഉച്ചയോടെയാണ് ജെ.സി.ബി. ഉപയോഗിച്ച് മതില്‍ പൊളിച്ചുനീക്കാനാരംഭിച്ചത്. മതിലിലോടു ചേര്‍ന്നുള്ള വൃക്ഷത്തിന്റെ ശിഖരവും പൊളിച്ചു നീക്കി. നിലവില്‍ സര്‍ക്കാര്‍ അതിഥി മന്ദിരത്തിന്റെ മുന്നിലൂടെ കായലോര ബീച്ചിലേയ്ക്കുള്ള വഴിയില്‍ കെ.ടി.ഡി.സിയുടെ മോട്ടലിനു മുന്നിലെ ഭാഗത്തുകൂടി ബസ് കടന്നുപോകാത്തതു മൂലമാണ് സര്‍ക്കാര്‍ അതിഥി മന്ദിരത്തിന്റെ മതില്‍ പൊളിക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ തീരുമാനിച്ചത്.

പിന്നീട് മതില്‍ പുനഃനിര്‍മ്മിക്കുമ്പോള്‍ ഈ ഭാഗത്ത് ഒരു കവാടം സ്ഥാപിച്ചാല്‍ ഭാവിയില്‍ ബീച്ചില്‍ നടക്കുന്ന വലിയ സമ്മേളനങ്ങളില്‍ വി.ഐ.പികള്‍ വരുമ്പോള്‍ ഗേറ്റുതുറന്ന് വാഹനങ്ങള്‍ കടത്തിവിടാനുമാകും.

നവകേരള സദസ്സിനായി ആദ്യം തീരുമാനിച്ചത് ആശ്രമം സ്‌കൂളായിരുന്നു. ജനങ്ങള്‍ കൂടുതലായി എത്തുന്നതും സുരക്ഷാ കാര്യങ്ങളും മുന്‍നിര്‍ത്തി ജില്ലാ ഭരണകൂടവും പോലീസും അനുമതി നല്‍കാതിരുന്നതോടെ കായലോര ബീച്ചില്‍ നവകേരള സദസ്സിനു വേദിയൊരുക്കാന്‍ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു. ഡിസംബര്‍ 14-ന് ഉച്ചകഴിഞ്ഞ് മൂന്നിനാണ് വൈക്കം നിയോജക മണ്ഡലത്തിലെ നവകേരള സദസ്സ്.

 

Continue Reading

Health

സംസ്ഥാനത്ത് കൊവിഡ് കേസുകളില്‍ വര്‍ധന; 430 ആക്ടീവ് കേസുകള്‍

ഇന്ത്യയില്‍ മൊത്തം 587 ആക്ടീവ് കേസുകളാണ് നിലവില്‍ ഉള്ളത്.

Published

on

സംസ്ഥാനത്ത് കൊവിഡ് കേസുകളില്‍ വര്‍ധന. നാലാം തീയതി മാത്രം കേരളത്തില്‍ കൊവിഡ് സ്ഥിരീകരിച്ചത് 104 പേര്‍ക്കാണ്. സംസ്ഥാനത്തെ ആക്ടീവ് കൊവിഡ് കേസുകളുടെ എണ്ണം 430 ആയി. ഇന്ത്യയില്‍ മൊത്തം 587 ആക്ടീവ് കേസുകളാണ് നിലവില്‍ ഉള്ളത്. കൊവിഡ് ബാധിച്ച് ഒരു മരണവും രേഖപ്പെടുത്തിയിട്ടുണ്ട്.

ശ്വാസതടസം ഉള്‍പ്പെടെ ലക്ഷണങ്ങള്‍ ഉള്ളതും കിടത്തി ചികിത്സ വേണ്ടതുമായ ബി കാറ്റഗറി രോഗികളുടെ എണ്ണമാണ് കൂടുന്നത്. പ്രായമായവരിലും മറ്റ് അസുഖങ്ങളുള്ളവരിലുമാണ് ഒരു ഇടവേളക്കുശേഷം കൊവിഡ് കേസുകള്‍ കൂടുതലായി ഉണ്ടാവുന്നത്. ആര്‍ടിപിസി ആര്‍ പരിശോധനകളുടെ എണ്ണം കൂട്ടിയിട്ടുണ്ട്.

ഒരു കൊവിഡ് കേസ് പോലും ഇല്ലാത്തിടത്ത് നിന്നാണ് കൊവിഡ് രോഗികളുടെ എണ്ണം ഇപ്പോള്‍ മൂന്നക്ക സംഖ്യയിലേക്ക് എത്തിയത്. വാക്‌സിന്‍ അടക്കം എടുത്തതിനാല്‍ ആന്റി ബോഡി സംരക്ഷണം ഉള്ളതുകൊണ്ട് രോഗം ഗുരുതരമാകുന്നില്ലെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.

 

Continue Reading

Trending