ന്യൂഡല്‍ഹി: രാജ്യത്തെ ജനങ്ങളെ നിശബ്ദരാക്കാനുള്ള ഉപകരണമാണ് പെഗാസസ് എന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഡല്‍ഹിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘നിങ്ങളുടെ മൊബൈല്‍ ഫോണ്‍ എന്നാല്‍ നിങ്ങളുടെ ശബ്ദമാണ്. എന്റേതു മാത്രമല്ല, ഓരോ ചെറുപ്പക്കാരുടെയും മൊബൈല്‍ ഫോണുകളില്‍ പെഗാസസ് കയറ്റിവിടാനുള്ള ആശയം പ്രധാനമന്ത്രി മുന്നോട്ടുവെച്ചു. നിങ്ങള്‍ സത്യം പറയുകയാണെങ്കില്‍ നിങ്ങളുടെ ഫോണില്‍ നരേന്ദ്ര മോദിയും പെഗാസസും ഉണ്ടാകുമെന്നതാണ് ഈ ആശയം. ജനങ്ങളുടെ ശബ്ദത്തെ നിശബ്ദമാക്കാനുള്ള വഴിയാണ് പെഗാസസ്’ രാഹുല്‍ ആരോപിച്ചു.

രാജ്യത്തെ ചെറുപ്പക്കാര്‍ സത്യം പറയാന്‍ തുടങ്ങുന്ന ദിവസം മോദി സര്‍ക്കാര്‍ തകര്‍ന്നു തരിപ്പണമാകും. മോദി പ്രധാനമന്ത്രിയായിരിക്കുന്നിടത്തോളം കാലം രാജ്യത്തെ ചെറുപ്പക്കാര്‍ക്കു ജോലികിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.