സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളിലെ ഇളവുകള്‍ നിലവില്‍ വന്നു. കടകള്‍ തുറക്കാനായതില്‍ ആശ്വാസമെങ്കിലും കടകളില്‍ പ്രവേശിക്കാനുള്ള നിബന്ധനകള്‍ അപ്രായോഗികമെന്നു വ്യാപാരികള്‍. അതേസമയം കടകളില്‍ പ്രവേശനത്തിനുള്ള നിബന്ധനകള്‍ ഉടന്‍ പ്രദര്‍ശിപ്പിക്കണമെന്നാണു പൊലീസ് നിര്‍ദേശം.

കടകള്‍, ചന്തകള്‍, വ്യാപാര സ്ഥാപനങ്ങള്‍, ധനകാര്യ സ്ഥാപനങ്ങള്‍, ഫാക്ടറികള്‍, വ്യവസായ സ്ഥാപനങ്ങള്‍, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍, എന്നിവയ്ക്ക് ആഴ്ചയില്‍ 6 ദിവസം രാവിലെ 7 മുതല്‍ രാത്രി 9 വരെയാണ് പ്രവര്‍ത്തിക്കാം. എന്നാല്‍ കടകളില്‍ പ്രവേശിക്കാനുള്ള നിബന്ധനകള്‍ക്ക് എതിരെ സര്‍ക്കാരിനെ സമീപിക്കുമെന്നു വ്യാപാരികള്‍ അറിയിച്ചു.

കടയിലെ ജീവനക്കാരുടെ വാക്‌സിന്‍ വിവരങ്ങളും പ്രവേശനത്തിനുള്ള നിബന്ധനകളും പ്രദര്‍ശിപ്പിച്ചില്ലെങ്കില്‍ നടപടിയുണ്ടാകുമെന്നു പൊലീസ് അറിയിച്ചു.