Connect with us

kerala

യുഡിഎഫിന്റെ ജയമാണ് ഇനി ജനങ്ങള്‍ക്ക് വേണ്ടത്: ഷാഫി പറമ്പില്‍

Published

on

കേരളത്തിലെ മുഴുവൻ ജനങ്ങളും കാത്തിരിക്കുന്ന വിജയം 2026ൽ കോൺഗ്രസ് നേടുമെന്ന് ഷാഫി പറമ്പിൽ എംപി. വ്യക്തിപരമായി കിട്ടുന്ന അവസരമായല്ല ഇതിനെ കാണുന്നത്. പാർട്ടിയെ തിരികെ കൊണ്ടുവരാനാണ് നോക്കുന്നത്. 2021 അല്ല ആവർത്തിക്കാൻ പോകുന്നത് 2001 ആണ്.

ആ ഉത്തരവാദിത്തമാണ് പാർട്ടി ഏൽപ്പിച്ചത്. പിണറായി വിജയനെതിരായ പോരാട്ടത്തിൽ നിന്നും പിന്നോട്ടില്ല എന്ന് കെ സുധാകരൻ പറഞ്ഞ നിലപാടിൽ ഉറച്ച് നിൽക്കുന്നു. കേരളത്തിലെ ജനങ്ങൾക്ക് വേണ്ടിയുള്ള റിലേയാണ് ഇനി. 2022ലെ അര്‍ജന്റീനയുടെ ലോകകപ്പ് ജയം പോലെ 2026ൽ UDFന്റെ വിജയം കാത്തിരിക്കുകയാണ് ജനം.

അതിന് ഒരു ടീം എന്ന നിലയിൽ മുന്നോട്ട് പോകുമെന്നും ഷാഫി പറമ്പിൽ പറഞ്ഞു. എ പി അനില്‍കുമാര്‍, ഷാഫി പറമ്പില്‍, പി സി വിഷ്ണുനാഥ് എന്നിവരാണ് വര്‍ക്കിംഗ് പ്രസിഡന്റുമാരായി ചുമതലയേറ്റത്. കൂട്ടായ്മയില്‍ അധിഷ്ഠിതമായ പ്രവര്‍ത്തനമാണ് കേരളത്തിന് ആവശ്യമെന്ന് സണ്ണി ജോസഫ് എംഎല്‍എ പറഞ്ഞു. കെപിസിസി അധ്യക്ഷമായി ചുമതലയേറ്റ ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു സണ്ണി ജോസഫ്.

സാധാരണ കാര്‍ഷിക കുടുംബത്തില്‍ നിന്നും വന്ന തന്നെ പ്രോത്സാഹിപ്പിക്കുകയും അംഗീകരിക്കുകയും ചെയ്ത ഹൈക്കമാന്‍ഡിനും കേരളത്തിലെ കോണ്‍ഗ്രസിനും നന്ദിയെന്നും സണ്ണി ജോസഫ് എംഎല്‍എ പറഞ്ഞു. കൂട്ടായമയില്‍ അധിഷ്ഠിതമായ പ്രവര്‍ത്തനമായിരിക്കും. ഐക്യത്തിന്റെ കണ്ണിയാണ് കോണ്‍ഗ്രസ്. പിണറായി സര്‍ക്കാരിന്റെ ദുര്‍ഭരണം അവസാനിപ്പിക്കണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നു.

തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിയെ വിജയിപ്പിക്കും. അതിനായി ഒന്നിച്ചുനിന്ന് പോരാടും. കണ്ണൂരില്‍ ഇപ്പോഴും അക്രമ രാഷ്ട്രീയം അരങ്ങേറുകയാണ്. അഴിമതി ആരോപണങ്ങളിലും പിണറായി വിജയന് ഉത്തരമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

kerala

മാധ്യമ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു

ചന്ദ്രിക മലപ്പുറം ബ്യൂറോ റിപ്പോര്‍ട്ടര്‍ ഷഹബാസ് വെള്ളില, ഫോട്ടോഗ്രാഫര്‍ സഈദ് അന്‍വര്‍.കെ.ടി എന്നിവര്‍ പുരസ്‌കാരം ഏറ്റുവാങ്ങി.

Published

on

തേഞ്ഞിപ്പലം: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇന്റര്‍സോണ്‍ കലോത്സവത്തില്‍ മികച്ച റിപ്പോര്‍ട്ടറായി തെരഞ്ഞെടുത്ത ചന്ദ്രിക മലപ്പുറം ബ്യൂറോ റിപ്പോര്‍ട്ടര്‍ ഷഹബാസ് വെള്ളില, ഫോട്ടോഗ്രാഫര്‍ സഈദ് അന്‍വര്‍.കെ.ടി എന്നിവര്‍ പുരസ്‌കാരം ഏറ്റുവാങ്ങി. തിങ്കളാഴ്ച്ച യൂണിവേഴ്‌സിറ്റിയില്‍ നടന്ന ഐക്യ സര്‍വകലാശാല യൂണിയന്റെ സമാപന പ്രഖ്യാപന സമ്മേളനത്തിലായിരുന്നു അവാര്‍ഡ് വിതരണം. സമ്മേളനം സിന്‍ഡിക്കേറ്റംഗം ഡോ. റഷീദ് അഹമ്മദ് ഉദ്ഘാടനം ചെയ്തു. പി കെ അര്‍ഷാദ് സ്വാഗതം പറഞ്ഞു. യൂണിയന്‍ സെക്രട്ടറി സഫ്‌വാന്‍ പത്തില്‍ അധ്യക്ഷത വഹിച്ചു.

സിന്‍ഡിക്കേറ്റ് അംഗങ്ങളായ മധു രാമനാട്ടുകര, ടി. ജെ മാര്‍ട്ടിന്‍ സര്‍വകലാശാല ജീവനക്കാരുടെ സര്‍വീസ് സംഘടന നേതാക്കളായ ഹബീബ് തങ്ങള്‍, കെ.ഒ സ്വപ്‌ന സംസാരിച്ചു. യൂണിയന്‍ ജോയിന്‍ സെക്രട്ടറി അശ്വിന്‍ നാഥ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മലപ്പുറം ജില്ലാ പ്രതിനിധി പി കെ മുബശ്ശിര്‍ നന്ദി പറഞ്ഞു. വിവിധ മാധ്യമങ്ങള്‍ക്കുള്ള പുരസ്‌കാരങ്ങളും ചഇന്റര്‍ സോണ്‍ കലോത്സവത്തിലെ വിജയികള്‍ക്ക് ട്രോഫികളും സര്‍ട്ടിഫിക്കറ്റുകളും ചടങ്ങില്‍ വിതരണം ചെയ്തു.

Continue Reading

kerala

കൃഷ്ണകുമാറിന്റെയും മകള്‍ ദിയയുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് വിധി പറയും

കഴിഞ്ഞ തവണ ഹര്‍ജി പരിഗണിച്ചപ്പോള്‍ കേസിന്റെ വിശദാംശങ്ങള്‍ ഹാജരാക്കാന്‍ പോലീസിനോട് കോടതി ആവശ്യപ്പെട്ടിരുന്നു.

Published

on

കൃഷ്ണകുമാറിന്റെയും മകള്‍ ദിയയുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് വിധി പറയും. സാമ്പത്തിക തട്ടിപ്പ് കേസില്‍ ആരോപണ വിധേയരായ ജീവനക്കാര്‍ നല്‍കിയ പരാതിയില്‍ തിരുവനന്തപുരം ജില്ലാ പ്രിന്‍സിപ്പല്‍ സെക്ഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. കഴിഞ്ഞ തവണ ഹര്‍ജി പരിഗണിച്ചപ്പോള്‍ കേസിന്റെ വിശദാംശങ്ങള്‍ ഹാജരാക്കാന്‍ പോലീസിനോട് കോടതി ആവശ്യപ്പെട്ടിരുന്നു.

അതേസമയം ദിയ കൃഷ്ണയുടെ സ്ഥാപനത്തില്‍ നിന്ന് പണം തട്ടിയെടുത്ത കേസിലെ ആരോപണ വിധേയരായ മൂന്ന് വനിതാ ജീവനക്കാര്‍ ഒളിവില്‍ തുടരുകയാണ്. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി വിധി വന്നശേഷം തുടര്‍ നീക്കങ്ങളിലേക്ക് കടക്കാനുള്ള തയ്യാറെടുപ്പിലാണ് അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച് സംഘം .

Continue Reading

kerala

ബാലരാമപുരത്തെ രണ്ടര വയസുകാരിയുടെ കൊലപാതകം; കുട്ടിയെ കിണറ്റില്‍ എറിഞ്ഞത് മാതാവെന്ന് മൊഴി

റൂറല്‍ എസ്.പി ജയില്‍ സന്ദര്‍ശിക്കുന്നതിനിടെ പ്രതി ഉറക്കെ വിളിച്ചു പറയുകയായിരുന്നു.

Published

on

ബാലരാമപുരത്ത് രണ്ടര വയസുകാരിയുടെ കൊലപാതകത്തില്‍ പ്രതിയുടെ വെളിപ്പെടുത്തല്‍ പുറത്ത്. ദേവേന്ദുവിനെ കിണറ്റില്‍ എറിഞ്ഞ് കൊന്നത് മാതാവ് ശ്രീതുവാണെന്ന് പ്രതി റൂറല്‍ എസ്.പിക്ക്‌മൊഴി നല്‍കി. റൂറല്‍ എസ്.പി ജയില്‍ സന്ദര്‍ശിക്കുന്നതിനിടെ പ്രതി ഉറക്കെ വിളിച്ചു പറയുകയായിരുന്നു. പ്രതി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ ദേവേന്ദുവിന്റെ അമ്മ ശ്രീതുവിനെയും അമ്മാവന്‍ ഹരികുമാറിനെയും നുണ പരിശോധനയ്ക്ക് വിധേയമാക്കാന്‍ പൊലീസ് തീരുമാനിച്ചിട്ടുണ്ട്. ഹരികുമാര്‍ ഇപ്പോള്‍ ജയില്‍ ശിക്ഷ അനുഭവിക്കുകയാണ്.

എന്നാല്‍ ശ്രീതു ഈ ആരോപണം ശക്തമായി നിഷേധിച്ചു. നേരത്തെ അമ്മ ശ്രീതുവിന് കൃത്യത്തില്‍ പങ്കുണ്ടെന്നും പ്രതി ചേര്‍ക്കുമെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ശ്രീതു ശ്രീജിത്ത് ദമ്പതികളുടെ മകള്‍ ദേവേന്ദു(2) ആണ് മരിച്ചത്. ആദ്യം കുട്ടിയെ കാണാനില്ലെന്ന പരാതി ഉയര്‍ന്നത്. തുടര്‍ന്ന്, നടത്തിയ പരിശോധനയിലാണ് കുഞ്ഞിന്റെ മൃതദേഹം വീടിന് സമീപത്തെ കിണറ്റില്‍ നിന്ന് കണ്ടെത്തുന്നത്. അഗ്‌നിരക്ഷാസേനയും പൊലീസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് കുട്ടിയെ കണ്ടെത്തിയത്.

Continue Reading

Trending