Connect with us

kerala

വയനാട്ടില്‍ ജനങ്ങളുടെ ദീനരോദനം, വനംമന്ത്രിയെ എത്രയും വേഗം പുറത്താക്കാന്‍ മുഖ്യമന്ത്രി തയാറാകണം: ടി സിദ്ധിഖ് എംഎല്‍എ

വയനാട് ജനതയെ കരുതി ഈ വനംവകുപ്പ് മന്ത്രിയെ പുറത്താക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയാറാകണമെന്നും ടി സിദ്ധിഖ് എംഎല്‍എ ആഞ്ഞടിച്ചു.

Published

on

വയനാട്ടിലെ വന്യജീവി ആക്രമണങ്ങള്‍ ചൂണ്ടിക്കാട്ടി സര്‍ക്കാരിനും വനംവകുപ്പിനുമെതിരെ രൂക്ഷവിമര്‍ശനങ്ങളുമായി ടി സിദ്ധിഖ് എംഎല്‍എ. വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെട്ട അജീഷിന്റെ വീട്ടിലേക്ക് വനംവകുപ്പ് മന്ത്രി തിരിഞ്ഞുനോക്കിയില്ലെന്ന് ടി സിദ്ധിഖ് എംഎല്‍എ കുറ്റപ്പെടുത്തി. വയനാട് ജനതയെ കരുതി ഈ വനംവകുപ്പ് മന്ത്രിയെ പുറത്താക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയാറാകണമെന്നും ടി സിദ്ധിഖ് എംഎല്‍എ ആഞ്ഞടിച്ചു.

വയനാട്ടില്‍ മനുഷ്യരുടെ ദീന രോദനം ഉയരുകയാണെന്ന് ടി സിദ്ധിഖ് എംഎല്‍എ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി വയനാട്ടില്‍ എത്തി പ്രശ്ന പരിഹാരത്തിന് നേതൃത്വം നല്‍കണം. വയനാട് മെഡിക്കല്‍ കോളേജ് ശോചനീയവസ്ഥയുടെ ഇര കൂടിയാണ് ഇന്നലെ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട വനംവകുപ്പ് വാച്ചര്‍ പോള്‍. ചികിത്സ നല്‍കാന്‍ വൈകിയത് പോളിന്റെ ജീവന്‍ നഷ്ടപ്പെടുന്നതിന് കാരണമായി. വയനാട് മെഡിക്കല്‍ കോളജില്‍ എയര്‍ ലിഫ്റ്റിംഗ് സൗകര്യം ഏര്‍പ്പെടുത്തണമെന്നും ടി സിദ്ധിഖ് എംഎല്‍എ ആവശ്യപ്പെട്ടു.

പോളിന്റെ മൃതദേഹവുമായി നാട്ടുകാര്‍ തെരുവില്‍ പ്രതിഷേധിക്കുകയാണ്. പുല്‍പ്പള്ളി ബസ് സ്റ്റാന്റിലാണ് മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചത്. കുടുംബത്തിന്റെ ആവശ്യം അംഗീക്കാതെ മൃതദേഹം മാറ്റില്ലെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കനത്ത ചൂടില്‍ വെന്തുരുകി കേരളം

കൊല്ലം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ വിവിധ പ്രദേശങ്ങളിലായി ഉഷ്ണതരംഗമുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചത്

Published

on

സംസ്ഥാനത്ത് കനത്ത ചൂടില്‍ വെന്തുരുകി ജീവിക്കുന്ന കേരള ജനതക്ക് വേനല്‍ മഴ പോലും ആശ്വസമാകുന്നില്ല. ചെറിയ തോതില്‍ മഴ ലഭിക്കുന്നുണ്ടങ്കിലും കനത്ത ചൂടിനെ അതിജീവിക്കാന്‍ മഴക്ക് പോലും കഴിയുന്നില്ല. വയനാട്, ഇടുക്കി ഒഴികെയുളള ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.

കൊല്ലം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ വിവിധ പ്രദേശങ്ങളിലായി ഉഷ്ണതരംഗമുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചത്. കൊല്ലം ജില്ലയില്‍ 40 ഡിഗ്രി സെല്‍ഷ്യസ് വരെയും തൃശൂര്‍ ജില്ലയില്‍ 39 ഡിഗ്രി സെല്‍ഷ്യസ് വരെയും, പാലക്കാട് ജില്ലയില്‍ 41 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയരുമെന്നാണ് പ്രവചവനം.

കേരളം ഒന്നാകെ ചുട്ടുപെളളുന്ന ഈ സാഹചര്യത്തില്‍ പകല്‍ സമയത്ത് പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കുന്നത് നല്ലതാണ്.പകല്‍ 11 മണി മുതല്‍ വൈകീട്ട് 3 മണി വരെയുളള ചൂട് മനുഷ്യ ശരീരത്തിന്‍ താങ്ങാവുന്നതിലും അപ്പുറമാണ്. ഇത് മൂലം കേരളത്തിന്റെ പലഭാഗങ്ങളില്‍ സൂര്യാഘാതമേറ്റ് ആളുകള്‍ മരിക്കുന്നു. ധാരാളമായി വെളളം കുടിക്കുക, അത്യാവശ്യങ്ങള്‍ക്ക് മാത്രം പുറത്തിറങ്ങുക, പുറത്തിറങ്ങുമ്പോള്‍ നിര്‍ബന്ധമായും കുടയും പാദരക്ഷയും ഉപയോഗിക്കുക എന്നിവയിലൂടെ മാത്രമെ ഇനി ഈ വേനല്‍ ചൂടിനെ എതിര്‍ത്ത് നില്‍ക്കാന്‍ കഴിയു. ചൂട് ഉയരുന്നത് പല ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാം. സൂര്യാഘാതം, സൂര്യതാപം, നിര്‍ജലീകരണം തുടങ്ങി ഗുരുതുമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഉയര്‍ന്ന ചൂട് കാരണമാകുന്നു.

കേരളക്കര ഇന്ന് അനുഭവിക്കുന്ന ഈ ചുട്ടു പൊളളുന്ന വെയിലിനു കാരണം ആഗോള താപമാണ്. അതിന്റെ ഭാഗമായി എല്ലാ വര്‍ഷവും ചൂട് കൂടിവരികയാണ്. ഈ വര്‍ഷം ഇത്രയും ചൂട് കൂടാനുളള മറ്റൊരു കാരണമായി കാലാവസ്ഥാ വകുപ്പ് പറയുന്നത് പസഫിക്ക് സമുദ്രത്തിലെ എല്ലിനോ പ്രതിഭാസമാണ്. എല്ലിനോ പ്രതിഭാസത്തില്‍ വരള്‍ച്ച സംഭവിക്കുന്നതു മൂലമാണ് കേരളത്തില്‍ നേരിയ ചൂട് അനുഭവപ്പെടുന്നത്. സാധാരണ വേനല്‍ തുടങ്ങുന്നത് മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലാണ്. എന്നാല്‍ നിലവിലെ സാഹചര്യം അനുസരിച്ച് ഇത്തവണ വേനല്‍ ഫെബ്രുവരി മുതലെ തുടങ്ങി. 2016, 2019 വര്‍ഷങ്ങക്ക് ശേഷം പിന്നീട് 2024 ലാണ് ഇത്തരത്തില്‍ ഉയര്‍ന്ന ചൂട് അനുഭവപ്പെടുന്നത്.

Continue Reading

kerala

കെ.കെ ശൈലജക്കെതിരെ താൻ വർഗീയ ധ്രുവീകരണത്തിന് ശ്രമിച്ചിട്ടില്ല’: ഷാഫി പറമ്പിൽ

ബൂത്തുകളിൽ പോയപ്പോൾ സിപിഐഎം തടഞ്ഞുവെന്നും കള്ളവോട്ട് തടസപ്പെടുമെന്ന ഭയമാണ് സിപിഐഎമ്മിന് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു

Published

on

വടകരയിലെ ഇടത് സ്ഥാനാർത്ഥി കെ.കെ ശൈലജക്കെതിരെ വർഗീയ ധ്രുവീകരണത്തിന് താൻ ശ്രമിച്ചിട്ടില്ലെന്ന് ഷാഫി പറമ്പിൽ. പോസ്റ്റ് വ്യാജമാണെന്ന് പലർക്കും മനസിലായി. താൻ മാപ്പ് പറയണമെന്ന് എതിർ സ്ഥാനാർത്ഥി പറയുന്നതിൽ എന്ത് ന്യായമാണ് ഉള്ളതെന്ന് അദ്ദേഹം ചോദിച്ചു. ഒരാളെ കാഫിർ എന്ന് വിളിച്ച് അധിക്ഷേപിക്കാൻ താൻ തരംതാണിട്ടില്ല. വ്യാജ നിർമ്മിതികളെ കെ കെ ശൈലജ തള്ളിക്കളയണമായിരുന്നുവെന്ന് പറഞ്ഞ ഷാഫി പറമ്പിൽ പകരം തൻ്റെ തലയിൽ കെട്ടിവെക്കാനാണ് ശ്രമിക്കുന്നതെന്നും ആരോപിച്ചു.

താൻ ബൂത്തുകളിൽ പോയപ്പോൾ സിപിഐഎം തടഞ്ഞുവെന്നും കള്ളവോട്ട് തടസപ്പെടുമെന്ന ഭയമാണ് സിപിഐഎമ്മിന് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. വടകരയിൽ ജയിക്കും എന്ന കാര്യത്തിൽ സംശയമില്ലെന്നും ഷാഫി പറമ്പിൽ കൂട്ടിച്ചേർത്തു.

Continue Reading

kerala

‘തൃശൂരില്‍ സിപിഎം ബിജെപിക്ക് ക്രോസ് വോട്ട് ചെയ്തു’: കെ മുരളീധരന്‍

Published

on

തൃശൂര്‍: മണ്ഡലത്തില്‍ സി.പി.എം ബി.ജെ.പിക്ക് ക്രോസ് വോട്ട് ചെയ്‌തെന്ന് ആരോപണവുമായി യു.ഡി.എഫ് സ്ഥാനാര്‍ഥി കെ. മുരളീധരന്‍. തൃശൂര്‍ നഗരത്തില്‍ വോട്ട് ചോര്‍ന്നിട്ടുണ്ട്. ബി.ജെ.പി രണ്ടാം സ്ഥാനത്തു വന്നാല്‍ ഉത്തരവാദി മുഖ്യമന്ത്രിയായിരിക്കുമെന്നും മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ബി.ജെ.പി തൃശൂരില്‍ മൂന്നാം സ്ഥാനത്തേക്കു പോകണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. എന്തെങ്കിലും കാരണവശാല്‍ അവര്‍ രണ്ടാം സ്ഥാനത്ത് വന്നാല്‍ അതിന് ഉത്തരവാദി മുഖ്യമന്ത്രിയായിരിക്കും. ക്രോസ് വോട്ടിങ് നടന്നിട്ടുണ്ട് എന്നത് യാഥാര്‍ഥ്യമാണ്. സി.പി.എമ്മിലെ ഒരു വിഭാഗം ബി.ജെ.പിക്ക് വോട്ട് ചെയ്തിട്ടുണ്ട്. ഇവിടെ സി.പി.എമ്മുകാരല്ല, ബി.ജെ.പിക്കാരാണ് കള്ള വോട്ട് ചെയ്തതെന്നും മുരളീധരന്‍ ആരോപിച്ചു.

”ഫഌറ്റുകള്‍ കേന്ദ്രീകരിച്ചാണ് കള്ള വോട്ട് നടന്നത്. ഇതില്‍ പരാതി നല്‍കിയപ്പോള്‍ കള്ളവോട്ടിന് നല്ല സര്‍ട്ടിഫിക്കറ്റാണ് ബി.എല്‍.ഒമാര്‍ നല്‍കിയത്. തൃശൂരിലൊന്നും കാഷ് കൊടുത്ത് വോട്ട് വാങ്ങുന്ന ഏര്‍പ്പാട് ആരും നടത്തിയിട്ടില്ല. ഇവിടെ രാഷ്ട്രീയപോരാട്ടം മാത്രമേ ഇതുവരെ നടന്നിട്ടുള്ളൂ. പക്ഷേ, അതിനെ ബി.ജെ.പി പണമിറക്കിയുള്ള ഫൈറ്റ് ആക്കി മാറ്റി.”

തൃശൂര്‍ നഗരത്തില്‍ കോണ്‍ഗ്രസില്‍ അല്‍പം വോട്ട് ചോര്‍ച്ച ഉണ്ടായിട്ടുണ്ട്. ഇവിടെ കുറച്ചാളുകള്‍ ബി.ജെ.പിയിലേക്കു പോയിട്ടുണ്ട്. പക്ഷേ, പ്രവര്‍ത്തകര്‍ക്ക് അതിനെ നല്ല രീതിയില്‍ പ്രതിരോധിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. കോണ്‍ഗ്രസ് സംഘടനാ സംവിധാനം പൂര്‍ണമായി ഉണര്‍ന്നു പ്രവര്‍ത്തിച്ചു. ഏതെങ്കിലും സ്ഥലത്ത് പിന്നാക്കം പോയെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കും. പത്മജയുടെ ബൂത്തിലടക്കം യു.ഡി.എഫ് മുന്നിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.

പ്രിസൈഡിങ് ഉദ്യോഗസ്ഥരുടെ മോശം പെരുമാറ്റം വോട്ടിങ് ശതമാനം കുറയാന്‍ കാരണമായി. ബി.ജെ.പി-സി.പി.എം ഡീല്‍ നടന്നിട്ടുണ്ട്. ഇ.പി ജയരാജന്‍ ബി.ജെ.പി ചര്‍ച്ച അതിന്റെ ഭാഗമാണെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending