കൊല്‍ക്കത്ത: പെട്രോളിനും ഡീസലിനും ഓരോ രൂപ വീതം കുറയ്ക്കാന്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ദിനംപ്രതി ഉയരുന്ന ഇന്ധന വിലയില്‍ പൊറുതിമുട്ടിയ ജനത്തിന് നേരിയ ആശ്വാസമാകും ഇത്.

ഇന്ന് അര്‍ദ്ധരാത്രിയോടെ വിലക്കുറവ് പ്രാബല്യത്തില്‍ വരും. സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായി നില്‍ക്കെയാണ് സര്‍ക്കാരിന്റെ തീരുമാനമെന്നതും ശ്രദ്ധേയമാണ്.

നികുതിയില്‍ ഇളവ് വരുത്തിയാണ് ബംഗാള്‍ സര്‍ക്കാര്‍ പെട്രോളിനും ഡീസലിനും ഓരോ രൂപ കുറവ് വരുത്തുക.