മുംബൈ: കോവിഡ് കേസുകള്‍ വീണ്ടും വര്‍ധിച്ച സാഹചര്യത്തില്‍ മഹാരാഷ്ട്ര വീണ്ടും നിയന്ത്രണങ്ങളിലേക്ക്. രാത്രി കര്‍ഫ്യു പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പറഞ്ഞു.

ചില ജില്ലകളില്‍ കോവിഡ് വ്യാപനം വീണ്ടും വര്‍ധിക്കുകയാണ്. നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ എല്ല ജില്ലാ ഭരണകൂടങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. നിയന്ത്രണങ്ങള്‍ക്ക് വേണ്ട നടപടി സ്വീകരിക്കാന്‍ ജില്ലാ ഭരണകൂടങ്ങള്‍ക്ക് അധികാരമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇതിന് പിന്നാലെ പൂനെയില്‍ രാത്രി കര്‍ഫ്യു പ്രഖ്യാപിച്ചു. രാത്രി 11മുതല്‍ പുലര്‍ച്ചെ ആറുവരെ അത്യാവശ്യ സര്‍വീസുകള്‍ ഒഴികെ മറ്റു യാത്രകള്‍ക്ക് വിലക്കേര്‍പ്പെടുത്തി. ഫെബ്രുവരി 28വരെ സ്‌കൂളുകളും കോളജുകളും അടച്ചിടാനും തീരുമാനമായി.