കാക്കനാട്(കൊച്ചി): ലീഗല്‍ മെട്രോളജി ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളിലെ അഞ്ചു പെട്രോള്‍ പമ്പുകളില്‍ ക്രമക്കേട് കണ്ടത്തി. ക്രമക്കേട് കനടത്തിയ പമ്പുകളിലെ എട്ടു നോസിലുകള്‍ അടച്ചു പൂട്ടാന്‍ നോട്ടീസ് നല്‍കി. പമ്പുകളിലെ മീറ്ററുകളില്‍ കൃതിമം കാട്ടി വെട്ടിപ് നടത്തുന്നതായി ഒട്ടറെ പരാതികള്‍ ലഭിച്ചിരുന്നു. ഇന്ധനത്തിന്റെ വില സൂചിപ്പിക്കുന്ന മീറ്ററുകളിലും അളവിലും കൃതിമം നടത്തിയാണ് ഇത്. ക്രമക്കേട് പരിഹരിച്ചു ലീഗല്‍ മെട്രോളജി അധികൃതര്‍ വീണ്ടും പരിശോധന നടത്തിയ ശേഷമേ പമ്പുകളിലെ നോസിലുകള്‍ തുറക്കുന്ന കാര്യം പരിഗണിക്കൂ. എറണാകുളം, തൃശൂര്‍, ഇടുക്കി, പാലക്കാട് ജില്ലകളിലായി 39 പമ്പുകളിലാണ് പരിശോധന നടത്തിയത്. തൃശൂരിലെ പമ്പില്‍ നിന്നും ലൂബ്രിക്കന്റിനു വില കൂടുതല്‍ വാങ്ങിയതിന് കേസ് എടുത്തിട്ടുണ്ട്. ജിഎസ്ടി നിലവില്‍ വന്നപ്പോള്‍ 300 രൂപയുണ്ടായിരുന്ന ലൂബ്രിക്കന്റിനു 266 രൂപയായിരുന്നു. എന്നാല്‍ ഇത് മറച്ചുവച്ചു ഉഭോക്താക്കളില്‍ നിന്നും 300 രൂപ തന്നെ പമ്പ് ഇടക്കിയതാണ് കേസ് എടുക്കാന്‍ കാരണമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. രാവിലെ ഒന്‍പതിന് തുടങ്ങിയ പരിശോധന ആറുവരെ നീണ്ടു. ലീഗല്‍ മെട്രോളജി ഡപ്യൂട്ടി കണ്‍ട്രോളര്‍ ആര്‍.റാം മോഹന്റെ നേതൃത്വത്തില്‍ അസി. കണ്‍ട്രോള്‍ ഉദ്യോസ്ഥരായ ബി.എസ്. ജയകുമാര്‍, ബി. ചാന്ദിനി, സേവ്യര്‍ പി. ഇഗ്‌നേഷ്യസ്, അനൂപ്.വി. ഉമേഷ്, സി.വി. ഈശ്വരന്‍, ബി. ശാമോന്‍ അനില്‍ കുമാര്‍ എന്നിവരായിരുന്നു പരിശോധന നടത്തിയത്.