tech
വോഡഫോണ്‍ ഐഡിയ, എയര്‍ടെല്‍ ഉപയോക്താക്കള്‍ക്ക് ഇരുട്ടടി; മൊബൈല്‍ നിരക്കുകള്‍ കുത്തനെ ഉയരും
രാജ്യത്തെ ടെലികോം കമ്പനികൾ അടുത്ത മാർച്ച് 31നകം 10 ശതമാനം കുടിശിക അടയ്ക്കണം. ബാക്കിത്തുക അടുത്ത ഏപ്രിൽ 1 മുതൽ 2031 മാർച്ച് 31വരെയുള്ള കാലയളവിൽ അടയ്ക്കണമെന്നും ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് മിക്ക ടെലികോം കമ്പനികളും നിരക്കുകൾ കുത്തനെ കൂട്ടി പണം കണ്ടെത്താൻ പോകുന്നത്
രാജ്യത്തെ മുൻനിര ടെലികോം കമ്പനികളെല്ലാം നിരക്കുകൾ കുത്തനെ കൂട്ടാൻ പോകുകയാണെന്ന് റിപ്പോർട്ട്. വോഡഫോൺ ഐഡിയ (വി), എയർടെൽ തുടങ്ങിയ കമ്പനികവ് നിരക്കുകൾ ഉയർത്താൻ തന്നെയാണ് നീക്കം. ഇതോടെ ഈ പുതുവർഷത്തിൽ ജനങ്ങളുടെ ഫോൺ ബിൽ 15-20 ശതമാനം വരെ ഉയർന്നേക്കാമെന്നാണ് കണക്കാക്കുന്നത്. രാജ്യത്തെ ടെലികോം കമ്പനികൾ അടുത്ത മാർച്ച് 31നകം 10 ശതമാനം കുടിശിക അടയ്ക്കണം. ബാക്കിത്തുക അടുത്ത ഏപ്രിൽ 1 മുതൽ 2031 മാർച്ച് 31വരെയുള്ള കാലയളവിൽ അടയ്ക്കണമെന്നും ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് മിക്ക ടെലികോം കമ്പനികളും നിരക്കുകൾ കുത്തനെ കൂട്ടി പണം കണ്ടെത്താൻ പോകുന്നത്.
നിരക്കുകൾ കൂടാൻ തുടങ്ങിയതോടെ മിക്ക കമ്പനികൾക്കും ലഭിക്കുന്ന വരിക്കാരുടെ എണ്ണവും കുറഞ്ഞിട്ടുണ്ട്. വോഡഫോൺ ഐഡിയ നിരക്ക് കൂട്ടിയാൽ എയർടെലും പിന്തുടരാം. എന്നാൽ ഇവരുടെ എതിരാളികളായ റിലയൻസ് ജിയോയുടെ നീക്കങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. ഇതിനനുസരിച്ച് നിരക്കുകൾ അവതരിപ്പിച്ചിട്ടില്ലെങ്കിലും നിലവിലെ വരിക്കാരെയും നഷ്ടപ്പെടും.
നിരക്കുകൾ 25 ശതമാനം വരെ ഉയർത്തുന്നതിനെക്കുറിച്ച് ആഭ്യന്തര ചർച്ചകൾ നടന്നിട്ടുണ്ടെങ്കിലും ഒറ്റയടിക്ക് നടപ്പാക്കാൻ പ്രയാസമാണെന്നാണ് ടെലികോം കമ്പനി വക്താക്കളുടെ നിരീക്ഷണം. രാജ്യത്തെ മൂന്ന് സ്വകാര്യ ടെലികോം കമ്പനികളും നേരത്തെ 2019 ഡിസംബറിൽ നിരക്ക് വർധിപ്പിച്ചിരുന്നു. 2016 ൽ റിലയൻസ് ജിയോ വന്നതിനുശേഷം ആദ്യമായാണ് അവർ നിരക്കുകൾ കൂട്ടിയത്.
നിലവിൽ ഭാരതി എയർടെല്ലിന് 2,600 കോടി രൂപയും വോഡഫോൺ ഐഡിയയ്ക്ക് 5,000 കോടി രൂപയും മാർച്ചോടെ അടക്കേണ്ടിവരും. ബ്രോക്കറേജ് സ്ഥാപനമായ ജെഫറീസിന്റ കണക്കനുസരിച്ച് ഒരു ഉപയോക്താവിൽ നിന്നുള്ള ശരാശരി വരുമാനം 10 മുതൽ 27 ശതമാനം വർധിപ്പിക്കേണ്ടിവരും. ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിലെ എആർപിയു എയർടെലിന് 157 രൂപയും വോഡഫോൺ ഐഡിയയ്ക്ക് 114 രൂപയുമാണ്. ഇതിനാൽ തന്നെ നിരക്കുകൾ കുറഞ്ഞത് 10 ശതമാനം വർധിപ്പിക്കാൻ സാധ്യതയുണ്ടെന്നാണ് നിരീക്ഷണം.
ടെലികോം കമ്പനികൾ ഡിസംബറിൽ 40 ശതമാനം വരെയാണ് ചാർജുകൾ ഉയർത്തിയത്. ഇത് 2020 ന്റെ ആദ്യ പകുതിയിൽ വരുമാനത്തിൽ 20 ശതമാനം വർധനവ് വരുത്തി. നിലവിലെ പ്രതിസന്ധി മറികടക്കാൻ അടുത്ത 12-24 മാസത്തിനുള്ളിൽ കമ്പനികൾക്ക് ആർപിയു 200 രൂപയിൽ എത്തേണ്ടിവരുമെന്നാണ് അനാലിസിസ് മേസൺ– ഇന്ത്യ, മിഡിൽ ഈസ്റ്റ് മേധാവി രോഹൻ ധമിജ പറഞ്ഞത്.
ടെലികോം കമ്പനികളുടെ കുടിശിക ഈടാക്കാമെന്ന് കഴിഞ്ഞ ഒക്ടോബർ 24നാണു കോടതി വിധിച്ചത്. പലിശയും പിഴയും പിഴപ്പലിശയും ഈടാക്കേണ്ടതില്ലെന്ന കേന്ദ്ര സർക്കാർ നിലപാട് കോടതി തള്ളിയിരുന്നു. പിന്നീട്, 20 വർഷത്തെ സമയപരിധി അനുവദിക്കാൻ കേന്ദ്രം ആവശ്യപ്പെട്ടു. കുടിശിക പുനഃക്രമീകരിക്കാൻ പാടില്ലെന്നും വാർഷിക ഗഡു അടയ്ക്കുന്നതിൽ വീഴ്ചയുണ്ടായാൽ പലിശയും പിഴയും പിഴപ്പലിശയും നൽകണമെന്നും, ഒപ്പം, കോടതിയലക്ഷ്യ നടപടിയുമുണ്ടാകുമെന്നും കോടതി പറഞ്ഞു. വാർഷിക ഗഡു എല്ലാ വർഷവും ഫെബ്രുവരി 7ന് അടയ്ക്കണം. കുടിശിക തീർക്കുംവരെ ബാങ്ക് ഗാരന്റി നിലനിർത്തണം. പാപ്പർനടപടിയിലുൾപ്പെട്ട കമ്പനികൾ സ്പെക്ട്രം വിൽക്കുന്നത് അനുവദനീയമോയെന്നത് ദേശീയ കമ്പനി നിയമ ട്രൈബ്യൂണലിന്റെ തീരുമാനത്തിനു വിട്ടു.
പണമടയ്ക്കാൻ കമ്പനികളെ നിർബന്ധിക്കരുതെന്ന് കഴിഞ്ഞ ജനുവരി 23ന് ടെലികോം വകുപ്പ് ഉത്തരവിറക്കിയിരുന്നു. ഉത്തരവുനൽകിയ ഉദ്യോഗസ്ഥൻ നിരുപാധികം മാപ്പു പറഞ്ഞതിനാൽ കോടതിയലക്ഷ്യ നടപടി ഒഴിവാക്കുകയാണെന്നും കോടതി വ്യക്തമാക്കിയിരുന്നു.
News
വണ്‍പ്ലസ് 15ആര് ഇന്ത്യന്‍ വിപണിയിലെത്താന്‍ ഒരുങ്ങുന്നു; മള്‍ട്ടിഫങ്ക്ഷന്‍ ‘പ്ലസ് കീ’യാണ് പ്രധാന ആകര്‍ഷണം
ഓക്സിജന്‍ഛട 16ല്‍ പ്രവര്‍ത്തിക്കുന്ന ഈ ഫോണ്‍ Android 16 അധിഷ്ഠിതമായിരിക്കും.
മുബൈ: സ്മാര്‍ട്ട്ഫോണ്‍ പ്രേമികളുടെ പ്രതീക്ഷ ഉയര്‍ത്തി വണ്‍പ്ലസ് ഇന്ത്യയില്‍ പുതിയ മോഡല്‍ വണ്‍പ്ലസ് 15ആര് പുറത്തിറക്കാന്‍ ഒരുങ്ങുന്നു. ഓക്സിജന്‍ഛട 16ല്‍ പ്രവര്‍ത്തിക്കുന്ന ഈ ഫോണ്‍ Android 16 അധിഷ്ഠിതമായിരിക്കും. ഉപകരണത്തിന്റെ ഏറ്റവും ശ്രദ്ധേയമായ മാറ്റം പുതിയ മള്‍ട്ടിഫങ്ഷണല്‍ ‘പ്ലസ് കീ’ ആണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫോണിന്റെ മുഴുവന്‍ സവിശേഷതകള്‍ കമ്പനി ഔദ്യോഗികമായി വെളിപ്പെടുത്താത്തതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ കാത്തിരിക്കുകയാണ്. എന്നാല്‍ കുറച്ച് ആഴ്ചകള്‍ മുമ്പ് ചൈനയില്‍ പുറത്തിറങ്ങിയ OnePlus Ace 6 നെ റീബ്രാന്‍ഡ് ചെയ്തായിരിക്കാം ഇന്ത്യയിലെ 15ആര് എത്തുക എന്നാണ് സൂചന. 165Hz റിഫ്രഷ് റേറ്റുള്ള 6.83 ഇഞ്ച് 1.5k LTPS AMOLED ഡിസ്പ്ലേ IP66, IP68, IP69, IP69k സര്ട്ടിഫിക്കേഷന് — വെള്ളവും പൊടിയും കൂടുതല്‍ പ്രതിരോധിക്കാന്‍ 50MP OIS പ്രൈമറി ക്യാമറ + 8MP അള്‍ട്രാവൈഡ് 16MP ഫ്രണ്ട്് ക്യാമറ സെല്‍ഫികള്‍ക്കും വീഡിയോ കോളുകള്‍ക്കും 7,800mAh ബാറ്ററി + 120W വയര്‍ഡ് ഫാസ്റ്റ് ചാര്‍ജിംഗ് എന്നിവയാണ് Ace 6 ന്റെ സവിശേഷതകള്‍ R സീരീസില്‍ പരമ്പരാഗതമായി വയര്‍ലെസ് ചാര്‍ജിംഗ് പിന്തുണ ഇല്ലാത്ത നയം വണ്‍പ്ലസ് തുടരാനാണ് സാധ്യത. ഉപകരണത്തെ കോംപറ്റിറ്റീവ് ബ്ലാക്ക്, ഫ്ളാഷ് വൈറ്റ്, ക്വിക്ക്സില്‍വര്‍ എന്നീ നിറങ്ങളില്‍ അവതരിപ്പിക്കാമെന്നാണ് പ്രതീക്ഷ. ചൈനയില്‍ ഛിലജഹൗ െഅരല 6യുടെ അടിസ്ഥാന മോഡലിന്റെ വില ഏകദേശം ?32,000 മുതലാണ് തുടങ്ങിയിരുന്നത്, അതിനാല്‍ ഇന്ത്യന്‍ വിലയും ഇതേ നിരക്കിനോട് സാമ്യമുണ്ടാകുമെന്ന് കരുതുന്നു.
tech
യൂട്യൂബ് മ്യൂസിക് കൂടുതല്‍ സ്മാര്‍ട്ട്: ഇനി പ്ലേലിസ്റ്റിലെ പാട്ടുകള്‍ സെക്കന്‍ഡുകള്‍ക്കകം കണ്ടെത്താം
ഫീച്ചര്‍ ഇപ്പോള്‍ പ്ലേലിസ്റ്റ് മെനുവിലൂടെ ലഭ്യമാകുന്നു.ഐഫോണിനുള്ള യൂട്യൂബ് മ്യൂസിക് ആപ്പിന്റെ 8.45.3 പതിപ്പിലാണ് ഈ ഓപ്ഷന് ആദ്യമായി കാണാന്‍ തുടങ്ങിയത്.
ദീര്‍ഘമായ പ്ലേലിസ്റ്റുകളില്‍ സ്ക്രോള്‍ ചെയ്ത് ഒരു പാട്ട് കണ്ടെത്തേണ്ട ബുദ്ധിമുട്ട് ഒഴിവാക്കാന്‍ യൂട്യൂബ് മ്യൂസിക് പുതുതായി അവതരിപ്പിച്ചിരിക്കുന്നത് ‘find my playlist’ എന്ന ഫീച്ചറാണ്. നിരവധി ഉപയോക്താക്കള്‍ റിപ്പോര്‍ട്ട് ചെയ്യുന്നപ്രകാരം, ഈ പരീക്ഷണ ഫീച്ചര്‍ ഇപ്പോള്‍ പ്ലേലിസ്റ്റ് മെനുവിലൂടെ ലഭ്യമാകുന്നു.ഐഫോണിനുള്ള യൂട്യൂബ് മ്യൂസിക് ആപ്പിന്റെ 8.45.3 പതിപ്പിലാണ് ഈ ഓപ്ഷന് ആദ്യമായി കാണാന്‍ തുടങ്ങിയത്.
പ്ലേലിസ്റ്റ് പേജിലെ shuffle play ബട്ടണിന് താഴേയുള്ള മൂന്ന് ഡോട്ട് മെനുവിലെ ഓപ്ഷനായി ഇത് ചിലര്‍ക്കു പ്രത്യക്ഷപ്പെട്ടു. എല്ലാ ഐഫോണ്‍ ഉപയോക്താക്കള്‍ക്കും ഇപ്പോള്‍ ഈ സവിശേഷത ലഭ്യമല്ല അതായത് ഏറ്റവും പുതിയ പതിപ്പ് ഇന്‍സ്റ്റാള്‍ ചെയ്താലും ചില അക്കൗണ്ടുകള്‍ക്കാണ് ആദ്യഘട്ടത്തില്‍ ആക്സസ്. പാട്ടുകളുടെ പേരുവഴി പ്ലേലിസ്റ്റിനുള്ളില്‍ നേരിട്ട് തിരയാനുള്ള ഈ സൗകര്യം ഇപ്പോള്‍ പരിമിതമായ iOS ഉപയോക്താക്കള്‍ക്കു മാത്രമാണ് ലഭിക്കുന്നത്.
ആന്‍ഡ്രോയിഡ് പതിപ്പില്‍ ഇതുവരെ ഈ ഫീച്ചര്‍ എത്തിയിട്ടില്ല. ഫീച്ചറിന്റെ വ്യാപകമായ റോള്ഔട്ടിനും ആന്‍ഡ്രോയിഡ് റിലീസിനും യൂട്യൂബ് ഇതുവരെ വ്യക്തമായ തീയതി പ്രഖ്യാപിച്ചിട്ടില്ല. ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്താന്‍ ലക്ഷ്യമിടുന്ന ഈ അപ്ഡേറ്റ്, വലിയ പ്ലേലിസ്റ്റുകള്‍ കൈകാര്യം ചെയ്യുന്നവര്‍ക്കു പ്രത്യേകിച്ച് ഗുണകരമാകുമെന്നാണ് പ്രതീക്ഷ.
tech
4ജി വരുമാനം ഉയര്‍ന്നിട്ടും ബിഎസ്എന്‍എലിന് വലിയ തിരിച്ചടി; തുടര്‍ച്ചയായ രണ്ടാം പാദത്തിലും 1,000 കോടിയിലേറെ നഷ്ടം
മുന്‍പാദമായ ഏപ്രില്‍-ജൂണ്‍ മാസങ്ങളില്‍ നഷ്ടം 1,048 കോടി രൂപ ആയിരുന്നു. മുന്‍വര്‍ഷത്തെ സമാന പാദത്തില്‍ നഷ്ടം 1,242 കോടി ആയിരുന്നു.
ന്യൂഡല്‍ഹി: പൊതുമേഖലാ ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍ വീണ്ടും വന്‍ നഷ്ടത്തില്‍. തുടര്‍ച്ചയായ രണ്ടാം പാദത്തിലും 1,000 കോടിയിലേറെ നഷ്ടം രേഖപ്പെടുത്തിയതാണ് കമ്പനിയുടെ സാമ്പത്തിക പ്രതിസന്ധി കൂടുതല്‍ ശക്തമാക്കുന്നത്. ക്കഴിഞ്ഞ ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ ബിഎസ്എന്‍എലിന് 1,347 കോടി രൂപ നഷ്ടമുണ്ടായി. മുന്‍പാദമായ ഏപ്രില്‍-ജൂണ്‍ മാസങ്ങളില്‍ നഷ്ടം 1,048 കോടി രൂപ ആയിരുന്നു. മുന്‍വര്‍ഷത്തെ സമാന പാദത്തില്‍ നഷ്ടം 1,242 കോടി ആയിരുന്നു. സ്തിമൂല്യത്തിലെ ഇടിവും പ്രവര്‍ത്തനച്ചെലവും ബാധ്യതകളുടെ വര്‍ധനയും നഷ്ടം കൂടാന്‍ പ്രധാന കാരണമായി കാണുന്നു.
അതേസമയം, 4ജി സേവനങ്ങള്‍ വ്യാപകമാക്കിയതോടെ പ്രവര്‍ത്തനവരുമാനം ഉയര്‍ന്നതും ശ്രദ്ധേയമാണ്. പാദാടിസ്ഥാനത്തില്‍ 2.8%, വാര്‍ഷികാടിസ്ഥാനത്തില്‍ 6.6% ഉയര്‍ന്ന് വരുമാനം 5,166.7 കോടി രൂപയിലെത്തി. മൊബൈല്‍ സേവനങ്ങളില്‍ നിന്നുള്ള വരുമാനം വര്‍ധിച്ചതാണ് ഈ നേട്ടത്തിന് പിന്നില്‍. മൊബൈല്‍ ഉപഭോക്തൃസംഖ്യയില്‍ രാജ്യത്ത് നാലാം സ്ഥാനത്താണ് ബിഎസ്എന്‍എല്‍. റിലയന്‍സ് ജിയോ: 50.6 കോടി, എയര്‍ടെല്‍: 36.4 കോടി, വോഡഫോണ്‍ഐഡിയ: 19.67 കോടി, ബിഎസ്എന്‍എല്‍: 9.23 കോടി കഴിഞ്ഞ സാമ്പത്തിക വര്‍ഷമായ 2024-25ല്‍ ബിഎസ്എന്‍എല്‍ 23,000 കോടി രൂപ വരുമാനം നേടിയിരുന്നു. നടപ്പുവര്‍ഷം (2025-26) 27,500 കോടി രൂപ വരുമാനമാണ് ലക്ഷ്യം.
ഓരോ ഉപഭോക്താവില്‍ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം 81 രൂപയില്‍ നിന്ന് 91 രൂപയായി ഉയര്‍ന്നതും കമ്പനിക്ക് ആശ്വാസമായി. ഏപ്രില്‍-സെപ്റ്റംബര്‍ കാലയളവില്‍ ബിഎസ്എന്‍എലിന്റെ പ്രവര്‍ത്തനവരുമാനം 10.4% ഉയര്‍ന്ന് 10,193 കോടി രൂപ ആയി. നഷ്ടം മുന്‍വര്‍ഷത്തെ അതേ കാലയളവിലെ 2,952 കോടിയില്‍ നിന്ന് 2,405 കോടിയായി കുറഞ്ഞു. 18 വര്‍ഷത്തിന് ശേഷം ആദ്യമായി ബിഎസ്എന്‍എല്‍ ലാഭം രേഖപ്പെടുത്തിയതും കഴിഞ്ഞ സാമ്പത്തികവര്‍ഷത്തിലാണ്. ഡിസംബര്‍ പാദത്തില്‍ 262 കോടിയും ജനുവരി-മാര്‍ച്ചില്‍ 280 കോടി രൂപയും ലാഭമുണ്ടായിരുന്നു. എന്നാല്‍ പുതിയ വര്‍ഷത്തിന്റെ തുടക്കമായ ജൂണ്‍പാദം മുതല്‍ കമ്പനി വീണ്ടും നഷ്ടത്തിന്റെ വഴിയിലേക്കാണ് മടങ്ങിയത്.
-
india2 days agoബി.ജെ.പി ശിവസേന നേതാക്കളെയും പ്രവര്‍ത്തകരെയും ചാക്കിലാക്കാന്‍ ശ്രമിക്കുന്നു; പരാതിയുമായി ഏക്നാഥ് ഷിന്‍ഡെ
-
GULF2 days agoദുബൈ എയര്‍ഷോയില്‍ ഇന്ത്യന്‍ ജെറ്റ് തകര്‍ന്നുവീണു; പൈലറ്റിന് ദാരുണാന്ത്യം
-
kerala2 days agoവിവാഹ ദിവസം വധുവിന് വാഹനാപകടത്തില്‍ പരിക്ക്; ആശുപത്രിയില്‍ എത്തി താലികെട്ടി വരന്
-
india2 days agoകേന്ദ്ര സര്‍ക്കാര്‍ സംസ്കൃതത്തിന് 2400 കോടി രൂപ അനുവദിച്ചപ്പോള്‍ തമിഴിന് 150 കോടി രൂപ മാത്രമാണ് അനുവദിച്ചത്: ഉദയനിധി സ്റ്റാലിന്
-
kerala3 days agoശബരിമല സ്വര്‍ണ്ണക്കൊള്ളയുടെ പൂര്‍ണ്ണ ഉത്തരവാദിത്വം ഇടത് സര്‍ക്കാരിന്, പത്മകുമാറിന്റെ അറസ്റ്റിലൂടെ സിപിഎം ബന്ധം തെളിഞ്ഞു: പി.കെ കുഞ്ഞാലിക്കുട്ടി
-
kerala1 day agoപാലത്തായി കേസ്; പെൺകുട്ടിയെ മാനസികമായി പീഡിപ്പിച്ച കൗൺസലറെ സസ്പെൻഡ് ചെയ്തു
-
kerala1 day agoതൃശൂര്‍ ബി.ജെ.പിയില്‍ തമ്മില്‍ത്തല്ല്; കൗണ്‍സിലര്‍ക്ക് അവസാന നിമിഷം സീറ്റ് നഷ്ടം, പകരം ആര്.എസ്.എസ് നേതാവിന്റെ മകള്‍ സ്ഥാനാര്‍ത്ഥി
-
kerala2 days agoശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിണറായി ടച്ച് ഉണ്ട്; പങ്ക് പിണറായിക്കും പോയിട്ടുണ്ട്: കെ സുധാകരന്

