തിരുവനന്തപുരം: മന്ത്രി ഏ.കെ ശശീന്ദ്രന്റെ ലൈംഗിക സംഭാഷണ വിവാദത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ശശീന്ദ്രനെതിരെയുള്ള ആരോപണം ഗൗരവമായി കാണുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. പരാതിയുമായെത്തിയ സ്ത്രീയോടാണ് മന്ത്രി ലൈംഗിക വൈകൃത സംഭാഷണം നടത്തിയതെന്നാണ് ചാനലില്‍ പറയുന്നത്.

എല്ലാ വശവും പരിശോധിച്ച ശേഷം നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. മംഗളം ചാനലാണ് മന്ത്രിയുടെ ലൈംഗിക പരാമര്‍ശമുള്ള സംഭാഷണം പുറത്തുവിട്ടത്. എന്നാല്‍ ഓഡിയോയുടെ ആധികാരികതയെക്കുറിച്ച് വ്യക്തമല്ല. സംഭവത്തെക്കുറിച്ച് പഠിച്ചിട്ട് പ്രതികരിക്കാമെന്നാണ് ശശീന്ദ്രന്‍ പ്രതികരിച്ചത്. മുഖ്യമന്ത്രിയായി വിവാദം സംസാരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.